28.1 C
Kottayam
Sunday, June 7, 2026

‘പണം പാര്‍ഥയുടേത്, ഫ്‌ലാറ്റുകള്‍ മിനി ബാങ്കുകളാക്കി’: സെക്സ് ടോയ്കളും കണ്ടെടുത്തു,അലമുറയിട്ടു കരഞ്ഞ് അര്‍പിത

Must read

കൊല്‍ക്കത്ത: തന്റെ ഫ്‌ലാറ്റുകളില്‍നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെടുത്ത പണം അറസ്റ്റിലായ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടേതാണെന്ന് മന്ത്രിയുടെ സുഹൃത്തും സിനിമാ നടിയുമായ അര്‍പിത മുഖര്‍ജി. കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ അര്‍പിതയെയും ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ഫ്‌ലാറ്റുകളില്‍നിന്ന് 50 കോടിയോളം രൂപയും കിലോക്കണക്കിനു സ്വര്‍ണവും റെയ്ഡില്‍ പിടിച്ചെടുത്തു. തന്റെ ഫ്‌ലാറ്റുകളെ പാര്‍ഥ മിനി ബാങ്കുകളാക്കി മാറ്റിയെന്ന് അര്‍പിത പറഞ്ഞതായി മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഫ്‌ലാറ്റുകളില്‍ കണക്കില്‍പ്പെടാത്ത പണമുണ്ടെന്ന് അറിയാമായിരുന്നെങ്കിലും ഇത്രയും വലിയ തുകയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് അര്‍പിത ഇഡിയോടു പറഞ്ഞതായാണ് വിവരം. പാര്‍ഥയുടെ ആളുകള്‍ ഇടയ്ക്കിടെ ഫ്‌ലാറ്റില്‍ വരുമായിരുന്നെന്നും പണം സൂക്ഷിച്ച മുറികളില്‍ തനിക്കു പ്രവേശനമുണ്ടായിരുന്നില്ലെന്നും അര്‍പിത വെളിപ്പെടുത്തിയതായി ഇഡി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

- Advertisement -

ഫ്‌ലാറ്റില്‍നിന്ന് നോട്ടുകെട്ടുകള്‍ക്കും സ്വര്‍ണാഭരണങ്ങള്‍ക്കും പുറമേ സെക്സ് ടോയ്കളും കണ്ടെടുത്തതായും റിപ്പോര്‍ട്ടുണ്ട്. ഒരു വെള്ളിത്തളികയും കണ്ടെടുത്തു. ബംഗാളി കുടുംബങ്ങളില്‍ പരമ്പരാഗതമായി നവവധൂവരന്‍മാര്‍ക്കു നല്‍കുന്നതാണ് ഇത്. ഇത്തരം തളികകള്‍ ഭാഗ്യം കൊണ്ടുവരുമെന്നാണ് സങ്കല്‍പം.

- Advertisement -

അര്‍പിതയുടെ ഫ്‌ലാറ്റില്‍ സെക്സ് ടോയ്കള്‍ കണ്ടെടുത്തതുമായി ബന്ധപ്പെട്ട് ബംഗാളി നടി ശ്രീലേഖ മിത്ര പാര്‍ഥ ചാറ്റര്‍ജിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഈ വിഷയത്തിലും അര്‍പിതയെ ഇഡി ചോദ്യം ചെയ്യും. ആരാണ് ഇവ അര്‍പിതയ്ക്കു നല്‍കിയത്, ഓണ്‍ലൈനില്‍ വരുത്തിയതാണോ തുടങ്ങിയ കാര്യങ്ങള്‍ ഇഡി ചോദിച്ചറിയും. അനാശാസ്യ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതൃത്വത്തിനെതിരെ ആരോപണം ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം കാര്യങ്ങളും അന്വേഷിക്കുക.

തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കൂടിയായ പാര്‍ഥയെ കഴിഞ്ഞ 23നാണ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ ബെല്‍ഗാരിയ മേഖലയിലെ രണ്ടു ഫ്‌ലാറ്റുകളില്‍ ബുധനാഴ്ചയാണ് ഇഡി തിരച്ചില്‍ നടത്തിയത്. ഇവിടെ നിന്ന് ചില നിര്‍ണായകരേഖകളും ലഭിച്ചതായി ഇഡി അറിയിച്ചു. പാര്‍ഥയും അര്‍പ്പിതയും ഇഡിയുടെ കസ്റ്റഡിയിലാണ്.

കോടതി നിര്‍ദേശപ്രകാരമുള്ള പരിശോധനയ്ക്കായി ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ അലമുറയിട്ടുകരഞ്ഞ് നടി അര്‍പിത മുഖര്‍ജി.
48 മണിക്കൂര്‍ കൂടുമ്പോള്‍ അര്‍പിതയുടെ ആരോഗ്യനില ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധിക്കണമെന്നാണു കോടതി നിര്‍ദേശം. ഇതുപ്രകാരം കാറില്‍ കയറ്റി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു നടിയുടെ ഭാവമാറ്റം ഉദ്യോഗസ്ഥരും നാട്ടുകാരും കണ്ടത്. കാറില്‍നിന്നു പുറത്തിറങ്ങാന്‍ മടികാണിച്ച നടി, നിലവിളിക്കുകയും പ്രതിഷേധിക്കുകയും താന്‍ വരുന്നില്ലെന്നു വാശിപിടിക്കുകയും ചെയ്തു.

- Advertisement -

പിന്നീട്, സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് പൊക്കിയെടുത്താണ് അര്‍പിതയെ കാറില്‍നിന്ന് പുറത്തിറക്കി ജോക്കയിലെ ഇഎസ്‌ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാറില്‍നിന്ന് പുറത്തേക്ക് വലിച്ചിറക്കിയപ്പോള്‍ അര്‍പിത നിലത്തിരുന്നും പ്രതിഷേധിച്ചു. കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും നടി ചെവിക്കൊണ്ടില്ല. പിന്നീട്, വീല്‍ചെയറില്‍ ബലമായി പിടിച്ചിരുത്തിയാണു കൊണ്ടുപോയത്. അപ്പോഴും നടി ഉറക്കെ കരയുന്നുണ്ടായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

Popular this week