27.8 C
Kottayam
Friday, May 31, 2024

പരീക്ഷ എഴുതിയിട്ടില്ലെന്ന് ആർഷോ; ഫലം തിരുത്തി മഹാരാജാസ് കോളജ്, വെബ്സൈറ്റിൽനിന്നു പിൻവലിച്ചു

Must read

കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ പരീക്ഷയെഴുതാതെ ജയിച്ചെന്ന ഫലം തിരുത്തി മഹാരാജാസ് കോളജ്. മൂന്നാം സെമസ്റ്റർ ആർക്കിയോളജി ഫലം വെബ്സൈറ്റിൽ നിന്നും പിൻവലിച്ചു.

എംഎ ആർക്കിയോളജി മൂന്നാം സെമസ്റ്ററിലെ ഒരു പരീക്ഷപോലും താൻ എഴുതിയിട്ടില്ലെന്ന് ആർഷോ പറഞ്ഞു. പരീക്ഷ നടക്കുന്ന ദിവസങ്ങളിൽ ഞാൻ എറണാകുളം ജില്ലയിലില്ല. കേസ് മൂലം ജില്ലയിൽ പ്രവേശിക്കാൻ കഴിയുമായിരുന്നില്ല. പാസായെന്ന ഫലം എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും താൻ കണ്ടിട്ടില്ലെന്നും ആർഷോ പറഞ്ഞു.

എഴുതാത്ത പരീക്ഷ വിജയിപ്പിക്കേണ്ട ചുമതല ആർക്കും കൊടുത്തിട്ടില്ല. അങ്ങനെ വിജയിക്കേണ്ട ആവശ്യമില്ല. സംഭവിച്ചതു സാങ്കേതിക പിശകാണോ ബോധപൂർവമാണോ എന്നു പരിശോധിക്കണമെന്നും ആർഷോ പറഞ്ഞു. 

വിവാദമായ പരീക്ഷാ റിസൾട്ടു മാർച്ചിലാണു പുറത്തുവന്നത്. ആർഷോയുടെ മൂന്നാം സെമസ്റ്റർ ആർക്കിയോളജിയുടെ മാർക്ക് ലിസ്റ്റിൽ ‘പൂജ്യം’ മാർക്ക് ആണെങ്കിലും ‘പാസ്ഡ്’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് വിവാദമായത്. വിഷയത്തിൽ പ്രതിഷേധിച്ച് മഹാരാജാസ് കോളജ് പ്രിൻസിപ്പലിന്റെ ഓഫിസിൽ കെഎസ്‌യു പ്രവർത്തകർ ഉപരോധസമരം നടത്തുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week