25.7 C
Kottayam
Monday, June 8, 2026

ഇത് കൊള്ളില്ല, ആ പഴയ ലുക്ക് തന്നെയായിരുന്നു നല്ലത്, മെലിഞ്ഞുണങ്ങി വിന്‍സി അലോഷ്യസ്; പുതിയ ലുക്കിനെതിരെ സോഷ്യല്‍ മീഡിയ

Must read

കൊച്ചി:നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ കിരയര്‍ ആരംഭിച്ചതാണ് വിന്‍സി അലോഷ്യസ്. ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളാണ്. അഭിനയിക്കണം എന്ന അടങ്ങാത്ത ആഗ്രഹവും അതിനു വേണ്ടി നടത്തിയ കഷ്ടപ്പാടും തന്നെയാണ് വിന്‍സി അലോഷ്യസിനെ ഈ വിജയത്തില്‍ എത്തിച്ചത്. വിന്‍സിയുടെ യുനീക്ക് ആയിട്ടുള്ള അഭിനയവും ലുക്കും എല്ലാം പ്രേക്ഷകര്‍ക്ക് ഇഷ്ടമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇഷ്ടമല്ലാത്തത് ഈ ലുക്ക് ആണ്.

അടി മുടി ആകെ മാറിയ തന്റെ പുതിയ ലുക്ക് വിന്‍സി അലോഷ്യസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. തന്റെ ആ വലിയ ദിവസത്തിന് വേണ്ടിയുള്ള മേക്കോവര്‍ എന്ന് പറഞ്ഞുകൊണ്ടാണ് ഒരു സെല്‍ഫി ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. അതെ, ഇന്നാണ് വിന്‍സി ദേശീയ പുരസ്‌കാരം സ്വീകരിക്കാനായി ഡല്‍ഹിയിലേക്ക് പോകുന്നത്. അതിന് വേണ്ടിയാണ് ഈ മേക്കോവര്‍ നടത്തിയത്.

പക്ഷെ ഈ ലുക്ക് കൊള്ളില്ല എന്നാണ് കമന്റ് ബോക്‌സില്‍ ഭൂരിഭാഗം ആളുകളും പറയുന്നത്. മെലിഞ്ഞുണങ്ങി വല്ലാത്ത ഒരു കോലമായി. കണ്ടാല്‍ പോലും തിരിച്ചറിയാത്തതു പോലെ. ആ കറുത്ത, ചുരുണ്ട മുടി തന്നെയായിരുന്നു നല്ലത്. വിന്‍സിയുടെ ആ യുനീക്‌നസ്സ് നഷ്ട്‌പ്പെട്ടു, ഇപ്പോള്‍ മറ്റു നടിമാരെ പോലെയായി എന്നൊക്കെ വളരെ വികാരഭരിതമായിട്ടാണ് ചിലര്‍ കമന്റിട്ടിരിയ്ക്കുന്നത്.

വിന്‍സിയോടുള്ള സ്‌നേഹവും പരിഗണനയും കമന്റില്‍ കാണാം. എന്നാല്‍ കുറച്ചെങ്കിലും ആളുകള്‍ പുതിയ ലുക്കിനെ പ്രശംസിച്ചുകൊണ്ടും എത്തിയിട്ടുണ്ട്. എങ്ങനെയായാലും ഞങ്ങള്‍ നിങ്ങളുെട ആരാധകരാണ്, വളരെ മനോഹരമായിരിക്കുറ്റു, പ്രിറ്റി എന്നൊക്കെ പറഞ്ഞും കമന്റുകള്‍ വരുന്നുണ്ട്. ലവ് ഇമോജികള്‍ പങ്കുവച്ചാണ് ചിലര്‍ സ്‌നേഹം അറിയിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിന്റെ കൈ ഒടിഞ്ഞു; ചികിത്സ നൽകിയത് ഒൻപത് മണിക്കൂർ വൈകി

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് പിന്നാലെ കൈയ്യോടിഞ്ഞ നവജാത ശിശുവിന് ചികിത്സ ലഭിച്ചത് ഒന്‍പത് മണിക്കൂര്‍ വൈകി. കക്കോടി ഒറ്റത്തെങ്ങ് ഐ സി സുജിന്‍ വി ആര്‍ അമല ദമ്പതികളുടെ കുഞ്ഞിനാണ് മാതൃശിശു...

കൊറിയർ വഴി രാസലഹരി വരുത്തി: ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ കൊച്ചിയിൽ പിടിയിൽ

കൊച്ചി: കൊറിയര്‍ വഴി രാസലഹരി വരുത്തിയ ആലപ്പുഴ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എന്‍.ഐ.വി) ശാസ്ത്രജ്ഞന്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍. എന്‍.ഐ.വിയിലെ ടെക്‌നിക്കല്‍ ഓഫീസറായ മഹാരാഷ്ട്ര പൂനെ ഹവേലി സ്വദേശി പ്രസാദ് സര്‍ക്കാലെയെയാണ് (39)...

കുസാറ്റ് ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു; ഷോക്കേറ്റത് വീട്ടു പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍ നിന്ന്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു. മുഹമ്മദ് സലിം ടി.ബി. (54) ആണ് ഇടപ്പള്ളിയിലുള്ള തന്റെ വീട്ടുപറമ്പില്‍ വെച്ച് ഷോക്കേറ്റ് മരിച്ചത്. പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍...

നന്ദി ഡാർലിങ്” ‘മതി, ഇത് ഇവിടെ അവസാനിപ്പിക്കാം’: മൈക്ക് ഊരി എറിഞ്ഞു; അഭിമുഖം പാതിവഴിയിൽ ഉപേക്ഷിച്ച് ട്രംപ്

വാഷിങ്ടൻ:യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും എൻബിസി അവതാരക ക്രിസ്റ്റൻ വെൽക്കറും തമ്മിലുള്ള അഭിമുഖം കടുത്ത വാക്കേറ്റത്തിൽ കലാശിച്ചു. കലിഫോർണിയയിലെ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് പിന്നാലെയാണ് ട്രംപ് ക്ഷുഭിതനായത്. മൈക്രോഫോൺ ഊരി നിലത്തേക്ക് എറിഞ്ഞാണ്...

മമതക്ക് വീണ്ടും തിരിച്ചടി, പാർട്ടി ആസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമ; പോലീസ് സഹായം തേടി

കൊൽക്കത്ത: കൊൽക്കത്തയിലെ തൃണമൂൽ കോൺഗ്രസ് ആസ്ഥാനം ഒഴിപ്പിക്കാൻ പോലീസ് സഹായം തേടി കെട്ടിട ഉടമ. പാർട്ടിയുമായുള്ള കരാറിന്റെ കാലാവധി 2025ൽ കഴിഞ്ഞുവെന്ന് കെട്ടിട ഉടമ മോണ്ടു സാഹ പറഞ്ഞു. മേയ് നാലിലെ തിരഞ്ഞെടുപ്പിന് പിന്നാലെ...

Popular this week