തിരുവനന്തപുരം: ത്രിവേണി സ്‌റ്റോര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ അതിക്രമം നടത്തിയ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം അറസ്റ്റില്‍. വെള്ളനാട് ശശിയാണ് അറസ്റ്റിലായത്.
സ്‌റ്റോറിലെ ഫോണ്‍ നശിപ്പിച്ച ശശി, സ്റ്റോറിന്‍റെ ഷട്ടര്‍ ഇട്ട് പൂട്ടുകയും ചെയ്തു. വെള്ളനാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് കൂടിയാണ് ശശി.
ബാങ്കിന്‍റെ കീഴിലുള്ള കെട്ടിടത്തിലാണ് ത്രിവേണി സ്റ്റോര്‍ പ്രവര്‍ത്തിക്കുന്നത്. കരാര്‍ കാലാവധി കഴിഞ്ഞിട്ടും സ്റ്റോര്‍ മാറിയില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം. നേരത്തെ, സ്വന്തം പേരില്ലാത്തതിനാല്‍ ശിലാഫലകം നശിപ്പിച്ചതിന് ശശിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News