30 C
Kottayam
Monday, June 15, 2026

ആരെന്ത് പറഞ്ഞാലും വിശ്വസിക്കുന്ന ഒരാളായിരുന്നു ഞാന്‍; അഭിനയത്തിന്റെ കാര്യത്തില്‍ സിനിമയിലും സീരിയലും തമ്മില്‍ ഒരു വ്യത്യാസവും തോന്നിയിട്ടില്ല; വിശേഷങ്ങൾ പങ്കുവച്ച് ശാലു മേനോന്‍!

Must read

കൊച്ചി:മിനിസ്ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ നായികയാണ് ശാലു മേനോന്‍. വര്‍ഷങ്ങളായി അഭിനയത്തില്‍ സജീവമായ ശാലു കുറേ കാലമായി ടെലിവിഷന്‍ സീരിയലുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് .നിലവില്‍ ഒരേ സമയം രണ്ട് സീരിയലുകളിലാണ് നടി അഭിനയിച്ച് കൊണ്ടിരിക്കുന്നത്. സൂര്യ ടിവിയിലെ തിങ്കള്‍ക്കലമാന്‍, മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന മഞ്ഞില്‍ വിരിഞ്ഞ പൂക്കല്‍ എന്നിവയാണ് ശാലുവിന്റെ സീരിയലുകള്‍. ഇപ്പോഴിതാ, ഫ്‌ളവേഴ്‌സിലെ പ്രിയങ്കരി എന്ന പരിപാടിയിലും ശാലു എത്തുകയാണ്.

സീരിയലാണെങ്കിലും സിനിമയാണെങ്കിലും അഭിനയമൊക്കെ ഒന്ന് തന്നെയെന്നാണ് നടിയിപ്പോള്‍ പറയുന്നത്. അഭിനയത്തിന് പുറമേ നൃത്തത്തിലാണ് ശാലു മേനോന്‍ സജീവമാവുന്നത്. ഒരു നൃത്ത സ്‌കൂളും നടത്തി വരികയാണ്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിശേഷങ്ങൾ പങ്കുവച്ചു താരം എത്തിയത്.

ആരെന്ത് പറഞ്ഞാലും വിശ്വസിക്കുന്ന ഒരാളായിരുന്നു ഞാന്‍. പക്ഷേ അനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചത് മറിച്ചാണ്. കേള്‍ക്കുന്നത് മാത്രം വിശ്വസിക്കുന്നതില്‍ കാര്യമില്ല. കേള്‍ക്കുന്ന വസ്തുതയുടെ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ ശേഷം പ്രതികരിക്കുന്നതാണ് ഇപ്പോഴും നല്ലത്. ഇന്നത്തെ കാലം അങ്ങനെയാണ്. നമ്മള്‍ കാണുന്നതിലും അപ്പുറം പലതും ഉണ്ടാകാം. പഠിച്ചിട്ട് പ്രതികരിക്കുന്നതാകും എപ്പോഴും നല്ലത്. ആരെയും വിശ്വസിക്കുന്നതിന് മുന്‍പ് അവരെ കുറിച്ച് നന്നായി മനസിലാക്കണം. അവര്‍ പറയുന്നതിലെ ശരി തിരിച്ചറിയണം.

- Advertisement -

തിങ്കള്‍ കലമാന്‍ സീരിയലില്‍ അനുപമ എന്ന കഥാപാത്രമാണ് ശാലു ചെയ്തിരുന്നത്.അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഒരു നെഗറ്റീവ് കഥാപാത്രം ഞാന്‍ ചെയ്യുന്നത്. എന്റെ അഭിനയ ജീവിതത്തിന്റെ തുടക്ക കാലത്ത് നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്തിരുന്നു. അതിന് ശേഷം പിന്നീട് ചെയ്തതെല്ലാം പോസിറ്റീവ് കഥാപാത്രങ്ങള്‍ ആയിരുന്നു. ഇപ്പോള്‍ വീണ്ടും നെഗറ്റീവിലേക്ക് തിരിച്ചെത്തി. അനുപമ പക്ക നെഗറ്റീവ് ഷേഡുള്ള ഒരു കഥാപാത്രമാണ്. ഒരുപാട് അഭിനയ സാധ്യതകള്‍ ഉള്ള റോള്‍. നന്നായി ആസ്വദിച്ചാണ് അത് ചെയ്യുന്നത്. അല്ലെങ്കിലും നെഗറ്റീവ് റോള്‍ ചെയ്യുമ്പോള്‍ ഒരു പ്രത്യേക എനര്‍ജിയാണ്. നമുക്ക് എന്തൊക്കെയോ കൂടുതല്‍ ആ കഥാപാത്രത്തിനായി ചെയ്ത് വെക്കാനുണ്ട് എന്ന ഒരു ഫീലാണ്.

- Advertisement -

അഭിനയത്തിന്റെ കാര്യത്തില്‍ സിനിമയിലും സീരിയലും തമ്മില്‍ ഒരു വ്യത്യാസവും തോന്നിയിട്ടില്ല. അഭിനയിക്കുന്ന സമയത്തെ അനുഭവങ്ങള്‍ ഒരേ പോലെ തന്നെയാണ്. ഔട്ട്പുട്ട് വരുമ്പോള്‍ ഒന്ന് ബിഗ് സ്‌ക്രീനും മറ്റൊന്ന് മിനിസ്‌ക്രീനും ആണെന്ന വ്യത്യാസം മാത്രമേയുള്ളു. ഒരു അഭിനേത്രി എന്ന നിലയില്‍ സിനിമയെയും സീരിയലിനെയും ഞാന്‍ രണ്ടായി കണ്ടിട്ടില്ലെന്നാണ് ശാലു മേനോന്‍ പറയുന്നത്.

തന്റെ സൗഹൃദങ്ങളെ കുറിച്ചും അഭിമുഖത്തില്‍ നടി വ്യക്തമാക്കിയിരുന്നു. ‘നമ്മുടെ മനസ് തിരിച്ചറിയുന്ന ഇടത്താണ് നമ്മുടെ ഉറ്റ സുഹൃത്തിന്റെ സ്ഥാനം. എന്റെ ബെസ്റ്റ് ഫ്രണ്ട് എന്റെ അമ്മയാണ്. അമ്മയുമായിട്ടാണ് എല്ലാം തുറന്ന് സംസാരിക്കുന്നത്. എന്ത് പ്രശ്‌നം ഉണ്ടെങ്കിലും അത് അമ്മയോട് പറഞ്ഞ് കഴിഞ്ഞാല്‍ പിന്നെ സമാധാനമാണ്. എന്റെ മനസ് അമ്മയ്ക്ക് അറിയാം. ആ പ്രശ്‌നത്തിനുള്ള കൃത്യമായ പരിഹാരം കാണാന്‍ അമ്മയ്ക്കാണ് സാധിക്കുക.പിന്നെയുള്ള സൗഹൃദങ്ങള്‍ ഡാന്‍സ് സ്‌കൂളിലെ വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളുമാണ്. സിനിമ, സീരിയല്‍ രംഗത്ത് എല്ലാവരുമായിട്ടും സൗഹൃദമുണ്ട്. ഒരാളുടെ പേര് എടുത്ത് പറയാന്‍ സാധിക്കില്ലെന്നും നടി വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

FIFA WORLD CUP: സ്വീഡിഷ് സ്‌ട്രൈക്കിൽ തകർന്നടിഞ്ഞ് ടുണീഷ്യ

ന്യൂയോർക്ക്: ലോകകപ്പിൽ തകർപ്പൻ ജയത്തോടെ സ്വീഡൻ. ഗ്രൂപ്പ് എഫ് മത്സരത്തിൽ ഒന്നിനെതിരേ അഞ്ചുഗോളുകൾക്ക് സ്വീഡൻ ടുണീഷ്യയെ തകർത്തെറിഞ്ഞു. മത്സരത്തിലുടനീളം മികച്ച മുന്നേറ്റങ്ങളാണ് സ്വീഡൻ നടത്തിയത്. യാസിൻ അയാരി ഇരട്ടഗോളുകൾ നേടി. മത്സരത്തിന്റെ തുടക്കം നിരനിരയായുള്ള...

കളി കഴിഞ്ഞ് ലോകം മടങ്ങി;വീണ്ടും ലോകത്തിന്‍റെ കൈയടി നേടി ജപ്പാൻ ഫുട്ബോൾ ആരാധകർ

ഡാലസ്: കളിക്കളത്തിലെ വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവിൽ കളി കഴിഞ്ഞ് മടങ്ങുമ്പോൾ ഒരിക്കല്‍ കൂടി ലോകത്തിന്‍റെ മുഴുവൻ കയ്യടിയും നേടി ജപ്പാൻ ഫുട്ബോൾ ആരാധകർ. ലോകകപ്പിലെ ഗ്രൂപ്പ് എഫ് മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ ജപ്പാൻ...

‘എണ്ണ വീണ്ടും ഒഴുകട്ടെ’, അമേരിക്ക-ഇറാൻ യുദ്ധത്തിന് അന്ത്യം; ജൂൺ 19-ന് സമാധാന കരാർ ഒപ്പുവെക്കും,സ്ഥിരീകരിച്ച് ഇറാനും

വാഷിങ്ടൺ ഡി.സി: അമേരിക്കയും ഇറാനും തമ്മിലുള്ള മൂന്ന് മാസത്തിലേറെ നീണ്ടുനിന്ന യുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ട് ചരിത്രപരമായ സമാധാന കരാറിൽ ധാരണയായി. ജൂൺ 19-ന് സ്വിറ്റ്സർലൻഡിലെ ജനീവയിൽ വെച്ച് സമാധാന കരാർ ഔദ്യോഗികമായി ഒപ്പുവെക്കും....

തമിഴ്നാട്ടിൽ വനിതാ പോലീസ് കോൺസ്റ്റബിൾ കൂട്ടബലാത്സംഗത്തിനിരയായി; മൂന്നുപേർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിൽ വനിതാ പോലീസ് കോൺസ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. അതിജീവിതയുടെ ആൺ സുഹൃത്തും ഇയാളുടെ രണ്ട് സുഹൃത്തുക്കളുമാണ് പിടിയിലായത്. 30-കാരിക്കു നേരേ വെള്ളിയാഴ്ച രാത്രിയാണ് ലൈംഗികാതിക്രമമുണ്ടായത്. ജോലിസമയം...

'മദ്യപസംഘം വളഞ്ഞു, എന്റെ കയ്യിൽ പിടിച്ച് ലാലേട്ടൻ ഓടി'; അന്ന് ഒരാളുടെ നിഴൽപോലും എന്റെ ദേഹത്ത് തൊട്ടില്ല; 'യോദ്ധ' സിനിമയിലെ ഹിറ്റ് പാട്ടിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ച് മധുബാല

കൊച്ചി: ‘യോദ്ധ’ എന്ന സിനിമയിലെ ‘കുനു കുനെ ചെറു കുറുനിരകൾ...’ എന്ന സൂപ്പർഹിറ്റ് ഗാനത്തിന്റെ ചിത്രീകരണത്തിനിടെ തനിക്കുണ്ടായ ഭീതിപ്പെടുത്തുന്ന അനുഭവം തുറന്ന് പറഞ്ഞ് നടി മധുബാല. അന്ന് നേപ്പാളിൽ വച്ച് മദ്യപിച്ചെത്തിയ വൻ...

Popular this week