24.6 C
Kottayam
Friday, June 5, 2026

ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരെ കെ. സുധാകരന്‍; മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു

Must read

കണ്ണൂര്‍: ധര്‍മ്മടത്ത് കെ. സുധാകരന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്ഥാനാര്‍ത്ഥിയായേക്കും. ധര്‍മ്മടത്ത് മത്സരിക്കണമെന്ന് കെ. സുധാകരനോട് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയെന്ന നിലയിലാണ് കെ. സുധാകരന്റെ പേര് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചത്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.

ധര്‍മ്മടത്ത് കെ. സുധാകരന്‍ മത്സരിക്കണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. കെ.പി.സി.സിയും ഇക്കാര്യം ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഒരു മണിക്കൂര്‍ സമയം വേണമെന്നാവശ്യപ്പെട്ട് കെ. സുധാകരന്‍ രംഗത്തെത്തി. മത്സരിക്കില്ലെന്ന് ആദ്യം പറഞ്ഞ സുധാകരന്‍ പിന്നീട് നിലപാട് മയപ്പെടുത്തി. സുധാകരന്‍ ഹൈക്കമാന്‍ഡ് തീരുമാനത്തിന് വഴങ്ങുമെന്നാണ് വിവരം.

അതേസമയം ധര്‍മടത്ത് മല്‍സരിക്കാന്‍ കെ. സുധാകരനുമേല്‍ കോണ്‍ഗ്രസ് നേതൃത്വം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. സുധാകരന്റെ സമ്മതം കാത്തിരിക്കുന്നതായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കരുത്തനായ സ്ഥാനാര്‍ഥി ധര്‍മടത്ത് വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

സാധ്യത തള്ളാതെ സുധാകരനും രംഗത്തെത്തി. സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് ചിന്തിച്ച് ഉടന്‍ തീരുമാനം പറയാമെന്നും സുധാകരന്‍ നേതാക്കളെ അറിയിച്ചു. പാര്‍ട്ടി ഒറ്റക്കെട്ടായി പറയുമ്പോള്‍ നിഷേധിക്കാന്‍ പ്രയാസമുണ്ട്. തയാറെടുപ്പിനുള്ള ആവശ്യത്തിന് സമയം കിട്ടിയില്ലെന്നും സുധാകരന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week