EntertainmentNewsRECENT POSTS

കുടുംബം എങ്ങനെയാകണമെന്ന് എനിക്ക് കാണിച്ചു തന്നത് ഇവരാണ്; അച്ഛനും അമ്മയ്ക്കും വിവാഹവാര്‍ഷികം നേര്‍ന്ന് ആശ ശരത്ത്

ടെലിവിഷന്‍ പരമ്പരയിലൂടെയെത്തി മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് നടിയും നര്‍ത്തകിയുമായ ആശ ശരത്ത്. ഇപ്പോഴിതാ താരം തന്റെ അച്ഛനും അമ്മയ്ക്കും വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്ന് ഫേസ്അബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമായിരിക്കുന്നത്.

കുടുംബം എങ്ങനെയാവണം എന്നും സ്നേഹം എന്താണെന്നും എനിക്ക് കാണിച്ചുതന്നത് അച്ഛനും അമ്മയുമാണെന്നാണ് താരം കുറിച്ചത്. തന്റെ കണ്ണ് നിറയാതിരിക്കാന്‍ എല്ലാ ദുഃഖങ്ങളും ഉള്ളിലൊതുക്കി സന്തോഷത്തിനായി ചിരിച്ചു ജീവിക്കുന്നവരാണ് അച്ഛനും അമ്മയുമെന്നും ഇനിയുമെത്ര ജന്മമുണ്ടെങ്കിലും തന്റെ അച്ഛനോടും അമ്മയോടുമൊപ്പം അവരുടെ മകളായിത്തന്നെ ജീവിക്കണമെന്നാണ് ആശ ശരത്ത് ഇരുവര്‍ക്കും വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്ന് കൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചത്.

ആശ ശരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

56 വര്‍ഷങ്ങള്‍ ഒരുമിച്ച്, പരസ്പരം തണലായി, എല്ലാ ഉയര്‍ച്ചതാഴ്ചകളിലും പ്രതിസന്ധികളിലും ഒരാള്‍ക്കൊരാള്‍ താങ്ങായി എന്റെ അച്ഛനും അമ്മയും.’കുടുംബം’ എങ്ങിനാവണം എന്നും സ്നേഹം എന്താണെന്നും എനിക്ക് കാണിച്ചുതന്നത് ഞങ്ങളുടെ അച്ഛനും അമ്മയുമാണ്.ഞങ്ങള്‍ കടന്നുപോയ എല്ലാ ദുഃഖങ്ങളിലും എന്റെ കണ്ണ് നിറയാതിരിക്കാന്‍ എല്ലാ ദുഃഖങ്ങളും ഉള്ളിലൊതുക്കി, എന്റെ സന്തോഷത്തിനായി ചിരിച്ചു ജീവിക്കുന്നവരാണ് അച്ഛനും അമ്മയും, എന്റെ കണ്‍കണ്ട ദൈവങ്ങള്‍, ഞാന്‍ ചെയ്ത പുണ്യം.ഇനിയുമെത്ര ജന്മമുണ്ടെങ്കിലും എന്റെ അച്ഛനോടും അമ്മയോടുമൊപ്പം അവരുടെ മകളായിത്തന്നെ എനിക്ക് ജീവിക്കണം. അച്ഛനും അമ്മയ്ക്കും ഹൃദയം നിറഞ്ഞ വിവാഹവാര്‍ഷികാശംസകള്‍.

 

https://www.facebook.com/AshaSharathofficialpage/posts/2766534463389992

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button