24.1 C
Kottayam
Friday, June 5, 2026

‘ഫോട്ടോയിൽ കണ്ടതുപോലെയല്ല പെണ്ണ്’ വിവാഹനിശ്ചയത്തിനിടെ തർക്കം, മീശ വടിപ്പിച്ച് പെൺവീട്ടുകാർ

Must read

ജയ്പൂർ: വിവാഹ നിശ്ചയത്തിനെ ഉണ്ടായ തർക്കത്തിനിടെ വരന്റെ സഹോദരന്റെ മീശ വടിച്ച് വധുവിന്റെ വീട്ടുകാർ. രാജസ്ഥാനിലെ കരൗളി ജില്ലയിലാണ് സംഭവം. നിശ്ചയത്തിന് എത്തിയപ്പോൾ വരന്റെ സഹോദരിക്ക് പെണ്ണിനെ ഇഷ്ടമായില്ല. ഇതിന് പിന്നാലെയാണ് തർക്കം ആരംഭിച്ചത്. വിവാഹം ആലോചിച്ച സമയത്ത് വധുവിന്റേത് എന്ന് പറഞ്ഞ് കാണിച്ച ഫോട്ടോയിൽ നിന്ന് ഒരുപാട് മാറ്റം ഉണ്ടായിരുന്നു വധുവിനെ നേരിട്ട് കണ്ടപ്പോഴെന്നാണ് വരന്റെ ബന്ധുക്കൾ പറയുന്നത്.

പെണ്ണിനെ കണ്ടതോടെ സഹോദരി ഇക്കാര്യം പറയുകയും ചെയ്തു. ഇതിന് പിന്നാലെ വീട്ടുകാരും തമ്മിൽ തർക്കമായി. തർക്കത്തിനിടെ വരന്റെ സഹോദരന്റെ മീശ വധുവിന്റെ കുടുംബക്കാർ വടിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വീഡിയോ വൈറലായതിന് പിന്നാലെ വരനും ഒരു വീഡിയോ പങ്കുവെച്ചു. എന്താണ് നടന്നത് എന്ന് വരൻ വീഡിയോയിൽ പറയുന്നുണ്ട്.

- Advertisement -

- Advertisement -

യഥാർത്ഥ വധുവും വധുവിന്റെ കുടുംബം പങ്കുവെച്ച ഫോട്ടോയും തമ്മിൽ വലിയ പൊരുത്തക്കേടുകൾ കണ്ടെത്തിയതോടെയാണ് വിവാഹ നിശ്ചയം റദ്ദാക്കാൻ തീരുമാനിച്ചതെന്ന് വരൻ പറഞ്ഞു. തങ്ങൾക്ക് വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ കുറച്ച് സമയം വേണമെന്നാണ് പറഞ്ഞതെന്നും വിവാഹം വേണ്ട എന്നല്ല പറഞ്ഞതെന്നും വരൻ‌ പറഞ്ഞു.

തനിക്കും കുടുംബത്തിനും അനാവശ്യ സമ്മർദ്ദം ഏൽക്കേണ്ടി വന്നുവെന്നും സമൂ​ഹത്തിന് മുന്നിൽ നാണംകെട്ടുവെന്നും വരൻ വീഡിയോയിൽ പറയുന്നു. വരൻ‌റെ വീട്ടുകാർ‌ പോലീസിനെ സമീപിച്ചു. വധുവിന്റെ വീട്ടുകാർ പണം നൽകി പ്രശ്നം പരിഹരിക്കാൻ നിർബന്ധിക്കുന്നതായി വരന്റെ കുടുംബം പറയുന്നു. അതേ സമയം സംഭവം പോലീസ് നീരീക്ഷിക്കുകയാണ്. രണ്ട് കുടുംബക്കാരും ഔദ്യോ​ഗകിമായി പരാതി നൽകാത്തതിനാൽ ഇടപെടുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

Popular this week