പ്രണയ ബന്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സഹായമാവശ്യപ്പെട്ട് സമീപിച്ച പെൺകുട്ടിയെ പീഡിപ്പിച്ചു,ജോത്സ്യന്‍ അറസ്റ്റിൽ

കൊല്ലം: പ്രണയ ബന്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സഹായമാവശ്യപ്പെട്ട് സമീപിച്ച ജോത്സ്യന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി. കൊല്ലം പരവൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ ജോത്സ്യനെ (Astrologer)  പൊലീസ് അറസ്റ്റ് ()Arrest) ചെയ്തു. പൂതക്കുളം സ്വദേശി വിജയകുമാര്‍ എന്ന ബാബുവാണ് അറസ്റ്റിലായത്. ഒപ്പമെത്തിയ അമ്മയെ മാറ്റി നിര്‍ത്തിയശേഷം കുട്ടിയ്ക്ക് ചരട് ജപിച്ച് കെട്ടുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് വിജയകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ജോത്സ്യനെ റിമാന്‍ഡ് ചെയ്തു.

ഉത്സവപ്പറമ്പില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചത് തടഞ്ഞ സഹോദരനെയും മാതാപിതാക്കളെയും ആക്രമിച്ചു. സംഭവത്തില്‍ ഒരാളെ പൊലീസ് (Police) പിടികൂടി. പേരൂര്‍ രഞ്ജിത് ഭവനില്‍ രഞ്ജിത്ത് (Ranjith -26) ആണു കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായത്. പേരൂരില്‍ ഉത്സവത്തിനെത്തിയ യുവതിയെ സംഘം അപമാനിക്കാന്‍ ശ്രമിച്ചതാണ് സംഭവം. 

അക്രമികള്‍ക്കെതിരെ പ്രതികരിച്ച യുവതിയുടെ സഹോദരന്‍ സംഭവം ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായ സംഘം യുവാവിനെ കല്ല് കൊണ്ടു തലയ്ക്കിടിച്ചു. തടയാന്‍ ശ്രമിച്ച മാതാപിതാക്കളെയും ആക്രമിച്ചു. യുവതിയോടും മാതാവിനോടും അപമര്യാദയായി പെരുമാറിയെന്ന മാതാവിന്റെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിച്ചതിനും മര്‍ദിച്ചതിനും പൊലീസ് കേസ് രജിസ്്റ്റര്‍ ചെയ്തു. 

സംഘത്തിലെ മറ്റു പ്രതികളെ സംബന്ധിച്ചു സൂചനകള്‍ ലഭിച്ചെന്ന് പൊലീസ് പറഞ്ഞു. കിളികൊല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.വിനോദിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ എ പി അനീഷ്, സ്വാതി, മധു, എഎസ്‌ഐ സുനില്‍കുമാര്‍, സിപിഒ സുധീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ ഒളിവില്‍ നിന്ന് പിടികൂടിയത്.
 


 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News