തൃശൂർ: മകനെയും കുടുംബത്തെയും പിതാവ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. ചിറക്കേക്കോട് സ്വദേശി ജോജി(38), ഭാര്യ ലിജി(32), മകൻ(12) ടെണ്ടുൽക്കർ എന്നിവർക്കാണ് പൊള്ളലേറ്റത്. ഇവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം സംഭവ ശേഷം പിതാവ് ജോൺസൺ ആത്മഹത്യക്ക് ശ്രമിച്ചു
തൃശൂർ മണ്ണുന്തി ചിറക്കാക്കോട് ഇന്ന് പുലർച്ചെയാണ് സംഭവം. കുടുംബവഴക്കിനെ തുടർന്നാണ് ജോൺസൺ തീകൊളുത്തിയതെന്നാണ് വിവരം. ഭാര്യയെ മുറിയിൽ പൂട്ടിയിട്ട ശേഷമാണ് ജോൺസൺ മകനേയും കുടുംബത്തേയും തീകൊളുത്തിയത്.
നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തുകയെത്തി ഉടൻ തന്നെ മൂന്ന് പേരേയും ആശുപത്രിയിൽ എത്തിച്ചു. ജോൺസണേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലുപേരും നിലവിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
സെക്യൂരിറ്റി ജീവനക്കാരനാണ് ജോൺസൺ. മകനായ ജോജി ലോറി ഡ്രൈവറാണ്. വീട്ടിൽ പലപ്പോഴും ഇവർ തമ്മിൽ വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.