25.4 C
Kottayam
Thursday, October 3, 2024

ലോകത്തിലെ ഏറ്റവും ദുരിത രാജ്യമായി സിംബാബ്‍വെ,157 രാജ്യങ്ങളില്‍;ഇന്ത്യയ്ക്ക് 103 ാം സ്ഥാനം

Must read

വാഷിംഗ്ടണ്‍:രോ രാജ്യത്തും നിലനില്‍ക്കുന്ന സാമ്പത്തിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കി രാജ്യങ്ങളെ വിലയിരുത്തുന്ന പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ സ്റ്റീവ് ഹാങ്കെയുടെ വാര്‍ഷിക ദുരിത സൂചിക ( Annual Misery Index (HAMI)) പ്രകാരം ലോകത്തെ ഏറ്റവും ദയനീയ രാജ്യമായി സിംബാബ്‍വെ തെരഞ്ഞെടുക്കപ്പെട്ടു.

യുദ്ധം ഇല്ലാതാക്കിയ യുക്രൈന്‍, സിറിയ, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളെ മറികടന്നാണ് ആഫ്രിക്കന്‍ രാജ്യമായ സിംബാബ്‍വെ ഈ സ്ഥാനത്തെത്തിയത്. കഴിഞ്ഞ വര്‍ഷം മുതല്‍ തുടങ്ങയി പണപ്പെരുപ്പം പിടിച്ച് നിര്‍ത്താന്‍ ഇതുവരെയായും ഭരണകൂടത്തിന് കഴിയാതിരുന്നതാണ് രാജ്യത്തെ ഏറ്റവും ദുരിതം നിറഞ്ഞതാക്കി തീര്‍ത്തതെന്ന് പഠനം പറയുന്നു. 

റാങ്കിംഗിനായി 157 രാജ്യങ്ങളെ പരിഗണിച്ചെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ‘അതിശയകരമായ പണപ്പെരുപ്പം, ഉയർന്ന തൊഴിലില്ലായ്മ, ഉയർന്ന വായ്പാ നിരക്കുകൾ, വിളർച്ചയുള്ള യഥാർത്ഥ ജിഡിപി വളർച്ച എന്നിവയ്ക്ക് നന്ദി, ഹാൻകെ 2022 വാർഷിക ദുരിത സൂചികയിൽ ലോകത്തിലെ ഏറ്റവും ദയനീയമായ രാജ്യമായി സിംബാബ്‌വെ രേഖപ്പെട്ടുത്തപ്പെട്ടു.

ഞാൻ കൂടുതൽ പറയേണ്ടതുണ്ടോ?” സ്റ്റീവ് ഹാങ്കെ ട്വീറ്റ് ചെയ്തു.രാജ്യം ഭരിക്കുന്ന സാനു പിഎഫ് (Zanu -PF) ന്‍റെ നയങ്ങളാണ് രാജ്യത്ത് ഏറ്റവും വലിയ ദുരിതത്തിന് പ്രധാന കാരണമെന്ന് ഹാങ്കെ അവകാശപ്പെട്ടു. വെനസ്വേല, സിറിയ, ലെബനൻ, സുഡാൻ, അർജന്‍റീന, യെമൻ, യുക്രൈന്‍, ക്യൂബ, തുർക്കി, ശ്രീലങ്ക, ഹെയ്തി, അംഗോള, ടോംഗ, ഘാന എന്നിവയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന രാജ്യങ്ങളുടെ ആദ്യ 15 പട്ടികയിലെ മറ്റ് രാജ്യങ്ങൾ. 

ഇന്ത്യ ഈ പട്ടികയില്‍ 103 -ാം സ്ഥാനത്താണ്. രാജ്യത്ത് അനുദിനം ശക്തമാകുന്ന തൊഴിലില്ലായ്മയാണ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നമെന്ന് ഹാങ്കെ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയാകട്ടെ 134 -ാം സ്ഥാനത്താണ്. തൊഴിലില്ലായ്മയാണ് അമേരിക്കയുടെയും അസന്തുഷ്ടിക്ക് കാരണം. ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ഫിന്‍ലാന്‍റ് ആണ്.

വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് പ്രകാരം തുടർച്ചയായി ആറ് വർഷമായി ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി റാങ്ക് ചെയ്യപ്പെട്ട ഫിൻലൻഡ് ദുരിത സൂചികയിൽ 109-ാം സ്ഥാനത്തെത്തി. ജോൺ ഹോപ്കിൻസ് സർവകലാശാലയിലെ അപ്ലൈഡ് ഇക്കണോമിക്‌സ് പ്രൊഫസറായ സ്റ്റീവ് ഹാങ്കെയാണ് വാർഷിക ദുരിത സൂചിക സമാഹരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും; സിപിഐക്ക് ഉറപ്പ് നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നുമാറ്റുമെന്ന് സിപിഐക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്. സംസ്ഥാന പൊലിസ് മേധാവിയുടെ അന്വേഷണ റിപോർട്ട് വന്നശേഷം മാറ്റമുണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്...

സീരിയൽ നടി ഓടിച്ച കാർ രണ്ട് വാഹനങ്ങളിൽ ഇടിച്ച് എംസി റോഡിൽ അപകടം, ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക്

അടൂർ: പത്തനംതിട്ട എംസി റോഡിൽ മദ്യലഹരിയിൽ സീരിയൽ നടി ഓടിച്ച കാർ മറ്റു രണ്ടു വാഹനങ്ങളിൽ ഇടിച്ച് അപകടം.  പത്തനംതിട്ട കുളനടയിലാണ് അപകടമുണ്ടായത്. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി രജിത (30) ഓടിച്ചിരുന്ന കാറാണ്...

ആരോപണം പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണം, ഇല്ലെങ്കിൽ ക്രിമിനൽ നടപടി: അൻവറിന് പി.ശശിയുടെ വക്കീൽ നോട്ടിസ്

തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പി.വി.അൻവറിന് വക്കീൽ നോട്ടിസ് അയച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് നൽകിയ പരാതിക്കത്തിലെ ആരോപണങ്ങളിലാണ് വക്കീൽ നോട്ടിസ്.  ശശിക്കെതിരായ ആരോപണങ്ങൾ പിൻവലിച്ച് ഖേദം...

ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രം; സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി

ന്യൂഡൽഹി: ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. കൂടിയോലോചനകൾ വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കുന്നത് സുപ്രീംകോടതിയുടെ അധികാരപരിധിയിൽ വരുന്നതല്ലെന്നും ഇത് നിയമവിഷയത്തേക്കാൾ സാമൂഹികമായ വിഷയമാണെന്നും കേന്ദ്രം...

അൻവറിന്റെ ഇരിപ്പിടം പ്രതിപക്ഷനിരയിൽ, നിയമസഭ പ്രക്ഷുബ്ധമാകും;

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലമാക്കല്‍, എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ച, അന്‍വര്‍ ഉയര്‍ത്തിയ വിവാദങ്ങള്‍, മലപ്പുറം വിരുദ്ധ പരാമര്‍ശം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്, പിആര്‍ ഏജന്‍സി വിവാദം തുടങ്ങി, വെള്ളിയാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തെ...

Popular this week