നാലു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ആശ്രമ ഉടമ അറസ്റ്റില്‍

ലക്‌നൗ: നാല് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ആശ്രമ ഉടമയെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലാണ് സംഭവം. സ്വാമി ഭക്തി ഭൂഷണ്‍ ഗോവിന്ദ് മഹാരാജ് ആണ് അറസ്റ്റിലായത്. ഇയാള്‍ പതിവായി കുട്ടികളെ പീഡിപ്പിച്ചിരുന്നെന്നും നിര്‍ബന്ധിച്ച് ജോലി ചെയ്യിപ്പിച്ചിരുന്നെന്നും പോലീസ് പറഞ്ഞു.

പോലീസും ചൈല്‍ഡ് ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകും ചേര്‍ന്നാണ് കുട്ടികളെ ആശ്രമത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ഏഴിനും പത്തിനും ഇടയില്‍ പ്രായമുള്ള മിസോറാം, അസാം, ത്രിപുര സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളായിരിന്നു ആശ്രമത്തില്‍ ഉണ്ടായിരുന്നത്. മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി പരിശോധിച്ചപ്പോഴാണ് കുട്ടികളില്‍ നാലു പേര്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായത്. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് മീണകുമാറായിരുന്നു ഇവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നത്.

സംഭവം കുട്ടികളുടെ മാതാപിതാക്കളെ അറിയിച്ചപ്പോള്‍ ആശ്രമ ഉടമ കുട്ടികളെ ഇഷ്ടിക നിരത്തുന്ന ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രതിക്കെതിരെ പോക്സോ, ഐ.പി.സി 323, 377,504 എന്നീ വകുപ്പുകള്‍ ചുമത്തി. 2008ലാണ് ഇയാള്‍ ആശ്രമം സ്ഥാപിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News