പുതിയ ഫോൺ വാങ്ങാൻ ‘മൈ ജി’ ഷോറൂമിൽ ജോർജുകുട്ടി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
കൊച്ചി:ഏഴു വർഷത്തിനു ശേഷം രണ്ടാം ഭാഗം ഒരുങ്ങുന്ന ചിത്രമാണ് ദൃശ്യം. ജോർജ്ജുകുട്ടിയായി മോഹൻലാൽ എത്തുന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാം ഭാഗത്തിൽ ഒന്നാം ഭാഗത്തിൽ അഭിനയിച്ച ഒട്ടുമിക്ക താരങ്ങളും അണിനിരക്കുന്നുണ്ട്. രണ്ടാം ഭാഗത്തിൽ ചെറിയൊരു ട്വിസ്റ്റ് ഉണ്ടെന്നാണ് ജിത്തു ജോസഫ് പറയുന്നത്. മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍ തുടങ്ങിയവര്‍ക്കൊപ്പം സിദ്ധിഖ്, ആശാ ശരത്ത് തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളായി തിരിച്ചെത്തുന്നു. ദൃശ്യം 2 വിന്റെതായി അടുത്തിടെ പുറത്തിറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോൾ ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷൻ ചിത്രം കൂടി പുറത്ത് വന്നിരിക്കുകയാണ്. മൈ ജി ഷോറൂമിൽ പോയി കുടുംബസമേതം ഷോപ്പ് ചെയ്യുന്ന ജോർജ്കുട്ടിയുടെയും കുടുംബത്തിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇത്തവണ കീപ്പാട് ഫോൺ അല്ല ആൻഡ്രോയിഡ് ആണലോ? ഏതോ കൂടിയ കൊലപാതകം ആണെന്ന് തോന്നുന്നു തുടങ്ങി രസകരമായ കമന്റുകൾ ആണ് ആരാധകർ പറയുന്നത്.