എ.ടി.എം വാന്‍ കവര്‍ച്ചാ സംഘം തട്ടിക്കൊണ്ടുപോയി; 80 ലക്ഷം രൂപ നഷ്ടമായതായി വിവരം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എടിഎമ്മില്‍ പണം നിറക്കുന്ന വാന്‍ കവര്‍ച്ചാ സംഘം തട്ടിക്കൊണ്ടുപോയി. എടിഎമ്മില്‍ പണം നിറയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ പോയനേരത്താണ് കവര്‍ച്ച. ഡ്രൈവര്‍, സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പടെയാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയത്.

ദ്വാരക സെക്ടര്‍ ഒന്നിലെ എടിഎമ്മില്‍ പണം നിറച്ച് തിരിച്ചെത്തിയ ഉദ്യോഗസ്ഥര്‍ പണമടങ്ങിയ വാന്‍ കാണാതായതോടെയാണ് തട്ടിക്കൊണ്ടുപോയതായി മനസിലായത്. വാനില്‍ 1.52 കോടി രൂപയുണ്ടായിരുന്നതായാണ് വിവരം. ഇതില്‍ 80 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വാന്‍ മറ്റൊരടത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News