തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെതിരെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമ വീണ്ടും സമരത്തിന്. ശിശുക്ഷേമ സമിതിക്ക് മുന്നില്‍ ഇന്ന് രാവിലെ മുതല്‍ സമരം ആരംഭിക്കും. കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നാണ് അനുപമയുടെ ആവശ്യം.
ആരോപണവിധേയരായ ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്നും അനുപമ ആവശ്യപ്പെടുന്നു. ഷിജൂഖാനേയും സി.ഡബ്ല്യു.സി ചെയര്‍ പേഴ്സണ്‍ സുനന്ദയേയും തല്‍സ്ഥാനങ്ങളില്‍ നിന്ന് മാറ്റണം എന്നും അനുപമ ആവശ്യപ്പെടുന്നു.
‘ഷിജു ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സഹപ്രവര്‍ത്തകരെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. ആരോഗ്യ മന്ത്രിയെ ഞന്‍ നേരിട്ട് പോയി കണ്ടിരുന്നു. കേസില്‍ മുന്‍വിധി വേണ്ടെന്നാണ് മന്ത്രി പറഞ്ഞത്’ അനുപമ പറയുന്നു. കുഞ്ഞിന്റെ കാര്യം പുതിയ കേസായി പരിഗണിച്ച് സിഡ്ബ്ല്യുസിക്ക് തീരുമാനമെടുക്കാമെന്ന് കോടതി ഒന്നാം തിയതി ഉത്തരവിട്ടിരുന്നു.
കുഞ്ഞിനെ ഇവിടേക്ക് കൊണ്ടുവരുന്ന കാര്യത്തിലും ഡിഎന്‍എ ടെസ്റ്റ് നടത്തുന്നതിനുമെല്ലാം അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പതിനൊന്നാം തിയതി ആയിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും അനുപമ പറയുന്നു.