KeralaNews

പെണ്ണിന്റെ കാല് കണ്ടാൽ കുഴപ്പം, പൊക്കിൾ കണ്ടാൽ കുഴപ്പം, വയറു കണ്ടാൽ കുഴപ്പം, സത്യത്തിൽ ഇതൊക്കെ ആരുടെ കുഴപ്പം ആണ്? തുറന്നടിച്ച് നടി

കൊച്ചി:അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത യുവാവിനെതിരെ നടി സാധിക വേണുഗോപാൽ. ശരീരഭാഗങ്ങളുടെ നഗ്നചിത്രം അയച്ച് ശല്യം ചെയ്ത വിനീത് എന്ന യുവാവിന്റെ പേര് സഹിതം വെളിപ്പെടുത്തിയായിരുന്നു നടിയുടെ പ്രതികരണം.

കുറിപ്പിന്റെ പൂർണ്ണ രൂപം

ഇതുപോലുള്ള ജന്മങ്ങൾ ആണ് ആണിന്റെ ശാപം…. നട്ടെല്ലിന്റെ സ്ഥാനത്തു റബ്ബർ വച്ചു പിടിപ്പിച്ച ജനിപ്പിച്ച അമ്മമാർക്ക് പോലും മനസമാധാനം കൊടുക്കാത്ത ജന്മങ്ങൾ….

പെണ്ണ് എന്ന വാക്കിന്‌ കാമം എന്ന് മാത്രം അർഥം അറിയാവുന്ന പാഴ്ജന്മങ്ങൾ… ഇതുപോലത്തെ ജന്മങ്ങൾ കാരണം ആണ് പലരും ഇൻബോക്സ് തുറക്കാത്തതും മെസ്സേജിന് റിപ്ലൈ തരാത്തതും… ഒരുപാട് ഒന്നും വേണ്ട ഇതുപോലത്തെ കുറച്ചുപേർ മതി ആണിന്റെ വില കളയാൻ. പെണ്ണിന്റെ കാല് കണ്ടാൽ കുഴപ്പം, പൊക്കിൾ കണ്ടാൽ കുഴപ്പം, വയറു കണ്ടാൽ കുഴപ്പം, സത്യത്തിൽ ഇതൊക്കെ ആരുടെ കുഴപ്പം ആണ്? ഇതൊന്നും കണ്ടാലും ഒരു കുഴപ്പവും ഇല്ലാത്ത നട്ടെല്ലുള്ള നല്ല അസ്സൽ ആൺകുട്ടികൾ ഉണ്ട് ഈ നാട്ടിൽ… അപ്പൊ ഇതൊന്നും ആണിന്റെയോ പെണ്ണിന്റേയോ കുഴപ്പം അല്ല. വികാരം മനുഷ്യസഹചം ആണ്, വികാരത്തെ നിയന്ത്രിക്കാൻ കഴിവില്ലാത്തതു ആ വ്യക്തിയുടെ പ്രശ്നം ആണ്. ഞാൻ എന്താവണം എന്നത് ഞാൻ തീരുമാനിക്കണം.

ഞാൻ എന്ന വ്യക്തി എന്റെ വീട്ടിനു പുറത്തുള്ള സ്ത്രീകളെ/ പുരുഷന്മാരെ എങ്ങിനെ കാണണം എന്നത് എന്റെ തീരുമാനം ആണ്. അല്ലാതെ സാഹചര്യമോ വളർത്തു ദോഷമോ ലിംഗദോഷമോ അല്ല. അത് ആർക്കും വന്നു പഠിപ്പിച്ചു തരാൻ ഒക്കില്ല. പരസ്പര ബഹുമാനം എന്നൊന്ന് ഉണ്ട് അത് മനുഷ്യൻ ആയാലും മൃഗം ആയാലും സസ്യം ആയാലും അത് പ്രകൃതി നിയമം ആണ് അത് മനസിലാവാനുള്ള മാനസിക വളർച്ച ഇല്ലെങ്കിൽ പെണ്ണിനെ കണ്ടാൽ പൊങ്ങുന്ന ആ വികാരം ഇനിയൊരു പെൺകുഞ്ഞിന് ജന്മം നല്കാതിരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കാം. താനൊക്കെ പൊക്കിക്കൊണ്ട് നടക്കുന്ന ഈ കുഴലിലല്ലടോ ആണത്തം അത് മനസിലാണ് വേണ്ടത്.

ഈ ചേട്ടൻ വിനീത്. ചെയ്തത് ഞാൻ ഇടുന്ന ഫോട്ടോയുടെയും, എന്റെ വസ്ത്രധാരണ രീതിയുടെയും പ്രശ്നം ആണെന്ന് പറയാൻ വരുന്നവരോട് ഒന്നേ പറയാനുള്ളു. എന്റെ വ്യക്തി സ്വാതന്ത്ര്യം എന്നെ പീഡിപ്പിക്കാനുള്ള നിങ്ങളുടെ അവകാശം അല്ല. നിങ്ങളുടെ മനോരോഗം എന്റെ അവകാശങ്ങളുടെ മേൽ അടിച്ചേല്പിക്കരുത്.

പേരും മറ്റും മറച്ചു വക്കണം എന്ന് പറയുന്നവരോട് ഈ പീഡനം എന്നത് ശരീരത്തിൽ തൊടുമ്പോൾ മാത്രം അല്ല മാനസികവും ആണ്. എന്നെ മാനസികമായി പീഡിപ്പിച്ചത് അയാളുടെ തെറ്റാണു നാളെ അയാൾ ആരെയെങ്കിലും ശാരീരികമായി പീഡിപ്പിച്ചാൽ ഇന്ന് ഇയാളുടെ വിവരം പുറത്തു പറയാത്തതിൽ നാളെ ഞാൻ ദുഃഖിക്കും. അതുകൊണ്ട് സ്വന്തം വീട്ടുകാരെ പറ്റി ഓർക്കാതെ അയാൾ ചെയ്ത തെറ്റ് ഞാൻ എന്തിനു മൂടിവച്ചു എന്റെ സഹോദരിമാരെ ഞാൻ നാളത്തെ ഇരകൾ ആക്കണം? ഇതാണ് എന്റെ ശരി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker