ഒളിംപിക്സ് ഫുട്ബോൾ:അര്‍ജന്‍റീന,ജർമ്മനി പുറത്ത്, ബ്രസീൽ ക്വാർട്ടറിൽ

ടോക്യോ:ഒളിംപിക്സ് ഫുട്ബോളില്‍ കോപ്പ അമേരിക്ക ചാമ്പ്യന്‍മാരായ അര്‍ജന്‍റീന ക്വാര്‍ട്ടറിലെത്താതെ പുറത്തായി. നിര്‍ണായക ഗ്രൂപ്പ് പോരാട്ടത്തില്‍ സ്പെയിനിനോട് സമനില(1-1) വഴങ്ങിയതാണ് മുന്‍ സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് തിരിച്ചടിയായത്.

അതേസമയം ബ്രസീൽ ക്വാര്‍ട്ടറിലേക്ക് മുന്നേറി. അവസാന ഗ്രൂപ്പ് മത്സരിത്തിൽ സൗദി അറേബ്യയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപ്പിച്ചാണ് ബ്രസീലിന്‍റെ ക്വാര്‍ട്ടര്‍ പ്രവേശനം.ഗ്രൂപ്പ് ഡിയിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി ഐവറി കോസ്റ്റും ക്വാര്‍ട്ടറിലെത്തി. ഇതോടെ ജര്‍മ്മനി പുറത്തായി.

സ്പെയിനെതിരായ നിര്‍ണായക പോരാട്ടത്തില്‍ ജയിച്ചാല്‍ മാത്രമെ അര്‍ജന്‍റീനക്ക് ക്വാര്‍ട്ടറില്‍ എത്താനാവുമായിരുന്നുള്ളു. 200ല്‍ ആതന്‍സിലും 2008ലെ ബിജിംഗ് ഒളിംപിക്സിലും സ്വര്‍ണ മെഡല്‍ ജേതാക്കളായിരുന്നു അര്‍ജന്‍റീന. സമനില നേടിയ സ്പെയിന്‍ ക്വാര്‍ട്ടറിലെത്തി. ക്വാര്‍ട്ടറില്‍ സ്പെയിന്‍ ഐവറി കോസ്റ്റിനെയും ന്യൂസിലന്‍ഡ് ജപ്പാനെയും ബ്രസീല്‍ ഈജിപ്തിനെയും ദക്ഷിണ കൊറിയ മെക്സിക്കോയെയും നേരിടും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News