യുവതിയെ പീഡിപ്പിയ്ക്കാന്‍ ശ്രമം,യുവാവിനെ മൂത്രത്തില്‍ കുളിപ്പിച്ച് തല്ലിച്ചതച്ച് സ്ത്രീകള്‍

ജയ്പൂർ:വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പരസ്യമായി ‘ശിക്ഷിച്ചു’. ഭില്‍വാരയിലെ താലിയോ കാ ഖേഡയിലാണ് സംഭവം.യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ ശിക്ഷിക്കാന്‍ സ്ത്രീകള്‍ അടങ്ങുന്ന സംഘം തന്നെയാണ് എത്തിയത് . സംഘം യുവാവിനെ മര്‍ദ്ദിക്കുകയും മൂത്രത്തില്‍ കുളിപ്പിക്കുകയും മുഖത്ത് കരിഓയില്‍ ഒഴിച്ച്‌ ചെരിപ്പുമാല അണിയിച്ച്‌ ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തു.സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഞായറാഴ്ച വൈകുന്നേരം, വീട്ടില്‍ അതിക്രമിച്ച്‌ കയറിയ യുവാവ് യുവതിയെ കടന്നു പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു .യുവതി നിലവിളിച്ചതോടെ ഗ്രാമവാസികള്‍ സ്ഥലത്തെത്തി യുവാവിനെ പിടികൂടി . യുവാവിനെ പിടിച്ചതോടെ ഇയാള്‍ നേരത്തെയും ശല്യംചെയ്തിരുന്നതായി ഒട്ടേറെ സ്ത്രീകളും പരാതിപ്പെട്ടു. ഇതോടെയാണ് നാട്ടുകാര്‍ ‘ശിക്ഷ’ നടപ്പാക്കിയത്.

യുവാവിന്റെ മുഖത്ത് കരിഓയില്‍ ഒഴിച്ച നാട്ടുകാര്‍ ചെരിപ്പുമാല അണിയിച്ചു. പിന്നീട് ഒരു സ്ത്രീ പാത്രത്തില്‍ മൂത്രവുമായെത്തി ഇത് യുവാവിന്റെ തലയിലൂടെ ഒഴിക്കുകയും ചെയ്തു. ഇതിനിടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ യുവാവിനെ മര്‍ദ്ദിക്കുന്നുണ്ടായിരുന്നു .പിന്നീട് ചെരിപ്പുമാല അണിയിച്ച്‌ യുവാവിനെ ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News