കായംകുളം: കായംകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിന് കെട്ടിവെക്കാനുള്ള തുക നടന് സലിം കുമാര്‍ നേരിട്ടെത്തി നല്കി. മുതുകുളം ബ്ലോക്ക് പഞ്ചായത്തില്‍ നേരിട്ടെത്തിയാണ് സലിം നോമിനേഷന് കെട്ടിവയ്ക്കാനുള്ള പണം അരിതയ്ക്ക് നല്‍കിയത്.
വ്യാഴാഴ്ച രാവിലെ 11.30ന് മുതുകുളം ബിഡിഒ മുമ്പാകെ അരിത പത്രിക നല്കി. നിരവധി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും യുഡിഎഫ് നേതാക്കന്മാരും പത്രിക സമര്‍പ്പണത്തിന് അരിതക്കൊപ്പം എത്തിയിരുന്നു.
പശുവിനെ വളര്‍ത്തി പാല് വിറ്റ് കുടുംബം പോറ്റുന്ന അരിതയുടെ ജീവിത കഥ അറിഞ്ഞ സലിം കുമാര്‍ മത്സരിക്കാന്‍ അരിതയ്ക്ക് കെട്ടി വയ്ക്കാനുള്ള തുക നല്‍കാമെന്നും കായംകുളത്ത് പ്രചാരണത്തിനെത്താമെന്നും അറിയിക്കുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News