EntertainmentKeralaNews

‘പൃഥിരാജ് സിനിമ നിർമിച്ച ശേഷം ആ സ്ത്രീയുടെ സമ്പാദ്യമെല്ലാം പോയി, ദയനീയമായ അവസ്ഥയാണ്’; നിർമ്മാതാവ് എസ്.സി പിള്ള

കൊച്ചി:സിനിമ ഒരു ഭാ​ഗ്യ പരീക്ഷണമാണ് അണിയറപ്രവർത്തകർക്കും താരങ്ങൾക്കും. വലിയ പ്രതീക്ഷയോടെ സിനിമ എടുത്ത് തിയേറ്ററിൽ എത്തിക്കുമ്പോൾ അത് എട്ട് നിലയിൽ പൊട്ടും ചിലപ്പോൾ പ്രമേഷൻ സമയത്ത് പറഞ്ഞ വാക്കുകൾ അടക്കം വെച്ച് വരുന്ന ട്രോളുകൾ സഹിക്കേണ്ടതായും വരും.

ഇപ്പോൾ താരങ്ങളിൽ നിരവധി പേർ നിർമാണ രം​ഗത്തേക്ക് വന്നിട്ടുണ്ട്. മുമ്പ് താരങ്ങളുടെ വരിക അഭിനയിക്കുക പോവുക എന്നത് മാത്രമായിരുന്നു. എന്നാലിപ്പോൾ താരങ്ങൾ തന്നെ സിനിമ നിർമിച്ച് അഭിനയിക്കുന്നതിനോട് നിർമാതാക്കളുടെ ഒരു വിഭാ​ഗത്തിനും എതിർ‌പ്പുണ്ട്. മുമ്പൊക്കെ താൻ നിർമിച്ച സിനിമ പരാജയപ്പെടുമ്പോൾ കടം തീർക്കാൻ മറ്റ് വഴികളില്ലാതെ ആത്മഹ​ത്യ ചെയ്യുന്ന സ്ഥിതിയിലേക്ക് വരെ നിർമാതാക്കൾ എത്തിയിരുന്നു.

Prithviraj

സിനിമ ഒരു ഭാ​ഗ്യപരീക്ഷണമാണെന്ന് പറഞ്ഞ് തന്നെയാണ് പല നിർമാതാക്കളും സിനിമ എടുക്കാൻ വരുന്നത്. ഒരു സിനിമ പൊട്ടിയാൽ അടുത്ത സിനിമയിൽ പിടിക്കാമെന്ന് ചിന്തിക്കും. ശേഷം വീണ്ടും കടം വാങ്ങി സിനിമ നിർമിക്കും. അതുകൂടി പരാജയപ്പെടുമ്പോഴാണ് നിലനിൽപ്പ് പ്രശ്നത്തിലാവുന്നത്.

അത്തരത്തിൽ മൈ സ്റ്റോറിയെന്ന സിനിമ നിർമിച്ച് സാമ്പത്തീക പ്രതിസന്ധികൾ നേരിടേണ്ടി വന്ന ഒരു സ്ത്രീയെ കുറിച്ച് പാസഞ്ചർ പോലുള്ള ഹിറ്റ്‌ സിനിമകൾ നിർമ്മിച്ച നിർമാതാവ് എസ്.സി പിള്ള‌ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. പൃഥ്വിരാജും പാർവതി തിരുവോത്തും നായകനും നായികയുമായി അഭിനയിച്ച സിനിമയാണ് മൈ സ്റ്റോറി. വളരെ പ്രതീക്ഷയോടെ റിലീസ് ചെയ്ത സിനിമ തിയേറ്ററിൽ പരാജയമായിരുന്നു.

2018ൽ റോഷ്നി ദിനകറാണ് സിനിമ സംവിധാനം ചെയ്തത്. വൈശാഖ സിനിമയാണ് ചിത്രം വിതരണം ചെയ്തത്. ചിത്രത്തിലെ ​ഗാനങ്ങളെല്ലാം നല്ലതായിരുന്നുവെങ്കിലും എന്തോ എവിടെയോ പാളിപ്പോയത് പോലെ ഒരു കഥയായിരുന്നു സിനിമയുടേത്. കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ പരാജയപ്പെട്ട പൃഥ്വിരാജ് സിനിമകൾ എടുത്ത് നോക്കിയാൽ അതിൽ ഒന്നാമതായിരിക്കും മൈ സ്റ്റോറിയുടെ പേര്.

സിനിമയുടെ നിർമാതാവ് ഒരു ​ദിവസം തന്നെ വിളിച്ച് പറഞ്ഞ കാര്യങ്ങളാണ് നിർമാതാവ് എസ്.സി പിള്ള‌ മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചത്. ‘കുറച്ച് വർഷം മുമ്പ് ഒരു ലേഡി എന്നെ വിളിച്ചു…. പിള്ള സാർ എന്റെ കൂടെ നിൽക്കാമോ കുറഞ്ഞത് ഒരു കോടിയെങ്കിലും ഉണ്ടെങ്കിൽ അവർ നിർ‌മിച്ച ഒരു സിനിമ പൂർത്തിയാക്കാൻ പറ്റുമെന്ന് അറിയിച്ചു.’

Prithviraj

‘ഞാൻ ഒരു സിനിമ ചെയ്ത്തു ആറ്, ഏഴ് കോടിയായി ഇനി ഒരു കോടിയോ രണ്ട് കോടിയോ ഉണ്ടെങ്കിൽ സിനിമ തീർക്കാമെന്നാണ് അവർ പറഞ്ഞത്. നല്ലൊരു ലേഡിയാണ്… അവർ ആഫ്രിക്കയിലോ എവിടെയോവാണ് ജോലി ചെയ്തത്. പാരന്റ്സും വെളിയിലാണ്. അവർ അവരുടെ കഥ ദയനീയമായി എന്നോട് പറഞ്ഞു. എത്ര കോടി അവർ പൃഥ്വിരാജിന്റെ മൈ സ്റ്റോറി എന്ന സിനിമയ്ക്ക് വേണ്ടി കളഞ്ഞുവെന്ന് അറിയാമോ…’

‘അവസാനം കഷ്ടപ്പെട്ട് അവർ എങ്ങനെയോ പടം റിലീസ് ചെയ്തു. പക്ഷെ സിനിമ പൊട്ടി. കുടുംബപരമായി ഉണ്ടായിരുന്ന സമ്പാദ്യമായിരുന്നു അവർ സിനിമയ്ക്ക് വേണ്ടി ഉപയോ​ഗിച്ചത്. അച്ഛനും അമ്മയുമടക്കം എവിടയൊക്കയോ പോയി സമ്പാദിച്ച പണമായിരുന്നു. അവരുടേയത് വലിയ ഫാമിലിയായിരുന്നു.’

‘അവർക്കൊപ്പം ചേരണമെന്നുണ്ടായിരുന്നു പക്ഷെ ആലോചിച്ചപ്പോൾ വേണ്ടെന്ന് തോന്നി ഞാൻ എസ്കേപ്പായി. ഞാൻ സിനിമ നിർമിക്കുന്നത് ഞാൻ മാത്രം അധ്വാനിച്ച് ഉണ്ടാക്കിയ പണം വെച്ചാണ്. മറ്റൊന്നിൽ നിന്നും എടുക്കാറില്ല’ നിർമാതാവ് എസ്.സി പിള്ള‌ പറഞ്ഞു. പൃഥിരാജ്, പാർവതി തിരുവോത്ത്, നന്ദു, മനോജ്.കെ.ജയൻ എന്നിങ്ങനെ വലിയ താരനിരയുള്ള സിനിമയായതിനാൽ പ്രേക്ഷകർക്ക് വളരെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ മൈ സ്റ്റോറിയെ പ്രേക്ഷകർ തുണച്ചില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker