24.7 C
Kottayam
Monday, June 8, 2026

വാസ്തു നോക്കാതെ നിർമ്മിച്ചത് കൊണ്ട് നിയമസഭ കെട്ടിയ നാൾ തൊട്ട് വഴക്കാണെന്ന് ​ഗൗരി ലക്ഷ്മി ഭായ്

Must read

തിരുവനന്തപുരം: വാസ്തു നോക്കാതെ നിർമിച്ചത് കൊണ്ട് കേരള നിയമസഭയിൽ എന്നും വഴക്കാണ് എന്ന് തിരുവിതാംകൂർ രാജകുടുംബാം​ഗമായ അശ്വതി തിരുനാൾ ​ഗൗരി ലക്ഷ്മി ഭായ്. കേരളത്തിൽ തന്നെ ഒരു സ്ഥാപനമുണ്ട്, ആ സ്ഥാപനം ആ സ്ഥാപനം വാസ്തു നോക്കാതെ നിർമ്മിച്ചതാണ് എന്ന് പറഞ്ഞായിരുന്നു പേര് എടുത്ത് പറയാതെയുള്ള ​ അശ്വതി തിരുനാൾ ​ഗൗരി ലക്ഷ്മി ഭായിയുടെ പരാമർശം.

കൂടുതൽ ഞാൻ പറയുന്നില്ല, ഞാൻ എന്തെങ്കിലും പറഞ്ഞാൽ ആരെങ്കിലും പത്രത്തിൽ കൊടുക്കുമെന്നും അവർ പറഞ്ഞു. സാംസ്കാരിക വകുപ്പിന് കീഴിലുള്ള വാസ്തു വിദ്യാ ​ഗുരുകുലം സംഘടിപ്പിക്കുന്ന പൈതൃകോത്സവം 2023 എന്ന ദേശീയ സെമിനാറിന്റെ ഭാ​ഗമായുള്ള ആർക്കിടെക്ച്ചറൽ സെമിനാർ സെഷൻ ഉ​ദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ലക്ഷ്മി ഭായ്. ബുധനാഴ്ച അനന്തവിലാസം കൊട്ടാരത്തിനടുത്തുള്ള ലെവി ഹാളിൽ ആണ് പരിപാടി നടന്നത്.

വാസ്തുവിനെ പറ്റി മോശമായി പറയുന്ന ആളുകളുമുണ്ട്. അത് അവരുടെ ഇഷ്ടം. കൂടുതൽ പറയൂല.. കേരളത്തിൽ തന്നെ ഒരു സ്ഥാപനം ഉണ്ട്. ആ സ്ഥാപനം വാസ്തുനോക്കാതെ നിർമിച്ചതാണ് അത് കെട്ടിയപ്പോ തൊട്ട് ഇന്നേവരെ അവിടെ വഴക്കല്ലാതെ എന്തെങ്കിലും നടന്നതെന്ന് സംശയമാണ് ..അന്ന് തൊട്ട് ഇന്നേവരെ, അശ്വതി തിരുനാൾ ​ഗൗരി ലക്ഷ്മി ഭായ് പറഞ്ഞു.

‘കൂടുതൽ ഞാൻ പറയുന്നില്ല, ഞാനെന്തെങ്കിലും പറഞ്ഞാൽ ആരെങ്കിലും പത്രത്തിൽ കൊടുക്കും. എന്താണ് അവിടെ നടക്കുന്നത്. എന്നും ബഹളം സാധനങ്ങൾ വലിച്ചെറിയുന്നു, ചിലർ ടേബിളിൽ കയറി ഡാൻസ് കളിക്കുന്നു. വാസ്തുവിന് വിരോധമായി ചെയ്തിട്ട് അങ്ങനെ എന്തെല്ലാമാണ് നടക്കുന്നത്. പണ്ഡിതന്മാർക്ക് മൗനമാണ് ഭൂഷണമെന്ന ചൊല്ലുണ്ട്. ഞാൻ ഒരു പണ്ഡിതയൊന്നുമല്ല, എന്നാലും അതാണ് നല്ലത്, അശ്വതി തിരുനാൾ ​ഗൗരി ലക്ഷ്മി ഭായ് പറഞ്ഞു.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഗർഭിണിക്ക് നൽകിയ പോഷകാഹാര പാക്കറ്റിൽ ചത്ത പാമ്പിൻകുഞ്ഞ്; പ്രതിഷേധവുമായി നാട്ടുകാർ; അന്വേഷണത്തിന് പ്രത്യേക സമിതി

ഭോപ്പാൽ: അങ്കണവാടി കേന്ദ്രം വഴി ഗർഭിണിയായ സ്ത്രീക്ക് വിതരണം ചെയ്ത പോഷകാഹാര പാക്കറ്റിൽ ചത്ത പാമ്പിൻകുഞ്ഞിനെ കണ്ടെത്തി. മധ്യപ്രദേശിലെ പാണ്ഡുർണ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കാർഘട്ട് കാംതി ഗ്രാമത്തിലെ ഗർഭിണിയായ...

പെൺകുട്ടിയെ പീഡിപ്പിച്ചു; വാതിൽ തുറക്കാതെ പ്രതിരോധം; ആറ് മണിക്കൂർ വീട് വളഞ്ഞ് കേന്ദ്രസേന; തൃണമൂൽ കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ; മുട്ടയെറിഞ്ഞ് ബി.ജെ.പി പ്രവർത്തകർ

കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തൃണമൂൽ കോൺഗ്രസ് കൗൺസിലറെ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്ത മുൻസിപ്പൽ കോർപ്പറേഷനിലെ (കെ.എം.സി) തൃണമൂൽ കൗൺസിലറായ മുഹമ്മദ് ജാസിമുദ്ദീനാണ് അറസ്റ്റിലായത്. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതിന്...

മരിക്കുന്നതിനു മുമ്പ് എനിക്കൊരു ആഗ്രഹം ഉണ്ട്….! തന്റെ രണ്ട് വലിയ ആഗ്രഹങ്ങൾ തുറന്നുപറഞ്ഞ് നടി ദിവ്യ പ്രഭ

കൊച്ചി: കരിയറിന്റെ തുടക്കത്തിൽ വളരെ ചെറിയ വേഷങ്ങളിൽ തുടങ്ങി ഇന്ന് മലയാള സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന മുൻനിര താരമായി വളർന്നു വന്നിട്ടുള്ള നടിയാണ് ദിവ്യ പ്രഭ. വ്യത്യസ്തമായ അഭിനയശൈലിയിലൂടെയും ശക്തമായ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ...

പേഴ്സണൽ സ്റ്റാഫിലെ ബന്ധു നിയമന വിവാദം: വൈദ്യുതി മന്ത്രിയുടെ അളിയന്‍ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രാജി വെച്ചു

തിരുവനന്തപുരം: പേഴ്സണല്‍ സ്റ്റാഫിലെ ബന്ധു നിയമനത്തെച്ചൊല്ലി ഉയര്‍ന്ന കടുത്ത വിവാദങ്ങള്‍ക്കൊടുവില്‍ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജി വെച്ചു. മന്ത്രി സണ്ണി ജോസഫിന്റെ സഹോദരി ഭര്‍ത്താവ്...

'തിരക്കഥയിൽ ഇല്ലാതിരുന്നിട്ടും അയാൾ തുടർച്ചയായി ചുംബിച്ചുകൊണ്ടിരുന്നു'; ദുരനുഭവം വെളിപ്പെടുത്തി നടി

മുംബൈ: സിനിമയിലെ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന അലോസരപ്പെടുത്തുന്നതും അസ്വസ്ഥത ഉണ്ടാക്കുന്നതുമായ ഒരു ദുരനുഭവം തുറന്നുപറഞ്ഞ് പ്രശസ്ത നടി പ്രിയ ബാപ്പട് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ കരിയറിലെ ആദ്യ ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് സഹനടന്റെ...

Popular this week