kerala budget 2022|വീട്ടമ്മമാര്‍ക്ക് വര്‍ക്ക് നിയര്‍ ഹോം,മരച്ചീനിയില്‍ നിന്ന് മദ്യം, സര്‍വ്വകാലാശാലകള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക്,പുതിയ ഐ.ടിപാര്‍ക്കുകള്‍ക്ക് 1000 കോടി,ബാലഗോപാലിന്റെ ടാബിലുള്ളത്
തിരുവനന്തപുരം: കൊടിയ പ്രതിസന്ധികളുടെ താഴ്ചകളെ കേരളം അതിജിവിച്ചു തുടങ്ങിയെന്നും വിലക്കയറ്റം തടയാനും ഭക്ഷ്യസുരക്ഷയ്ക്കും 2000 കോടിരൂപ മാറ്റിവെച്ചതായും പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ 2022 23 വര്‍ഷത്തേക്കുള്ള ബജറ്റവതരണം തുടങ്ങി. കേന്ദ്ര സാമ്പത്തിക നയങ്ങള്‍ക്ക് ബദലായി കേരള മോഡലാണ് മുന്നോട്ടുവെയ്ക്കുന്നതെന്നും രണ്ടാം പിണറായി സര്‍ക്കാരിന്റെ പൂര്‍ണ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി വ്യക്തമാക്കി. പുര്‍ണമായും കടലാസ് രഹിത ബജറ്റാണ് ഇത്തവണത്തേത്. നിയമസഭയില്‍ ടാബില്‍ നോക്കിയാണ് ബജറ്റ് വായിക്കുന്നത്. കടലാസ് ഒഴിവാക്കിയുള്ള ബജറ്റ് പ്രസംഗത്തെ സ്പീക്കര്‍ എം.ബി.രാജേഷ് അഭിനന്ദിച്ചു.
ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ കേരളം പ്രശംസനീയമായ നേട്ടമാണ് കഴിഞ്ഞ കാലങ്ങളില്‍ കൈവരിച്ചത്. മികച്ച ഭരണ നിര്‍വ്വഹണ സംവിധാനവും കേരളത്തിലേതാണ്. സാമ്പത്തിക വര്‍ഷത്തില്‍ ജിഎസ്ടി വരുമാന വളര്‍ച്ചയില്‍ 14.5 ശതമാനം വളര്‍ച്ചനേടി. ലോകസമാധാനം അങ്ങേയറ്റം വെല്ലുവിളി നേരിടുകയാണ്. ലോകസമാധാനത്തിനായി 2 കോടി മാറ്റി വെയ്ക്കും . കേരളത്തില്‍ ലോകസമാധാന സമ്മേളനം വിളിച്ചുചേര്‍ക്കും.
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സമഗ്ര മാറ്റങ്ങള്‍ക്ക് തുടക്കമിടും. സര്‍വ്വകലാശാലകള്‍ക്ക് 200 കോടി മാറ്റിവെയ്ക്കും. സര്‍വ്വകലാശാലകളില്‍ 1500 പുതിയ ഹോസ്റ്റല്‍ മുറികളും 250 രാജ്യാന്തര മുറികളും നിര്‍മ്മിക്കും. മുഖ്യമന്ത്രിയുടെ നവകേരള ഫെല്ലോഷിപ്പ് 150 പേര്‍ക്ക് നല്‍കും.
വെള്ളപ്പൊക്കം നേരിടാന്‍ കുട്ടനാടിന് 140 കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ അറിയിച്ചു. എല്ലാ വര്‍ഷവും വെള്ളപ്പൊക്ക കെടുതി നേരിടുന്ന കുട്ടനാടിന് ബജറ്റില്‍ പ്രത്യേക പരിഗണന നല്‍കും. കുട്ടനാട്ടില്‍ നെല്‍കൃഷി ഉല്‍പ്പാദനം കൂട്ടാന്‍ 58 കോടി രൂപ വകയിരുത്തി.കാര്‍ഷിക മേഖലയ്ക്ക് 851 കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി വ്യക്തമാക്കി.
കണ്ണൂരിലും കൊല്ലത്തും പുതിയ ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കും.ഐടി പാര്‍ക്കുകള്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ 1000 കോടി രൂപ നീക്കിവെയ്ക്കുമെന്നും ബാലഗോപാല്‍ പറഞ്ഞു. കൊല്ലത്ത് 5ലക്ഷം ചതുരശ്ര അടിയിലാണ് ഐടി പാര്‍ക്ക് വരിക.ഐടി ഇടനാഴി വിപുലീകരിക്കും. എന്‍എച്ച് 66ന് സമാന്തരമായി നാലു ഐടി ഇടനാഴികള്‍ സ്ഥാപിക്കും. നാലു സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കും. ആയിരം കോടി രൂപ ചെലവിലാണ് സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കുകയെന്നും മന്ത്രി വ്യക്തമാക്കി .
ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂല മാറ്റം ലക്ഷ്യമിട്ട് ബജറ്റ് . സര്‍വകലാശാലകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് 200 കോടി രൂപ വകയിരുത്തി. ഹ്രസ്വകാല കോഴ്സുകള്‍ക്ക് 20 കോടി രൂപ നീക്കിവെയ്ക്കുമെന്നും കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.സര്‍വകലാശാലകളോട് ചേര്‍ന്ന് 1500 ഹോസ്റ്റല്‍ മുറികള്‍ സ്ഥാപിക്കും. രാജ്യാന്തര നിലവാരത്തിലുള്ള 250 ഹോസ്റ്റല്‍ മുറികള്‍ കൂടി സ്ഥാപിക്കുമെന്നും കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.
വീട്ടമ്മമാര്‍ക്ക് വര്‍ക്ക് നിയര്‍ ഹോം പദ്ധതിക്കായി അമ്പതുകോടി രൂപ നീക്കിവെക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.ഗ്രാമങ്ങളും ചെറുപട്ടണങ്ങളും കേന്ദ്രീകരിച്ച് ലോകമെമ്പാടുമുളള കമ്പനികള്‍ക്ക് വേണ്ടി ഓണ്‍ലൈനായി തൊഴിലെടുക്കുക എന്ന സാധ്യത നാം ഉപയോഗപ്പെടുത്തേണ്ടതുണ്ട്. വര്‍ക്ക് ഫ്രം ഹോം പോലെ വര്‍ക്ക് നിയര്‍ ഹോം എന്ന ആശയവും സ്വീകാര്യമാവുകയാണ്. ഐടി അധിഷ്ഠിത സൗകര്യങ്ങളുളള തൊഴില്‍ കേന്ദ്രങ്ങള്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും തുടങ്ങുന്നതോടെ അഭ്യസ്തവിദ്യരായ വീട്ടമ്മമാര്‍ക്കുള്‍പ്പടെ തൊഴില്‍ ലഭിക്കും.പദ്ധതിയിലൂടെ അഭ്യസ്തവിദ്യരായ വീട്ടമ്മമാര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
പ്രധാന പ്രഖ്യാപനങ്ങള്‍
ജില്ലാ സ്‌കില്‍ പാര്‍ക്കുകള്‍ക്കായി 350 കോടി
മൈക്രോ ബയോളജി സെന്റര്‍ ഓഫ് എക്സലന്‍സ് സ്ഥാപിക്കും.
ഫൈവ് ജി മൊബൈല്‍ സേവനം വേഗത്തിലാക്കും
ഉന്നതവിദ്യാഭ്യാസത്തിന് 200 കോടി
കണ്ണൂരില്‍ പുതിയ ഐടി പാര്‍ക്ക്
കൊല്ലത്ത് ടെക്നോപാര്‍ക്ക്
നാല് ഐടി ഇടനാഴികള്‍ നിര്‍മ്മിക്കും
ഐ ടി സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ സഹായത്തോടെ ഇന്റേണ്‍ഷിപ്പ്
സര്‍വ്വകലാശാലകള്‍ക്ക് 200 കോടി
ഐ ടി സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ സഹായത്തോടെ ഇന്റേണ്‍ഷിപ്പ്
ഐടി ആഭ്യന്തരസൗകര്യ വകസനത്തിന് കിഫ്ബി വഴി 100 കോടി രൂപ
ഐടി പാര്‍ക്ക് വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ 1000 കോടി . നാല് സയന്‍സ് പാര്‍ക്കുകള്‍ തുടങ്ങാന്‍ ആയിരം കോടി
തിരുവനന്തപുരത്ത് ആഗോള ശാസ്ത്രോത്സവത്തിന് നാല് കോടി രൂപ
മരച്ചീനിയില്‍ നിന്ന് എഥനോള്‍ ഉല്‍പ്പാദിപ്പിക്കാന്‍ പദ്ധതി. റബ്ബര്‍ സബ്സിഡിക്ക് 500 കോടി.
സിയാല്‍ മാതൃകയില്‍ കാര്‍ഷിക മാര്‍ക്കറ്റിംഗ് കമ്പനി
പകുതി ഫെറിബോട്ടുകള്‍ സോളാര്‍ ആക്കും ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം നീക്കാന്‍ 10 കോടി രൂപ
2050 ല്‍ കേരളത്തില്‍ കാര്‍ബണ്‍ വികിരണം ഇല്ലാതാക്കും
കാര്‍ഷിക മേഖലയ്ക്ക് അടങ്കല്‍ 851 കോടി
നെല്ലിന്റെ താങ്ങുവില കൂട്ടി . നെല്‍കൃഷിക്ക് 76 കോടി രൂപ
കൃഷിശ്രീ സ്വയംസഹകരണ സംഘങ്ങള്‍ക്ക് 19 കോടി
വെള്ളപൊക്ക ദുരിതം പരിഹരിക്കാന്‍ 140 കോടി. വിളനാശം തടയാന്‍ 51 കോടി
ബഹുനില വ്യവസായ എസ്റ്റേറ്റുകള്‍ വികസിപ്പിക്കാന്‍ 10 കോടി.
വ്യവസായ മേഖലയുടെ ബജറ്റ് വിഹിതം വര്‍ദ്ധിപ്പിച്ചു; വ്യവസായ മേഖലക്ക് 1226.66 കോടി
കയര്‍ മേഖലയ്ക്ക് 117 കോടി. കശുവണ്ടി വ്യവസായത്തിന് 30 കോടി പലിശയിളവ്
ഇലക്ട്രോണിക്ക് ഹാര്‍ഡ് വെയര്‍ ഹബ്ബിന് 28 കോടി , ഇക്കോ ടൂറിസം പദ്ധതികള്‍ക്ക് പത്ത് കോടി
ഒരു കുടുംബം ഒരു സംരംഭം പദ്ധതിക്ക് 7 കോടി, വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന് പ്രോത്സാഹനം
കൈത്തറി - സ്‌കൂള്‍ യൂണിഫോം പദ്ധതിക്ക് 140 കോടി.
20 ചെറിയ ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കും.
വിവരസാങ്കേതികമേഖലയ്ക്ക് 555 കോടി
ഇ ഗവേണ്‌സ് കേന്ദ്രത്തിന് 3.5 കോടി. ഡാറ്റാ സെന്റുകള്‍ക്ക് 53 കോടി
അഴീക്കല്‍, കൊല്ലം, ബേപ്പൂര്‍,പൊന്നാനി തുറമുഖങ്ങള്‍ 41.5 കോടി
വിഴിഞ്ഞം കാര്‍ഗോ തുറമുഖം, തങ്കശ്ശേരി തുറമുഖത്തിനും 10 കോടി വീതം
ആലപ്പുഴ തുറമുഖത്തെ വിനോദസഞ്ചാരകേന്ദ്രമാക്കി ഉയര്‍ത്താന്‍ രണ്ടരകോടി
ബേപ്പൂര്‍ തുറമുഖത്തിന്റെ അനുബന്ധ വികസനത്തിന് 15 കോടി
ആരോഗ്യമേഖലയ്ക്ക് 2629 കോടി. കാരുണ്യ പദ്ധതിക്ക് 500 കോടി. പാലിയേറ്റീവ് കെയറിന് 5 കോടി
റീ ബില്‍ഡ് കേരളക്ക് 1600 കോടി. മാലിന്യ സംസ്‌കരണത്തിന് പഞ്ചവത്സരപദ്ധതി.
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 12903 കോടി. അതി ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിന് 100 കോടി
ശ്രീനാരായണ?ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയുടെ കെട്ടിട നിര്‍മ്മാണം ഈ വര്‍ഷം തുടങ്ങും
ലാറ്റിന്‍ അമേരിക്കന്‍ പഠന കേന്ദ്രത്തിന് 2 കോടി
ഹരിതക്യാംപസുകള്‍ക്കായി അഞ്ച് കോടി
മലയാളം സര്‍വകലാശാല ക്യാംപസ് നിര്‍മ്മാണത്തിനും ഫണ്ട് വകയിരുത്തി
തോന്നയ്ക്കലില്‍ നൂതന ലാബോറട്ടറി സ്ഥാപിക്കാനും വാക്‌സീന്‍ ഗവേഷണത്തിനുമായി 50 കോടി
തിരുവനന്തപുരം ആര്‍സിസിക്ക് 81 കോടി; സംസ്ഥാന സെന്ററായി സ്ഥാപനത്തെ ഉയര്‍ത്തും
കൊച്ചി ക്യാന്‍സര്‍ സെന്ററിന് 14.5 കോടി. മലബാര്‍ ക്യാന്‍സര്‍ സെന്ററിന് 427 കോടി ചിലവഴിച്ച് രണ്ടാം ഘട്ട വികസനം