ന്യൂഡല്‍ഹി: ചോദ്യക്കടലാസ് ചോര്‍ന്നതിനെ തുടര്‍ന്ന് സൈനിക പ്രവേശനത്തിനുള്ള പരീക്ഷ റദ്ദാക്കിയതായി കരസേന അറിയിച്ചു. ജനറല്‍ ഡ്യൂട്ടിക്കുള്ള കോമണ്‍ എന്‍ട്രന്‍സ് പരീക്ഷയാണ് റദ്ദാക്കിയത്.
പരീക്ഷയുടെ സുതാര്യത ഉറപ്പുവരുത്തുമെന്നും നിയമന പ്രക്രിയയിലെ അഴിമതി അനുവദിക്കില്ലെന്നും കരസേന വ്യക്തമാക്കി. ചോദ്യക്കടലാസ് ചോര്‍ന്നതുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൂനെയില്‍ അറസ്റ്റ് ചെയ്തു. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് കരസേന അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News