സിവിൽ സർവ്വീസ് പരീക്ഷ:കോട്ടയത്തിന് അഭിമാനമായി ആര്യാ.ആർ.നായർ

കോട്ടയം:ആര്യയുടെ മികവിൽ സിവിൽ സർവ്വീസ് പരീക്ഷയിൽ കൂരോപ്പടക്ക് വീണ്ടും റാങ്കിൻ്റെ തിളക്കം. 2019 ൽ സിവിൽ സർവ്വീസ് പരീക്ഷയിൽ മുന്നൂറ്റിയൊന്നാം റാങ്ക് നേടിയ കൂരോപ്പട അരവിന്ദം വീട്ടിൽ ആര്യാ.ആർ. നായരാണ് വീണ്ടും സിവിൽ സർവ്വീസ് പരീക്ഷ എഴുതി നൂറ്റിപ്പതിമൂന്നാം റാങ്കിലേക്ക് എത്തിയത്.

ഇന്ത്യൻ പോസ്റ്റൽ സർവ്വീസിൽ ജോലിയിൽ പ്രവേശിച്ച ആര്യ ഡൽഹിയിൽ പരിശീലനത്തിലാണ്. ഇതിനിടയിലാണ് മികച്ച റാങ്കിലേക്ക് എത്തുന്നതിന് വേണ്ടി വീണ്ടും പരീക്ഷ എഴുതിയത്. കൂരോപ്പട ഗ്രാമത്തിലേക്ക് ആദ്യമായി സിവിൽ സർവ്വീസ് റാങ്ക് എത്തിച്ച ആര്യാ.ആർ.നായർ വീണ്ടും മികച്ച റാങ്ക് നേടി ഗ്രാമത്തിൻ്റെ അഭിമാനമായി. ആര്യയുടെ ഉജ്ജ്വല നേട്ടത്തിൽ വീട്ടുകാരും നാട്ടുകാരും ഒരുപോലെ ആഹ്ലാദത്തിലാണ്.

റിട്ട. ജോ. ലേബർ കമ്മീഷണർ ജി.രാധാകൃഷ്ണൻ നായരുടെയും റിട്ട. അധ്യാപിക എം.എസ് സുജാതയുടെയും മകളാണ് ആര്യാ. കാനറാ ബാങ്കിൽ ജോലി ചെയ്യുന്ന അരവിന്ദ്. ആർ നായർ സഹോദരനാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News