29.4 C
Kottayam
Wednesday, June 17, 2026

അലമാരയില്‍ ഇഷ്ടം പോലെ ഷോട്‌സ് ഇരിപ്പുണ്ട്. അതിട്ട് ഒരുപാട് യാത്ര പോയിട്ടുണ്ട്, പടവും എടുത്തിട്ടുണ്ട് പക്ഷെ ഫേസ് ബുക്കിൽ ഇടില്ല കാരണം വ്യക്തമാക്കി നടി അശ്വതി

Must read

കൊച്ചി:സദാചാര ആങ്ങളമാരുടെ വിമര്‍ശനം നേരിട്ട അനശ്വര രാജന് പിന്തുണയുമായി മുന്‍ നിര നായികമാരെല്ലാം കാല് കാണിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ച്‌ രംഗത്തെത്തിയിരുന്നു. എന്നാല്‍ ‘കാല് കാണിക്കുന്ന ചിത്രം ഇടുന്നില്ലേ എന്ന് ചോദിച്ചവര്‍ക്ക് മനോഹരമായ മറുപടിയുമായി എത്തിയിരിക്കുകയാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്.

കുറിപ്പിന്റെ പൂർണ്ണ രൂപം

”ഇന്ന് ഇന്‍ബോക്‌സിലും കമന്റ് ബോക്‌സിലും ഏറ്റവും കൂടുതല്‍ വന്ന മെസ്സേജ് കാല് കാണിക്കുന്ന പടം ഇടുന്നില്ലേ എന്നാണ്… എന്തൊരാകാംഷ. അലമാരയില്‍ ഇഷ്ടം പോലെ ഷോട്‌സ് ഇരിപ്പുണ്ട്. അതിട്ട് ഒരുപാട് യാത്ര പോയിട്ടുണ്ട്, പടവും എടുത്തിട്ടുണ്ട്. ഒന്നും പക്ഷെ നമ്മുടെ നാട്ടില്‍ അല്ലാരുന്നു എന്ന് മാത്രം. തുറിച്ച്‌ നോട്ടവും വെര്‍ബല്‍ റേപ്പും ഇല്ലാത്ത നാടുകളില്‍… ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്ന പെണ്ണുങ്ങളുള്ള നാടുകളില്‍…. വസ്ത്രം കൊണ്ട് ഒരാളും വേശ്യയാവാത്ത നാടുകളില്‍…..

കുറഞ്ഞ വസ്ത്രം ബലാല്‍സംഗത്തിനു ന്യായീകരണമാവാത്ത നാടുകളില്‍… മഞ്ഞു കാലത്ത് മൂടിപൊതിഞ്ഞും വേനല്‍ ചൂടില്‍ വെട്ടിക്കുറച്ചും വസ്ത്രത്തിന്റെ തിരഞ്ഞെടുപ്പിന് കാലാവസ്ഥ അടിസ്ഥാനമാകുന്ന നാടുകളില്‍… ഷോര്‍ട് ഇട്ട മകളെ കണ്ടാല്‍ കുടുംബത്തിന്റെ അഭിമാനം തകര്‍ന്നെന്ന് നെഞ്ചു പൊട്ടുന്ന അച്ഛനും ആങ്ങളമാരും ഇല്ലാത്ത നാടുകളില്‍…വയറും പുറവും കാണുന്ന സാരിയുടുത്തിട്ട് കൈയില്ലാത്ത ഉടുപ്പിട്ട മകളെയോര്‍ത്ത് വ്യാകുലപ്പെടുന്ന അമ്മമാരില്ലാത്ത നാടുകളില്‍… കണ്ട് നിറഞ്ഞവരുടെ നാടുകളില്‍…!അത് സായിപ്പിന്റെ നാട് മാത്രമല്ല. വേറെയും ഒരുപാട് നാടുകള്‍ ഉണ്ട് ഭൂപടത്തില്‍. അവിടെയും കുടുംബങ്ങളുണ്ട്. കുട്ടികളുണ്ട്. അടിയുറപ്പുള്ള ബന്ധങ്ങള്‍ ഉണ്ട്. മൂല്യങ്ങള്‍ ഉണ്ട്. എന്നാപ്പിന്നെ അവിടെ പോയങ്ങ് ജീവിച്ചാല്‍ പോരേ എന്നാണെങ്കില്‍ ‘സൗകര്യമില്ല’ എന്ന് മറുപടി (ചുള്ളിക്കാട്.jpg) എന്നാപ്പിന്നെ ആ ഫോട്ടോ അങ്ങ് പോസ്റ്റരുതോ എന്നാണേല്‍ കമന്റ് ബോക്‌സിലെ ചെളി വരാന്‍ പറ്റിയ മൂഡ് അല്ലാത്തോണ്ട് ‘തല്ക്കാലം’ ഫോട്ടോ ഇടുന്നില്ല..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ടി. വീണ ഇ.ഡി ഓഫീസിൽ ഹാജരായി, കനത്ത സുരക്ഷ; എത്തിയത് റിയാസിനൊപ്പം

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസിൽ ചോദ്യംചെയ്യലിനായി ടി. വീണ എൻഫോഴ്സ് ഡയറക്ടറേറ്റിന് മുമ്പിൽ ഹാജരായി. ഭർത്താവ് പി.എ. മുഹമ്മദ് റിയാസ് എംഎൽഎക്കൊപ്പം കൊച്ചിയിലെ ഇ.ഡി. ഓഫീസിലാണ് രാവിലെ 10.30-ഓടെ വീണ ഹാജരായത്. പിന്നീട്...

Gold Price Today: വീണ്ടും ഇടിഞ്ഞ് സ്വർണ വില, ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 25 രൂപയും ഒരു പവൻ സ്വർണത്തിന് 200 രൂപയുമാണ് ഇടിഞ്ഞിരിക്കുന്നത്. നിലവിൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്...

ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമം;മുൻ ബിജെപി നേതാവ് അറസ്റ്റിൽ

പത്തനംതിട്ട: ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കൊല്ലം പോരുവഴി സ്വദേശി ടി. രഞ്ജു ആണ് പിടിയിലായത്. അടൂർ മുണ്ടപ്പള്ളി ഭാഗത്തുള്ള വീട്ടിലായിരുന്നു ഇയാൾ ആഭിചാരക്രിയയ്ക്കായി എത്തിയത്. പോരുവഴിയിലെ ഒരു പഞ്ചായത്തംഗം...

മെസ്സിപ്പൂരം; ഫുട്‌ബോള്‍ മിശിഹാ നേടിയ ഹാട്രിക്ക് ഗോളുകളോടെ അള്‍ജീരിയയെ തരിപ്പണമാക്കി ലോകകപ്പില്‍ കുതിപ്പു തുടങ്ങി അര്‍ജന്റീന; ഗോള്‍വേട്ടയില്‍ ക്ലോസെയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി ലയണല്‍ മെസ്സി

കാന്‍സാസ് സിറ്റി: ലോകകപ്പ് ഫുട്‌ബോളില്‍ ആഫ്രിക്കന്‍ കരുത്തരായ അള്‍ജീരിയയെ തരിപ്പണമാക്കി നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് മാസ്സ് തുടക്കം! എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന അള്‍ജീരിയയെ നിലംപരിശാക്കിയത്. മത്സരത്തിലുടനീളം കണ്ടത് സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ...

ആഫ്രക്കൻ കരുത്തിൽ ഫ്രഞ്ച് കോട്ട പൊളിഞ്ഞില്ല; സെനഗലിന തകർത്ത് ഫ്രാൻസ്; നിലവിലെ റണ്ണറപ്പുകൾക്ക് ജയത്തോടെ തുടക്കം

ന്യൂ ജേഴ്‌സി: 2002 ലോകകപ്പിലെ ആദ്യ മത്സരത്തിൽ സെനഗലിനോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയായിരുന്നു നിലവിലെ ജേതാക്കളായിരുന്ന ഫ്രാൻസ് അന്ന് ലോകകപ്പിന് തുടക്കം കുറിച്ചത്. ഇത്തവണ ഒരിക്കൽ കൂടി അത്തരമൊരു മോശം തുടക്കം അവരെ...

Popular this week