KeralaNews

വഴിയോര കച്ചവടക്കാരുടെ മത്സ്യം വലിച്ചെറിഞ്ഞു; തിരുവനന്തപുരം നഗരസഭാ ജീവനക്കാരുടെ ക്രൂരത

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ ജീവനക്കാര്‍ വഴിയോര കച്ചവടക്കാരുടെ മത്സ്യം വലിച്ചെറിഞ്ഞതായി പരാതി. ആറ്റിങ്ങല്‍ അവനവഞ്ചേരിയിലാണ് സംഭവം. നഗരസഭാ പരിധിയില്‍ വഴിയോര കച്ചവടങ്ങള്‍ കൊവിഡ് പ്രതിസന്ധി മൂലം നിരോധിച്ചിരുന്നുവെന്നാണ് ആറ്റിങ്ങല്‍ നഗരസഭയുടെ വിശദീകരണം. സംഭവം ചോദ്യം ചെയ്യാനെത്തിയ നാട്ടുകാരെയും കച്ചവടക്കാരെയും നഗരസഭാ ജീവനക്കാര്‍ കയ്യേറ്റം ചെയ്തു. കച്ചവടക്കാരുടെ പരാതിയില്‍ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

കൊവിഡ് പ്രതിസന്ധി മൂലം വഴിയോര കച്ചവടങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി എന്ന കാരണത്താലാണ് അല്‍ഫോന്‍സ എന്ന സ്ത്രീയുടെ മത്സ്യം നഗരസഭാ ജീവനക്കാര്‍ റോഡിലേക്ക് വലിച്ചെറിഞ്ഞത്. അല്‍ഫോന്‍സ വര്‍ഷങ്ങളായി ഈ പ്രദേശത്ത് മത്സ്യ വില്‍പ്പന നടത്തി വരുന്നുണ്ട്. ആറ്റിങ്ങലിലെ മുതലപൊഴി പോലെയുള്ള പ്രദേശങ്ങളിലെ സ്ത്രീകളുടെ ജീവനോപാധി മത്സ്യ വില്‍പ്പനയാണ്. കൊവിഡ് മൂലം വലിയ പ്രതിസന്ധിയിലായിരുന്നു വഴിയോര കച്ചവടക്കാര്‍ എന്ന് പരാതി പറഞ്ഞിട്ടുണ്ട്. കൊവിഡ് ലോക്ഡൗണിനും ട്രോളിംഗ് നിരോധനത്തിനു ശേഷം കഴിഞ്ഞ ശനിയാഴ്ച മുതലാണ് ഇവര്‍ ഈ പ്രദേശത്ത് വീണ്ടും കച്ചവടം തുടങ്ങിയത്.

ഇതിനും മുന്‍പും സമാനമായ സംഭവം ഈ പ്രദേശത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അന്ന് പോലീസായിരുന്നു പ്രതിസ്ഥാനത്തെങ്കില്‍ ഇന്നത് നഗരസഭ ജീവനക്കാരാണ്. റോഡരുകിലിരുന്ന് കച്ചവടം ചെയ്ത മേരി എന്ന വയോധികയുടെ മീന്‍കുട്ടയാണ് പോലീസ് തട്ടിത്തെറുപ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button