Entertainment
പ്രമുഖ നടനെയും കാമുകിയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ന്യൂയോര്‍ക്ക് പ്രമുഖ ഹോളിവുഡ് താരം ഗ്രിഗറി ടൈറെയ് ബോയിസിനെയും കാമുകി നതാലി അഡേപൗവിനെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമേരിക്കയിലെ ലാസ് വേഗാസിലെ വീട്ടിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രണ്ട് പേരുടെയും മരണകാരണം വ്യക്തമല്ല.
ട്വിലൈറ്റിലെ ടൈലര്‍ ക്രൗളി എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രശസ്തനായ നടനാണ് ഗ്രിഗറി ടൈറെയ് ബോയിസ്. കഴിഞ്ഞ ദിവസം വകീട്ട് 5 മണിക്കാണ് ഗ്രിഗറിയുടെയും കാമുയുടെയും മൃതദേഹങ്ങള്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയത്. 30 വയസാണ് താരത്തിനുണ്ടായിരുന്നത്.
ലോകമാകെ വലിയ തരംഗം സൃഷ്ടിച്ച സിനിമയാണ് 2008-ല്‍ ഇറങ്ങിയ ട്വിലൈറ്റ്. ബെല്ല സ്വാനും റോബര്‍ട്ട് പാറ്റിന്‍സണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ സംവിധാനം ചെയ്തത് കാതറിന്‍ ഹാര്‍ഡ്വിക്കാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News