ഒരോവറിൽ 31 റൺസ്, അർജുൻ തെണ്ടുല്‍ക്കറെ അടിച്ചു പഞ്ചറാക്കി, സീസണിലെ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ഓവർ

മുംബൈ: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ഒരോവറില്‍ 31 റണ്‍സ് വിട്ടുകൊടുത്ത് മുംബൈ ഇന്ത്യന്‍സ് താരം അര്‍ജുന്‍ തെണ്ടുല്‍ക്കര്‍.

പഞ്ചാബ് ഇന്നിങ്‌സിനിടെ അര്‍ജുന്‍ എറിഞ്ഞ 16-ാം ഓവറില്‍ 31 റണ്‍സാണ് സാം കറനും ഹര്‍പ്രീത് ഭാട്ടിയയും ചേര്‍ന്ന് അടിച്ചെടുത്തത്. ഐപിഎല്ലില്‍ ഈ സീസണില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ബൗളറായിരിക്കുകയാണ് ഇതോടെ അര്‍ജുന്‍. നേരത്തെ കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരം യാഷ് ദയാലും ഒരോവറില്‍ 31 റണ്‍സ് വഴങ്ങിയിരുന്നു.

ഐപിഎല്ലില്‍ ഒരു മുംബൈ ബൗളര്‍ ഒരോവറില്‍ വഴങ്ങുന്ന രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന റണ്‍സാണിത്. 2022-ല്‍ കൊല്‍ക്കത്തയ്‌ക്കെതിരേ ഡാനിയല്‍ സാംസ് വഴങ്ങിയ 35 റണ്‍സാണ് ഒന്നാമത്. അര്‍ജുന്റെ ഓവറില്‍ രണ്ട് സിക്‌സും നാല് ഫോറും പിറന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News