27.6 C
Kottayam
Sunday, June 7, 2026

അശ്വതി ബാബുവിന്റെ വീട്ടിൽനിന്ന് കഞ്ചാവ് പിടിച്ചു; ‘സിന്തറ്റിക് ലഹരി മോചനത്തിനായി’

Must read

കൊച്ചി: ലഹരി ഉപയോഗിച്ചു വാഹനം ഓടിച്ച് അപകടങ്ങൾ ഉണ്ടാക്കിയതിനെ തുടർന്നു തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്ത നടി തിരുവനന്തപുരം തുമ്പ ആറാട്ടുവഴി പുതുവൽ അശ്വതി ബാബുവും സുഹൃത്ത് നൗഫലും താമസിച്ചിരുന്ന വീട്ടിൽനിന്ന് എക്സൈസ് കഞ്ചാവ് പിടികൂടി. കൂനമ്മാവിൽ ഇവർ താമസിക്കുന്ന വീട്ടിൽ നിന്നാണ് കഞ്ചാവ് ഇലയും വിത്തുകളും പിടികൂടിയത്. ഉയർന്ന അളവിൽ കഞ്ചാവ് ഇവർ സൂക്ഷിക്കുന്നുണ്ടെന്നും വിൽപന നടത്തുന്നുണ്ടെന്നുമുള്ള രഹസ്യ വിവരത്തെ തുടർന്ന് പറവൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.നിജുമോനും സംഘവും നടത്തിയ തിരച്ചിലിലാണ് ലഹരി കണ്ടെടുത്തത്. 

തന്റെ ഉപയോഗത്തിനായാണ് ലഹരി സൂക്ഷിച്ചതെന്നും ഡോക്ടറുടെ നിർദേശപ്രകാരം സിന്തറ്റിക് ലഹരിയിൽനിന്നു മോചനം നേടുന്നതിനാണ് കഞ്ചാവ് ഉപയോഗിക്കുന്നത് എന്നുമാണ് അശ്വതിയുടെ വിശദീകരണം. ഇതു വിശ്വസിക്കാൻ ഉദ്യോഗസ്ഥർ തയാറായില്ലെന്നു മാത്രമല്ല, ഇവർക്കെതിരെ കേസെടുക്കുകയും ചെയ്തു. അറസ്റ്റു ചെയ്തെങ്കിലും 10 ഗ്രാമിൽ താഴെ അളവിലുള്ള ലഹരി മാത്രമെ കണ്ടെത്തിയുള്ളൂ എന്നതിനാൽ വിട്ടയയ്ക്കുകയായിരുന്നു. ഇവർ നേരത്തേ മുതൽതന്നെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് പൊലീസ്, എക്സൈസ് നിരീക്ഷണത്തിലാണ്. 

കഴിഞ്ഞ ദിവസം ഇവർ ലഹരി ഉപയോഗിച്ചു വാഹനങ്ങളിൽ കൂട്ടയിടി നടത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ അറിയിച്ചതിനെ തുടർന്നു പൊലീസ് പിടികൂടുകയായിരുന്നു. മദ്യപിച്ചു വാഹനം ഓടിച്ചതിനു മാത്രമെ അന്നു പൊലീസ് കേസെടുത്തിരുന്നുള്ളൂ. പരിശോധനയ്ക്ക് സാധ്യത മുൻകൂട്ടികണ്ട് ലഹരിവസ്തുക്കൾ മറ്റെവിടേയ്ക്കെങ്കിലും മാറ്റിയതാകാമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. 16ാം വയസ്സ് മുതൽ ലഹരി ഉപയോഗിക്കുന്ന അശ്വതി ഇതിനു മുൻപു പല പ്രാവശ്യം പിടിയിലായിട്ടുണ്ട്.

2017ൽ കാറിൽ എംഡിഎംഎയുമായി പിടിയിലായിരുന്നു. ലഹരിക്ക് അടിമയായിരുന്ന ഇവർ അനാശാസ്യത്തിലൂടെ ഇതിനുള്ള പണം കണ്ടെത്തിയിരുന്നു എന്നായിരുന്നു അന്വേഷണ സംഘം വെളിപ്പെടുത്തിയത്. പുറത്തു വിട്ടാലും ലഹരി ഉപയോഗിക്കാതെ ജീവിക്കാൻ പറ്റില്ലെന്നായിരുന്നു അന്ന് പൊലീസിനോടു പറഞ്ഞത്. വിൽപനയേക്കാൾ ഉപയോഗിക്കുന്നതിനാണ് ലഹരിവസ്തുക്കൾ മുംബൈയിൽനിന്നും ബെംഗളുരുവിൽനിന്നും മറ്റും ഇവർ എത്തിച്ചിരുന്നത്. ഇപ്പോൾ ഇവർക്കു ലഹരി ഇടപാടുള്ളതായാണ് അന്വേഷണ സംഘത്തന്റെ വിലയിരുത്തൽ. 

- Advertisement -

അശ്വതി ബാബു ലഹരി ഉപയോഗത്തിനു 2016ൽ ദുബായിൽ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. നിരവധി സിനിമകളിലും സീരിയലിലും അഭിനയിച്ചിരുന്ന ഇവർക്ക് അവസരങ്ങൾ ഇല്ലാതായതോടെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയായിരുന്നു. പാലച്ചുവടുള്ള ഇവര്‍ താമസിച്ചിരുന്ന ഫ്ലാറ്റിൽ ഇതര സംസ്ഥാനത്തു നിന്നുള്ള യുവതിയെയും കണ്ടെത്തിയിരുന്നെങ്കിലും പൊലീസ് ചോദ്യം ചെയ്യലിൽ കാര്യമായ സംശയം തോന്നാതിരുന്നതിനാൽ വിട്ടയച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

Popular this week