പണത്തിന് പകരം എട്ടിന്റെ ‘പണി’ കൊടുത്ത് എ.ടി.എം കൗണ്ടര്‍; ഉറക്കംമൊഴിഞ്ഞ് കാവലിരുന്ന് ഇടപാടുകാരന്‍

ചാത്തന്നൂര്‍: എ.ടി.എമ്മില്‍ പണമെടുക്കാന്‍ എത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ഉറക്കമൊഴിഞ്ഞു കാവലിരുന്ന് ഇടപാടുകാരന്‍. പാരിപ്പള്ളി ജംഗ്ഷനിലെ ഇന്ത്യന്‍ ബാങ്കിന്റെ എടിഎം കൗണ്ടറില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്.

പാരിപ്പള്ളി സ്വദേശി റോയിക്കാണ് ഉറക്കമൊഴിഞ്ഞു കാവലിരിക്കേണ്ടി വന്നത്. പണമെടുക്കുന്നതിനായി എടിഎം കൗണ്ടറിലെത്തി കാര്‍ഡ് മെഷിനില്‍ ഇടുകയും ഇടപാടിനായി പിന്‍മ്പര്‍ അടക്കം നല്‍കുകയും ചെയ്തു. പണം വരുന്നത് കാത്തു നില്‍ക്കവേ മെഷീന്‍ തകരാറില്‍ ആണെന്ന് സ്‌ക്രീനില്‍ തെളിഞ്ഞു. കാര്‍ഡ് എടുക്കാനും കഴിയുന്നില്ല.

ബാങ്കുമായി ബന്ധപ്പെട്ടപ്പോള്‍ എത്രയും വേഗം പുറത്തിറങ്ങി എടിഎം കൗണ്ടറിന്റെ ഷട്ടര്‍ താഴ്ത്തി വീട്ടില്‍ പോകാന്‍ നിര്‍ദേശിച്ചു. എന്നാല്‍ പണം കിട്ടുന്നത് വരെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും എടിഎം കാര്‍ഡ് മെഷീനില്‍ തന്നെ ഇരിക്കുകയും ചെയ്യുമ്പോള്‍ എങ്ങനെ ഉറങ്ങാനാണെന്ന് റോയ് ചോദിക്കുന്നു. മാസങ്ങളായി ഈ കൗണ്ടര്‍ തകരാരിലാണെന്ന് ഇടപാടുകാര്‍ പറയുന്നു. നന്നാക്കുന്നതില്‍ ബാങ്ക് അധികൃതര്‍ വലിയ അനാസ്ഥയാണ് കാട്ടുന്നതെന്ന ആക്ഷേപമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News