24.8 C
Kottayam
Thursday, June 4, 2026

ശബരിമലയിൽ വരുമാനം കുതിച്ചുയർന്നു; മണ്ഡല-മകരവിളക്ക് സീസണിൽ 440 കോടി, 6 ലക്ഷം ഭക്തർ അധികമെത്തി

Must read

പത്തനംതിട്ട: ശബരിമലയിലെ വരുമാനത്തിൽ വൻ വർധന. ഇത്തവണത്തെ മണ്ഡല മകരവിളക്ക് കാലത്ത് 440 കോടി രൂപ വരുമാനമായി ലഭിച്ചെന്നാണ് ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍ അറിയിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 80 കോടി രൂപയുടെ വര്‍ധനയാണ് വരുമാനത്തില്‍ ഉണ്ടായത്. വരുമാനം നാലിലൊന്ന് കൂടി എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഇക്കുറി ആറ് ലക്ഷം ഭക്തര്‍ അധികമായി എത്തിയതായും മന്ത്രി അറിയിച്ചു.

എങ്കിലും അന്തിമ വരുമാനം കണക്കുകൾ ഇനിയും ഉയർന്നേക്കും എന്നാണ് ലഭ്യമായ വിവരം. നിലവിൽ സന്നിധാനത്തെ വരുമാനം മാത്രമാണ് കണക്കാക്കിയിട്ടുള്ളത്. പമ്പ, നിലയ്ക്കൽ തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ള വരുമാനത്തിന്റെ കണക്കുകൾ കൂടി ഇനി കിട്ടാനുണ്ട്. അവ എണ്ണിത്തിട്ടപ്പെടുത്തി വരുന്നതേയുള്ളൂവെന്നാണ് മന്ത്രി അറിയിച്ചത്.

പതിനെട്ടാം പടിയില്‍ കഴിഞ്ഞ തവണ ഒരുമിനിറ്റില്‍ 65 പേരെയാണ് കടത്തിവിട്ടത്. എന്നാൽ ഇത്തവണ അത് 90 പേരായി ഉയർത്തിയിരുന്നു. ഇതാണ് ഭക്തരുടെ എണ്ണത്തില്‍ ഇത്രയധികം വര്‍ധനവുണ്ടാകാന്‍ കാരണമായി കണക്കാക്കുന്നത്. പരിചയസമ്പന്നരായ പോലീസുകാരെ ഇവിടെ ഡ്യൂട്ടിക്ക് നിയോഗിച്ചതിനാൽ തിരക്ക് ഫലപ്രദമായി നിയന്ത്രിക്കാൻ കഴിഞ്ഞു.

അടുത്ത തീര്‍ഥാടനകാലത്ത് ഡോളി സമ്പ്രദായം പൂർണമായും ഒഴിവാക്കാന്‍ ആലോചിക്കുന്നതായും റോപ് വേയുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു. ഒരു മാസത്തിനുള്ളിൽ ശിലാസ്ഥാപനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ബിഒടി മാതൃകയിലാണ് നിർമ്മാണം നടത്തുക. ഒന്നര വർഷമാണ് നിർമ്മാണത്തിനായി കമ്പനി പറഞ്ഞിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

- Advertisement -

അതേസമയം, മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി അഭൂതപൂര്‍വമായ ഭക്തജനതിരക്കിനാണ് ഈ സീസൺ ശബരിമല സാക്ഷ്യം വഹിച്ചത്. കേരളത്തിന് അകത്തും അന്യസംസ്ഥാനങ്ങളിൽ നിന്നുമുള്ള തീർത്ഥാടകരുടെ എണ്ണത്തിൽ കാര്യമായ വർധനയാണ് രേഖപ്പെടുത്തിയത്. എങ്കിലും കാര്യമായ പരാതികൾ ഇല്ലാതെ ഇത്തവണത്തെ തീർത്ഥാടനം നടന്നുവെന്നത് എടുത്തുപറയേണ്ടതാണ്.

- Advertisement -

ഇടക്കാലത്ത് കോവിഡ് വ്യാപനം മൂലം ശബരിമലയിലെ ഭക്തജന പ്രവാഹത്തിൽ ഉണ്ടായ ഇടിവ് ഇക്കുറി മറികടന്നു. എന്ന് മാത്രമല്ല വരുമാനത്തിലും വളരെ വലിയ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. 53 ലക്ഷം തീർത്ഥാടകർ ഈ സീസണിൽ മാത്രം മല ചവിട്ടി എന്നാണ് കണക്കാക്കുന്നത്. 10 ലക്ഷം പേർ സ്പോട്ട് ബുക്കിംഗ് വഴിയാണ് ദർശനം നടത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week