24.9 C
Kottayam
Saturday, June 6, 2026

സമരഭൂമിയിൽ നെറ്റ് വർക്ക് തകരാർ: കർഷകർക്ക് സൗജന്യ വൈഫൈ നൽകി കെജ്രിവാൾ

Must read

ന്യൂഡൽഹി: കേന്ദ്ര സർക്കാരിൻ്റെ വിവാദ കാർഷിക ബില്ലിനെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണ നൽകി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പ്രതിഷേധക്കാർക്ക് നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് വിവരം ലഭിച്ചതിന് പിന്നാലെ കെജ്രിവാൾ സൗജന്യ വൈഫൈ സൗകര്യം വാഗ്ദാനം ചെയ്തു. സിംഘു അതിർത്തിയിലെ പ്രതിഷേധക്കാർക്കാണ് വൈഫൈ സൗജന്യമായി നൽകുകയെന്ന് ആം ആദ്മി പാർട്ടി ട്വിറ്ററിലൂടെ അറിയിച്ചു.

അതേസമയം പ്രക്ഷോഭത്തിൻ്റെ ഭാഗമായി പ്രതിഷേധക്കാരിൽ ഒരു വിഭാഗം വ്യാപകമായി മൊബൈൽ ടവറുകൾ തകർത്താണ് നെറ്റ്‌വർക്ക് പ്രശ്നങ്ങൾക്ക് കാരണം. കഴിഞ്ഞ ഏതാനും നാളുകളായി മൊബൈൽ ടവറുകൾക്ക് നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തിവരികയാണ്. ഇതുവരെ 1411 ടവറുകളാണ് നശിപ്പിക്കപ്പെട്ടത്. വിവിധയിടങ്ങളിൽ ടവറുകൾ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടും ഡൽഹി സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന വിമർശനം ഉയർന്നിരുന്നു.

ഇതിനിടെയാണ് വൈഫൈ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കി നൽകി കെജ്രിവാൾ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിരിക്കുന്നത്. അതേസമയം രാജ്യതലസ്ഥാനത്തേയ്ക്ക് പ്രവേശിക്കുന്ന സ്ഥലങ്ങളിലെല്ലാം പ്രതിഷേധക്കാർ തമ്പടിച്ചിരിക്കുകയാണ്. ട്രാക്ടറുകളും മറ്റ് വാഹനങ്ങളും ഉൾപ്പെടെ എത്തിച്ചാണ് പ്രതിഷേധക്കാർ സമരം ശക്തമാക്കിയിരിയ്ക്കുന്നത്..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week