Facebook
  • Home
  • World
  • World
  • Tech
  • Life Style
  • More
    • Menu Title #1
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #2
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #3
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #4
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
Search
LogoBreaking Kerala
LogoBreaking Kerala
Sign in
Welcome! Log into your account
Forgot your password? Get help
Password recovery
Recover your password
A password will be e-mailed to you.
  • Home
Sign in / Join
23.8 C
Kottayam
LogoBreaking Kerala
Thursday, July 23, 2026
Facebook
Twitter
Youtube
type here...
  • Home
  • Trending
  • News
    • Kerala
    • National
    • International
  • Sports
    • Cricket
    • Football
    • Other
  • Politics
  • Crime
  • Business
  • Entertainment
  • Health
  • pravasi
  • Technology
  • Top Stories
LogoBreaking Kerala
  • Home
  • Trending
  • News
    • Kerala
    • National
    • International
  • Sports
    • Cricket
    • Football
    • Other
  • Politics
  • Crime
  • Business
  • Entertainment
  • Health
  • pravasi
  • Technology
  • Top Stories
  • News
  • Kerala

കെ-മാറ്റ് 2025 സെഷൻ രണ്ട്;കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് മേയ് ഒൻപതുവരെ അപേക്ഷിക്കാം

April 24, 2025
Facebook
Twitter
WhatsApp
Email
Print
Telegram
Viber

    തിരുവനന്തപുരം: കേരളത്തിൽ 2025-ലെ എംബിഎ പ്രവേശനത്തിനായി നടത്തുന്ന കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെ-മാറ്റ്) 2025 രണ്ടാം സെഷന്, കേരള പ്രവേശന പരീക്ഷാ കമ്മിഷണർ അപേക്ഷ ക്ഷണിച്ചു.കേരളത്തിലെ വിവിധ സർവകലാശാലകൾ/ഡിപ്പാർട്ടുമെന്റുകൾ, ഓട്ടോണമസ് കോളേജുകൾ ഉൾപ്പെടെയുള്ള അഫിലിയേറ്റഡ് മാനേജ്‌മെന്റ് കോളേജുകൾ എന്നിവയിലെ എംബിഎ പ്രവേശനത്തിന് കെ-മാറ്റ് ബാധകമായിരിക്കും.

    യോഗ്യത

    കുറഞ്ഞത് മൂന്നു വർഷ കോഴ്‌സിലൂടെ, ആർട്‌സ്/സയൻസ്/കൊമേഴ്‌സ്/എൻജിനിയറിങ്/മാനേജ്‌മെന്റ്, ബാച്ച്‌ലർ ബിരുദം/തത്തുല്യ യോഗ്യത നേടിയിരിക്കണം. ഏതു സർവകലാശാലയിലെ എംബിഎ കോഴ്‌സിലേക്കാണോ പ്രവേശനം തേടുന്നത്, ആ സർവകലാശാലയ്ക്കു ബാധകമായ യോഗ്യതാ പരീക്ഷാ മാർക്ക് വ്യവസ്ഥ തൃപ്തിപ്പെടുത്തിയിരിക്കണം.പ്രവേശനം ആരംഭിക്കും മുൻപ്‌ യോഗ്യതാ പ്രോഗ്രാം അന്തിമ പരീക്ഷാഫലം പ്രഖ്യാപിച്ചിരിക്കണം എന്ന വ്യവസ്ഥയ്ക്ക് വിധേയമായി, അവസാനവർഷത്തിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം.പ്രായപരിധി ഇല്ല. ഭാരതീയർക്കും ഭാരതീയേതരർക്കും അപേക്ഷിക്കാം. കേരളീയർക്കുമാത്രമേ ഏതെങ്കിലും സംവരണ ആനുകൂല്യമോ ഫീസ് ഇളവോ ലഭിക്കൂ.

    പരീക്ഷ

    കേരളത്തിലെ എല്ലാ ജില്ലകളിലും കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി മേയിൽ നടത്തും. തീയതി, സമയക്രമം പിന്നീട് പ്രഖ്യാപിക്കും.മൂന്നു മണിക്കൂർ പരീക്ഷയ്ക്ക്, 180 ഒബ്ജക്റ്റീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ ഉണ്ടാകും. പ്ലസ് ടു നിലവാരമുള്ള ചോദ്യങ്ങൾ, ഇംഗ്ലീഷ് ലാംഗ്വേജ് യൂസേജ് ആൻഡ് റീഡിങ് കോംപ്രിഹൻഷൻ (50 ചോദ്യങ്ങൾ), ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് (50), ഡേറ്റാ സഫിഷ്യൻസി ആൻഡ് ലോജിക്കൽ റീസണിങ് (40), ജനറൽ നോളജ് ആൻഡ് കറന്റ് അഫയേഴ്‌സ് (40) എന്നീ മേഖലകളിൽ നിന്നുമായിരിക്കും. ശരിയുത്തരത്തിന് നാലുമാർക്ക്. ഉത്തരം തെറ്റിച്ചാൽ ഒരു മാർക്കുവീതം നഷ്ടപ്പെടും.

    ഉത്തര സൂചിക ചലഞ്ച്

    പരീക്ഷയ്ക്കുശേഷം താത്‌കാലിക ഉത്തരസൂചിക പ്രസിദ്ധപ്പെടുത്തും. സൂചികയിൽ പരാതിയുണ്ടെങ്കിൽ അതിനുള്ള ഫീസ് ഓൺലൈനായി അടച്ച്, ബന്ധപ്പെട്ട രേഖകൾ സഹിതം ഉത്തരസൂചിക ചലഞ്ച് ചെയ്യാൻ മൂന്നുദിവസം ലഭിക്കും. ഒരു സൂചിക ചലഞ്ച് ചെയ്യാൻ 200 രൂപ അടയ്ക്കണം. ചലഞ്ച് ശരിയെന്നു കണ്ടാൽ തിരികെ ലഭിക്കും.

    യോഗ്യത നേടാൻ

    യോഗ്യത നേടാൻ, പരമാവധി മാർക്കായ 720-ൽ (180 x 4) കുറഞ്ഞത് 10 ശതമാനം (72 മാർക്ക്) നേടണം. പട്ടിക വിഭാഗക്കാർ /ഭിന്നശേഷിക്കാർ, കുറഞ്ഞത് 7.5 ശതമാനം മാർക്ക് (54 മാർക്ക്) നേടണം. യോഗ്യത നേടുന്നവരെ മാത്രമേ സർവകലാശാലകൾ/വകുപ്പുകൾ, ഓട്ടോണമസ് കോളേജുകൾ ഉൾപ്പെടെ, അഫിലിയേഷനുള്ള മാനേജ്‌മെന്റ് കോളേജുകൾ തുടങ്ങിയവയിൽ എംബിഎ കോഴ്‌സ് പ്രവേശനത്തിനായി പരിഗണിക്കൂ

    റാങ്ക് പട്ടിക

    റാങ്ക് പട്ടിക തയ്യാറാക്കാൻ എൻട്രൻസ് ടെസ്റ്റ് (കെ-മാറ്റ്) സ്കോറിന് 80-ഉം ഗ്രൂപ്പ് ഡിസ്‌കഷന് 10-ഉം പഴ്‌സണൽ ഇന്റർവ്യൂവിനു 10-ഉം ശതമാനം വെയ്‌റ്റേജ് നൽകും.

    അപേക്ഷ

    www.cee.kerala.gov.in വഴി മേയ് ഒൻപതിന് നാലുവരെ അപേക്ഷ നൽകാം. ഫീസ് 1000 രൂപയാണ്. പട്ടികജാതി വിഭാഗക്കാർക്ക് 500 രൂപ. പട്ടികവർഗ വിഭാഗക്കാർക്ക് അപേക്ഷാ ഫീസില്ല. തുക ഓൺലൈൻ ആയി അടയ്ക്കാം. അപേക്ഷാ സമർപ്പണം പൂർത്തിയാക്കിയ ശേഷം ആപ്ലിക്കേഷൻ അക്‌നോളജ്മന്റ് പേജ് ഡൗൺലോഡു ചെയ്ത് സൂക്ഷിക്കണം.

    യോഗ്യത തെളിയിക്കുന്ന രേഖകൾ (നാഷണാലിറ്റി, നേറ്റിവിറ്റി, സംവരണം, പ്രായം, അക്കാദമിക് യോഗ്യത തുടങ്ങിയവ) ഒന്നുംതന്നെ, ഓൺലൈൻ അപേക്ഷയുടെ ഭാഗമായി അപ് ലോഡ് ചെയ്യേണ്ടതില്ല. പ്രവേശനസമയത്ത് അവ സ്ഥാപനത്തിൽ ഹാജരാക്കിയാൽ മതി.

    ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News
    Facebook
    Twitter
    WhatsApp
    Email
    Print
    Telegram
    Viber
      Previous article'കശ്മീരികള്‍ എന്നെ അനിയത്തിയെ പോലെ കൂടെ കൂട്ടി; ദൈവം രക്ഷിക്കട്ടെ എന്ന് പറഞ്ഞാണ് മടങ്ങിയത്'
      Next articleനിയന്ത്രണരേഖ മുറിച്ചുകടന്നു; ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാക്കിസ്ഥാൻ
      Ligi

      Weather

      Kottayam
      overcast clouds
      23.8 ° C
      23.8 °
      23.8 °
      94 %
      1.1kmh
      98 %
      Thu
      32 °
      Fri
      32 °
      Sat
      32 °
      Sun
      32 °
      Mon
      32 °
      LogoBreaking Kerala

      © 2022 Breaking Kerala

      Facebook
      Instagram
      Twitter
      VKontakte
      Youtube

      About Us

      • Home

      Popular Category

      Editor Picks

      മെസ്സിയെ വികാരഭരിതനാക്കിയ ആ വാക്കുകൾ; ഖത്തർ ലോകകപ്പിൽ ആരാധകരുടെ മനസ്സ് കവർന്ന സോഫി മാർട്ടിനെസ് വീണ്ടും ചർച്ചകളിൽ

      July 4, 2026

      ‘ബ്ലാസ്റ്റ്’ സിനിമയിലെ തിയേറ്റർ ദൃശ്യം പങ്കുവെച്ചു; പൈറസിയെ പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ച് ഗായിക ചിന്മയിക്കെതിരെ കടുത്ത സൈബർ ആക്രമണം!

      June 1, 2026