കോട്ടയം:അതിരമ്പുഴ പഞ്ചായത്തില്‍ നാല്പ്പതേക്കര് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ മിഡാസ് യൂണിറ്റ്
ഇന്‍സ്റ്റിറ്റിറ്റ്യൂഷണല്‍ കോവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു.
പത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജില്ലാ കളക്ടര്‍ എം. അഞ്ജനയുടെ നടപടി.
സ്ഥാപനത്തില്‍ ക്ലസ്റ്റര്‍ കണ്ടെയ്ന്മെന്റ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജാഗ്രതാ സംവിധാനം കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നതിനുവേണ്ട എല്ലാ വിവരങ്ങളും സ്ഥാപനം ആരോഗ്യ വകുപ്പിന്റെ സംഘത്തിന് ലഭ്യമാക്കണം. രോഗനിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ആവശ്യമെങ്കില്‍ പോലീസിന്റെ സേവനവും ലഭ്യമാക്കും.