KeralaNews

മലപ്പുറത്ത് വാഹന പരിശോധനയ്ക്കിടെ വനിതാ എസ്‌ഐയോട് അപമര്യാദയായി പെരുമാറി; ആറ് പേർക്ക് എതിരെ കേസ്

മലപ്പുറം: മലപ്പുറം ജില്ലയിലെ കിഴക്കേത്തലയിൽ വാഹന പരിശോധനക്കിടെ മലപ്പുറം പോലീസ് സ്‌റ്റേഷനിലെ വനിത എസ്‌ഐയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ആറ് പേർക്ക് എതിരെ കേസ്. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസ് ചാർജ് ചെയ്തിട്ടുണ്ട്.

വളാഞ്ചേരി സ്വദേശി ഫൈസൽ (26), മേൽമുറി സ്വദേശികളായ അർശാദ് (20), ഫാഈസ് (20), നിശാദ് (27), ജാഫർ (30), മുഹമ്മദ് ശാഫി (36) എന്നിവർക്കെതിരെയാണ് കേസ്. തിങ്കളാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. കിഴക്കേത്തലയിൽ വാഹന പരിശോധനക്കിടെ കരിങ്കൽ ലോഡുമായി വരുകയായിരുന്ന ലോറിയെ പോലീസ് കൈകാണിച്ച് നിർത്തി പരിശോധിച്ചു. ലോറിയിൽ അമിത ലോഡ് കയറ്റിയത് ശ്രദ്ധയിൽപെട്ടതോടെ പിഴയടക്കാൻ പോലീസ് ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ, പിഴ അടക്കാൻ സമ്മതിക്കാതെ ലോറി ഡ്രൈവർ ഫൈസലും സംഘവും വനിത എസ്‌ഐയോട് അപമര്യാദയായി പെരുമാറുകയായിരുന്നെന്നും പൊലീസ് അറിയിച്ചു. വൈകീട്ടോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker