പാലക്കാട്: മണ്ണാര്‍ക്കാട് തിരുവിഴാംകുന്നില്‍ പതിനാറുകാരിയെ കൊലപ്പെടുത്താന്‍ ശ്രമം. പെണ്‍കുട്ടിയുടെ കഴുത്തില്‍ തോര്‍ത്തിട്ട് മുറുക്കി കൊലപ്പെടുത്താനായിരുന്നു ശ്രമം. സംഭവത്തില്‍ അയല്‍വാസിയായ ജംഷീറിന് വേണ്ടി പൊലീസ് അന്വേഷണമാരംഭിച്ചു.
ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടി പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില വീണ്ടെടുത്ത ശേഷം പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News