റിയാദ്: പ്രവാസി മലയാളി ഉറുമ്പുകടിയേറ്റ് മരിച്ചു.കൊല്ലം കരുനാഗപ്പള്ളി എം നിസാമുദ്ദീന്‍ (45) ആണ് ഇന്നലെ രാത്രി എക്‌സിറ്റ് 28ലെ സുലൈമാന്‍ അല്‍ഹബീബ് ആശുപത്രിയില്‍ മരിച്ചത്.രാത്രി റൂമില്‍നിന്നാണ് കറുത്ത ഉറുമ്പ് കടിച്ചത്. ഉടന്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
20 വര്‍ഷത്തിലധികമായി റിയാദിലുള്ള ഇദ്ദേഹം ബംഗ്ലഫില്‍ മിഠായിക്കട നടത്തുകയാണ്, മുഹമ്മദ് കുഞ്ഞ്- ഫാത്തിമാബി ദമ്ബതികളുടെ മകനാണ്. കുടുംബസമേതം ബഗ്ലഫിലാണ് താമസം. ഭാര്യ: റസീന. മക്കള്‍: ഇന്ത്യന്‍ എംബസി സ്‌കൂള്‍ വിദ്യാര്‍ഥികളായ മുഹമ്മദ് അമീന്‍ (10ാം ക്ലാസ്), ആദില്‍ അദ്‌നാന്‍ (നാലാം ക്ലാസ്)
രണ്ടുവര്‍ഷം മുമ്പ് സൗദിയില്‍ വിഷ ഉറുമ്പിന്റെ കടിയേറ്റ് മലയാളി യുവതി മരിച്ചിരുന്നു.36 വയസുകാരിയായ സംറീന്‍ സഹേഷ് ആണ് മരിച്ചത്. രാത്രി വീടിന് പുറത്തുവെച്ച് ഉറുമ്പുകടിയേല്‍ക്കുകയായിരുന്നു.ഉറുമ്പിന്റെ നേരിയ വിഷം സംറിന് അലര്‍ജിയായി മാറിയതായി മാറിയതെന്നാണ് വിലയിരുത്തലുണ്ടായത്.
ലോകത്താകമാനം 29300 ആളുകള്‍ക്ക് ഉറുമ്പിന്റെ കടിയേത്തുടര്‍ന്ന് മാരകമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ടെന്നാണ് കണക്ക്. ഇതില്‍ തന്നെ 83 പേര്‍ക്ക് ജീവന്‍ നഷ്ടമാവാറുണ്ട്.ഉറുമ്പു വിഷയത്തില്‍ നിന്നും പുറത്തു വരുന്ന വിഷം അലര്‍ജിയായി മാറുകയും ഇത് നാഡീവ്യാഹത്തെയടക്കം ബാധിയ്ക്കുകയും ചെയ്യുമ്പോഴാണ് മരണമുണ്ടാവുന്നതെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നു.