ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി, നാലു വയോധികരടക്കം അഞ്ചു പേർ അറസ്റ്റിൽ
ചാവക്കാട്:മൊബൈൽ ഫോൺ റീചാർജ് ചെയ്യുന്നതിനായി പണം നൽകി വശീകരിച്ച് പ്രായപൂർത്തിയാവാത്ത കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ.
കുട്ടിയെ പല ദിവസങ്ങളിലായി വിവിധ സ്ഥലങ്ങളിൽ വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ഒരുമനയൂർ കരുവാരകുണ്ട് പണിക്കവീട്ടിൽ 68 വയസുള്ള കുഞ്ഞുമൊയ്‌ദുണ്ണി, കരുവാരകുണ്ട് കല്ലുപറമ്പിൽ വീട്ടിൽ 52 വയസുള്ള സിറാജുദ്ധീൻ, പാലാംകടവ് രായ്മാരക്കാർ വീട്ടിൽ 70 വയസുള്ള അബ്ദുൽ റൗഫ്, കരുവാരകുണ്ട് പണിക്കവീട്ടിൽ പറമ്പിൽ 63 വയസുള്ള അലി, വട്ടേക്കാട് വലിയകത്തു വീട്ടിൽ 32 വയസുള്ള നിയാസ് എന്നിവരെയാണ് ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.പി ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
പ്രതികളുടെ വീടുകളിൽ ആളുകൾ ഒഴിഞ്ഞ സമയം നോക്കി കുട്ടിയെ വീട്ടിലേക്കു വിളിച്ചു വരുത്തിയാണ് കുറ്റകൃത്യം നടത്തിയിട്ടുള്ളത്.
കുട്ടി ഉൾപ്പെട്ട നാട്ടിലുള്ള ക്ലബ്ബിലുള്ള മറ്റു സുഹൃത്തുക്കൾ വാട്സപ്പ് സന്ദേശങ്ങൾ നോക്കിയതിൽ വെച്ചാണ് വിവരങ്ങൾ പുറത്തുവന്നത്.
സംഭവുമായി ബന്ധപെട്ടു കേസിൽ ഉൾപ്പെട്ട രണ്ടു പ്രതികളെ നാട്ടുകാരിൽ ചിലർ സദാചാര പോലീസ് ചമഞ്ഞു ദേഹോപദ്രവം ഏല്പിച്ചതിലൂടെയാണ് കാര്യം പുറത്തറിഞ്ഞത്.
തുടർന്ന് ചാവക്കാട് പോലീസ് നടത്തിയ അന്വേഷണത്തിൽ കേസ് രജിസ്റ്റർ ചെയ്തു
പിന്നീട് ചാവക്കാട് പോലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെ പ്രതികളെ പിടികൂടുകയായിരുന്നു. ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.പി ജയപ്രസാദിന്റെ നേതൃത്വത്തിൽ വിവിധ സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു അന്വേഷണം.