ചുവന്ന സാരിയില്‍ പ്രണയാര്‍ദ്രയായി അനുമോള്‍; ചിത്രങ്ങള്‍ വൈറല്‍
മലയാളികളുടെ പ്രിയ താരമാണ് അനുമോള്‍. തമിഴിലും മലയാളത്തിലും നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചുകഴിഞ്ഞു. സാധാരണ മലയാളത്തിലൂടെ ശ്രദ്ധനേടുന്ന നടിമാര്‍ അന്യഭാഷകളിലേക്ക് വേഗത്തില്‍ ചേക്കേറുകയാണ് പതിവ്. അത്തരത്തില്‍ കളം മാറ്റി ചവിട്ടി സൂപ്പര്‍ താരങ്ങളായി മാറിയ നിരവധി വ്യക്തികള്‍ ആണ് മലയാളം ഇന്‍ഡസ്ട്രിയില്‍ ഉള്ളത്.
എന്നാല്‍ അനുമോള്‍ക്ക് തമിഴ് സിനിമാ ലോകത്ത് നിന്നും ലഭിച്ചത് ദുസ്സഹമായ പ്രതികരണമാണ്. കണ്ണുക്കുള്ളെ എന്ന സിനിമയിലൂടെ തമിഴ് രംഗത്ത് അരങ്ങേറ്റം കുറിച്ച അനുമോള്‍ പിന്നീട് തമിഴില്‍ അഞ്ചോളം ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്.
താരത്തിന്റെ പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ഇപ്പോള്‍ ശ്രദ്ധേയമാകുകയാണ്. പൂന്തോട്ടത്തില്‍ ഇരുന്നുകൊണ്ടുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ചുവന്ന സാരിയില്‍ പ്രണയാര്‍ദ്രയായി എത്തിയിരിക്കുന്ന അനുമോളുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് ക്ലിന്റ് സോമനാണ്.
https://www.instagram.com/p/CIhgv7CAKua/?utm_source=ig_web_copy_link