26.3 C
Kottayam
Sunday, May 5, 2024

വധശ്രമക്കേസ്: ആയുധം പോലും കണ്ടെത്തിയിട്ടില്ലെന്ന് മുഹമ്മദ് ഫൈസൽ, തെളിവുണ്ടെന്ന് മറുവാദം; വിധി നാളെ

Must read

കൊച്ചി: വധശ്രമക്കേസിൽ 10 വർഷത്തെ തടവ്  ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത് ജാമ്യത്തിൽ വിടണമെന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ അടക്കം നാല് പ്രതികൾ നൽകിയ  ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും.  ജസ്റ്റിസ് ബെഞ്ചു കുര്യൻ തോമസ് ആണ് ഹർജിയിൽ വാദം കേട്ടത്. മൊഴികളിലെ വൈരുദ്ധ്യം പരിശോധിക്കാതെയാണ് കവരത്തി കോടതി വിധി പ്രസ്താവിച്ചതെന്നും വധശ്രമത്തിന് ഉപയോഗിച്ച ആയുധം പോലും കണ്ടെത്തിയിട്ടില്ലെന്നും ഫൈസൽ അടക്കമുള്ള പ്രതികൾ വാദിച്ചു.

എന്നാൽ  ആയുധം കണ്ടെത്തിയില്ലെങ്കിലും ശക്തമായ  തെളിവുകളുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.   തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ക്രിമിനൽ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവർ കൈകടത്തുനിന്നില്ല എന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം കോടതിക്ക് ഉണ്ടെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനും കോടതിയെ അറിയിച്ചിരുന്നു. അതേസമയം, ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ എംപി മുഹമ്മദ് ഫൈസൽ സമർപ്പിച്ച ഹർജി ഈ  മാസം 27ന് സുപ്രീംകോടതി പരിഗണിക്കും.

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഫെബ്രുവരി ആദ്യം പുറത്തിറങ്ങും എന്നതിനാൽ  അടിയന്തരമായി വാദം കേൾക്കണമെന്ന്ഹർജിയിൽ മുഹമ്മദ് ഫൈസൽ ആവശ്യപ്പെട്ടിരുന്നു. മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, ശശി പ്രഭു എന്നിവരാണ് ചീഫ് ജസ്റ്റിസിന്‍റെ മുന്നിൽ ഹർജി പരാമർശിച്ചത്. വിഷയത്തിൽ ഹൈക്കോടതിയുടെ നിലപാടെന്തെന്ന് അറിഞ്ഞ ശേഷം തുടര്‍നടപടികളിലേക്ക് കടക്കാം എന്ന് അറിയിച്ചു കൊണ്ട് ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി നീട്ടിവച്ചത്.

വിചാരണ കോടതി വിധിച്ച ശിക്ഷ സ്റ്റേ ചെയ്യണമെന്ന അപ്പീലിൽ ഹൈക്കോടതി വിധി പറയാനിരിക്കെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കമ്മീഷൻ നടപടി, നിയമ വിരുദ്ധവുമാണെന്നാണ് ഹർജിയിലെ വാദം. തനിക്കെതിരായ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്താൽ ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം അയോഗ്യനാക്കപ്പെട്ട നടപടി റദ്ദാകും. ഇക്കാര്യങ്ങൾ സുപ്രീം കോടതിയുടെ മുൻ വിധികളിലുണ്ടെന്നും ഹർജിയിലുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week