EntertainmentNews
കുറെ പേര്‍ നമ്മുടെ പിന്നാലെ നടക്കും, പക്ഷേ എല്ലാവരോടും കേറി യെസ് പറയാനാവില്ല, അപ്പോ നമ്മള്‍ തേച്ചു എന്ന് കഥയുണ്ടാക്കും; തേപ്പിനെ കുറിച്ച് മനസ് തുറന്ന് അനുപമ പരമേശ്വരന്‍
പ്രേമത്തിലെ മേരിയായി വെള്ളിത്തിരയിലെത്തി മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയ നടിയാണ് അനുപമ പരമേശ്വരന്‍. അരങ്ങേറ്റ സിനിമ തന്നെ ഹിറ്റായതോടെ അനുപമയുടെ കരിയര്‍ തന്നെ മാറി മറിഞ്ഞു. തെലുങ്ക് സിനിമയില്‍ സജീവമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ് നടി. ഇപ്പോളിതാ പ്രണയത്തെക്കുറിച്ചും തനിക്ക് ലഭിച്ച തേപ്പിനെ കുറിച്ചും മനസ്സുതുറക്കുകയാണ് താരം.
പ്രേമത്തിലെ മേരി ജോര്‍ജിനെ തേച്ചുപോയതാണ്. അതുപോലെ ജീവിതത്തിലും തേച്ച അനുഭവങ്ങളുമുണ്ട്. കുറെ പിള്ളാര്‍ നമ്മുടെ പിന്നാലെ നടക്കും. പക്ഷേ എല്ലാവരോടും കേറി യെസ് പറയാനാവില്ല. അപ്പോ അവരുടെ ഭാഷയില്‍ നമ്മള്‍ തേച്ചു എന്ന് കഥയുണ്ടാക്കും. ഒരാണ്‍കുട്ടിയോട് ഫ്രണ്ട്ലിയായി നിന്നാല്‍ അവരത് പ്രേമമായി കരുതും. നമുക്ക് തേപ്പുകാരി എന്നൊരു പേരും വീഴും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News