28.1 C
Kottayam
Sunday, June 7, 2026

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌, കോട്ടയം വഴിയുള്ള ട്രെയ്നുകളുടെ വേഗം കൂടും; സമയക്രമത്തിലും മാറ്റം

Must read

തിരുവനന്തപുരം: റെയിൽവേ ഡിവിഷനിൽ ട്രെയ്നുകളുടെ വേഗം കൂടുന്നു. സമയക്രമത്തിലും കാര്യമായ പരിഷ്ക്കാരങ്ങൾ ഉണ്ടായേക്കും. കോട്ടയം വഴിയുള്ള റെയിൽ പാതകളിൽ നാളുകളായി പതയിരട്ടിപ്പിക്കൽ ജോലികൾ നടന്നുവരികയായിരുന്നു. ട്രാക്കുകളുടെ ഇരട്ടിപ്പിക്കൽ പൂർത്തിയായതിനേ തുടർന്ന് കോട്ടയം വഴിയുള്ള ട്രെയ്നുകൾക്ക് വേഗം കൂടുന്നതാണ്. സ്റ്റേഷനുകളിൽ സർവ്വീസുകൾ എത്തുന്ന സമയത്തിൽ കാര്യമായ മാറ്റമുണ്ടാകും.

ബെംഗ്ലൂരു-കന്യാകുമാരി ഐലൻസ് എക്സ്പ്രസ് നിലവിലെ സമയത്തിൽ നിന്ന് 55 മിനിറ്റ് നേരത്തെ 3.05 ന് കന്യാകുമാരിയിൽ എത്തും. 30 ന് ബെംഗ്ലൂരുവിൽ നിന്ന് പുറപ്പെടുന്നുന്ന സർവീസ് മുതലാണ് പുതിയ സമയക്രമം പ്രാബല്യത്തിൽ‌ വരുന്നത്. അന്നു മുതൽ കോട്ടയം-കൊല്ലം പാസഞ്ചർ 15 മിനിറ്റ് നേരത്തെ കൊല്ലത്ത് എത്തും. 31 മുതൽ മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ്സ് 15 മിനിറ്റ് നേരത്തെ രാവിലെ 5ന് തിരുവനന്തപുരത്ത് എത്തും.

ഓഗസ്റ്റ് 1 മുതൽ ഗുരുവായുർ-പുനലുർ എക്സ്പ്രസിന്റെ കൊല്ലത്തും പുനലൂരും എത്തുന്ന സമയത്തിൽ മാറ്റമുണ്ടായിരിക്കും. അതായത് 9:47 പകരം 9:40ന് കോട്ടയത്തെത്തുകയും 2:35 ന് പുനലൂർ എത്തുകയും ചെയ്യും. നവംബർ 1 ന് പുറപ്പെടുന്ന കൊച്ചുവേളി എക്സ്പ്രസ്സ് 35 മിനിറ്റ് നേരത്തെ 7:10ന് കൊച്ചുവേളിയിൽ എത്തും. കോട്ടയം മുതൽ കൊച്ചുവേളി വരെയുള്ള സ്റ്റേഷനുകളിൽ കൃത്യമായ സമയമാറ്റം ഉണ്ടായിരിക്കും.

- Advertisement -

ഓഗസ്റ്റ് 4മുതൽ വിശാഖപട്ടണം-കൊല്ലം പ്രതിവാര ട്രെയിൻ 55 മിനിറ്റ് നേരത്തെ ഉച്ചയ്ക്ക് 12:55ന് കൊല്ലത്ത് എത്തും. ലോകമാന്യതിലക്-കൊച്ചുവേളി ഗരീബ് രാഥ് 15 മിനിറ്റ് നേരത്തെ രാത്രി 10:45ന് കൊച്ചുവേളിയിലെത്തും. ഓഗസ്റ്റ് 5 മുതൽ പുറപ്പെടുന്ന സർവ്വീസുകളിലാണ് സമയമാറ്റം നിലവിൽ വരുന്നത്. ബൈവീക്കിലി ലോകമാന്യതിലക്-കൊച്ചുവേളി എക്സ്പ്രസ്സും 15 മിനിറ്റ് നേരത്തെ കൊച്ചുവേളിയിൽ എത്തും. ഓഗസ്റ്റ് രണ്ടിന് പുറപ്പെടുന്ന സർവ്വീസ് മുതൽ മാറ്റം നിലവിൽ വരും.

- Advertisement -

ന്യുഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസ്സ്, ദിബ്രുഗഡ്-കന്യാകുമാരി വിവേക് എക്സ്പ്രസ്, യശ്വന്ത്പുര-കൊച്ചുവേളി എസി വീക്ക് ലി എക്സ്പ്രസ്, ചെന്നൈ-തിരുവനന്തപുരം എക്സ്പ്രസ്, മംഗ്ലൂരു തിരുവന്തപുരം എക്സ്പ്രസ് എന്നിവയുടെ യാത്രാസമയത്തിൽ 5 മിന്റ്റ് കുറവു വരും. വ‍ഞ്ചിനാട് എക്സ്പ്രസ് ഓഗസ്റ്റ് 1 മുതൽ രാവിലെ 5:10ന് എറണാകുളത്തു നിന്ന് പുറപ്പെടും. 10.05ന് തിരുവനന്തപുരത്ത് എത്തും. മംഗ്ലൂരു-പരശുറാം എക്സ്പ്രസ്സിന്റെ സമയത്തിൽ ചങ്ങനാശ്ശേരി മുതൽ തിരുവനന്തപുരം വരെയുള്ള സ്റ്റേഷനുകളിൽ ഓഗസ്റ്റ് 1 മുതൽ മാറ്റം ഉണ്ടായിരിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നീയിപ്പോൾ കരയിപ്പിക്കുകയാണ്-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

കൊച്ചി: മലയാളികളെ ദശകങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജനപ്രിയ നടനും മിമിക്രി താരവുമായ സലിം കുമാർ (56) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം...

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

Popular this week