EntertainmentKeralaNews

നിറവയറിൽ അനുഷ്‌ക ശർമ്മ;പുതിയ ചിത്രങ്ങൾ പങ്കുവെച്ച് താരം

മുംബൈ:അമ്മയാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് അനുഷ്ക. കുഞ്ഞുവാവ വയറ്റിൽ ആയിരിക്കുന്നതിന്റെ സന്തോഷം ആവോളം ആസ്വദിക്കുകയാണ് താരം. ‘നിങ്ങളിൽ ജീവന്റെ സൃഷ്ടി അനുഭവിക്കുന്നതിനേക്കാൾ യഥാർഥവും വിനീതവുമായ മറ്റൊന്നുമില്ല’ എന്ന തലക്കെട്ടോടെ അനുഷ്ക ഒരു ചിത്രം പങ്കുവച്ചിരുന്നു.

അനുഷ്കയുടെ ചിത്രത്തിന് താഴെ നിരവധി വ്യക്തികൾ ആണ് കമന്റുകളുമായി എത്തിയത്. എന്റെ ലോകം മുഴുവൻ ഒരൊറ്റ ഫ്രെയിമിൽ എന്നാണ് കോഹ്‌ലി കമന്റ് ചെയ്തത്. ശിൽപ ഷെട്ടി, ടിസ്ക ചോപ്ര, റിച്ച ഛദ്ദ തുടങ്ങിയ നിരവധി താരങ്ങളും കമന്റുകളുമായെത്തി. കഴിഞ്ഞ മാസമാണ് ഇരുവരും അച്ഛനും അമ്മയും ആകാൻ പോകുന്നു എന്ന വിവരം ആരാധകരെ അറിയിച്ചത്. ഗർഭിണിയായ അനുഷ്കയെ കോഹ്‌ലി ചേർത്തുപിടിച്ചുകൊണ്ട് എടുത്ത ചിത്രത്തോടൊപ്പം ആണ് ഈ സന്തോഷവാർത്ത അവർ പങ്കുവെച്ചത്.

നിറവയറും ആയുള്ള അനുഷ്കയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വൈറ്റ് കളർ ടി-ഷർട്ടും പേസ്റ്റൽ കളറിലുള്ള ഡഗ്രിയും ധരിച്ചുള്ള ഫോട്ടോസാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. സ്പോർട്സ് ഡ്രസിലും അതുപോലെ സ്വിം സ്യുട്ടിൽ ക്ലാസിക് ലുക്കിലുമൊക്കെ അനുഷ്ക തന്റെ പ്രസവകാലത്ത് പോസ്റ്റ് ചെയ്യുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button