24 C
Kottayam
Sunday, June 7, 2026

അങ്ങനെ ഒക്കെ ചോദിച്ചാൽ എനിക്കറിയില്ല , എന്നാൽ ഇതുവരെ വളരെ ആസ്വദിച്ചാണ് ചെയ്തത് ; അനു സിതാര പറയുന്നു !

Must read

കൊച്ചി:മലയാളി യുവ പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരെ നേടിയെടുത്ത നായികയാണ് അനു സിതാര. ചെറിയ വേഷങ്ങളിലൂടെയാണ് അനു സിനിമയിൽ എത്തുന്നത്. 2013 ൽ പുറത്ത് ഇറങ്ങിയ പൊട്ടാസ് ബോബാണ് നടിയുടെ ആദ്യത്തെ ചിത്രം .

ഒരു ഇന്ത്യൻ പ്രണയ കഥ, അനാർക്കലി തുടങ്ങിയ സിനിമകളിലും ചെറിയ വേഷങ്ങളിലൂടെ സിതാര എത്തിയിരുന്നു. രമേട്ടന്റെ ഏദൻ തോട്ടം എന്ന ചിത്രത്തിലൂടെയായിരുന്നു കൂടുതലും അനുവിന്റെ അഭിനയം ശ്രദ്ധിക്കപ്പെട്ടത്.ജയസൂര്യ നായകനായ ക്യാപ്ടനിലെ വേഷവും അനുസിതാരയ്ക്ക് കയ്യടി നേടിക്കൊടുത്തു.

ഇപ്പോഴിതാ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി വാചാലയാവുന്നത്. ഒരുപാട് സിനിമകൾ വേണ്ടെന്ന് വെച്ചിട്ടില്ലെന്നാണ് അനു പറയുന്നത്. ഇതുവരെ ചെയ്ത എല്ലാ സിനിമകളും ഏറെ ഇഷ്ചപ്പെട്ട് ചെയ്താണെന്നാണ് നടി പറയുന്നത്. സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ സെലക്ടീവ് ആണോ എന്ന ചോദ്യത്തിനാണ് നടിയുടെ മറുപടി.

- Advertisement -

” ഞാൻ സെലക്ടീവ് ആണോ അല്ലയോ എന്നൊക്കെ ചോദിച്ചാൽ തനിക്ക് അറിയില്ല. എന്നാൽ ഇതുവരെ ചെയ്ത സിനിമകളൊക്കെ വളരെ ആസ്വദിച്ചാണ് ചെയ്തത്. ഒരു സിനിമയും ചെയ്യേണ്ടിയിരുന്നിട്ടില്ല എന്ന് തോന്നിയിട്ടില്ല. കൂടാതെ ഒരുപാട് സിനിമകളൊന്നും വോണ്ടെന്ന് വെച്ചിട്ടില്ല. ചില സിനിമകളുടെ കഥ കേൾക്കുമ്പോൾ എനിക്ക് തന്നെ തോന്നാറുണ്ട്, ഇത് ഞാൻ ചെയ്താൽ ശരിയാകില്ലെന്ന്. ആ കഥാപാത്രങ്ങളെ എനിക്ക് അഭിനയിച്ച് പ്രതിഫലിപ്പിക്കാൻ സാധിക്കില്ല എന്ന് തോന്നുന്നവ. അത്തരം ചില സിനിമകളോട് മാത്രമാണ് നോ പറഞ്ഞിട്ടുള്ളത്.

- Advertisement -

കുഞ്ചാക്കോ ബോബനോടൊപ്പമുള്ള അനുഭവവും നടി പങ്കുവെയ്ക്കുന്നുണ്ട്. പണ്ടും ഇപ്പോഴും ഒരു വ്യത്യാസമില്ലാത്ത രീതിയിൽ ഇരിക്കുന്ന ആളാണ് ചാക്കോച്ചൻ. അദ്ദേഹത്തിന്‌റെ സിനിമകളും അദ്ദേഹത്തിന്റെ ക്യാരക്ടറുമൊക്കെ എനിക്ക് വലിയ ഇഷ്ടമാണ്. രാമേട്ടന്റെ ഏദൻ തോട്ടം എന്ന സിനിമയുടെ ഷൂട്ടിംഗിനായി ആദ്യ ദിവസം ചെല്ലുമ്പോൾ എന്റെ മനസ് മുഴുവൻ ചാക്കോച്ചന്റെ നായികയാവുന്നതിലുള്ള സന്തോഷം കൂടിയായിരുന്നു. ചാക്കേച്ചനെ കണ്ട് ഒന്ന് സംസാരിച്ചപ്പോൾ തന്നെ എല്ലാ ടെൻഷനും മാറിയിരുന്നു. അത്രയ്ക്ക് കൂളായ ഒരു ക്യാരക്ടറാണ്. വളരെ സപ്പോർട്ടീവും ഒരു പാവവുമാണെന്നും അനു സിതാര പറയുന്നു

നിമിഷയണ് അനു സിത്താരയുടെ ഏറ്റവും അടുത്ത സുഹൃത്ത്. സിനിമയ്ക്ക് അകത്തും പുറത്തും ഒരുപാട് സൗഹൃദങ്ങളുണ്ടെങ്കിലും ഏറ്റവും അടുത്ത സുഹൃത്ത് നിമിഷയാണെന്നാണ് നടി പറയുന്നത്. ഇരു കുടുംബവുമായും അങ്ങനെ തന്നെയാണ്. നല്ല സൗഹൃദത്തിലാണ്. വീട്ടിൽ വരുകയും നിൽക്കാറുമൊക്കെ ഉണ്ട്.

- Advertisement -

ജീവിതത്തിൽ നല്ല സൗഹൃദത്തിന് വലിയ പ്രധാന്യ കൊടുക്കുന്ന ഒരാളാണ് താനെന്നും ഓരോ സൗഹൃദം വിലപ്പെട്ടതാണെന്നും അനു സിതാര പറയുന്നു. കുടുംബത്തിനോടൊപ്പം സമയം ചെലവഴിക്കാനാണ് ഏറെ ഇഷ്ടമെന്നും താരം പറയുന്നു. സിനിമകൾ കാണുന്നതും ഏറെ ഇഷ്ടമുള്ള കാര്യമാണെന്നും നടിപറയുന്നു. ചെറിയ യാത്രകളെ കുറിച്ചുള്ള ഇഷ്ടത്തെ കുറിച്ചും ആണ് സിതാര പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week