കൊച്ചി:സമീപകാലത്ത് മോഹന്‍ലാലിന് തിയറ്ററുകളില്‍ ഏറ്റവും കൈയടി ലഭിച്ച വേഷമാണ് ജയിലറിലെ കാമിയോ റോള്‍. മാത്യു എന്ന മുംബൈ പശ്ചാത്തലമാക്കിയ അധോലോക നായകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ചുരുങ്ങിയ സ്ക്രീന്‍ ടൈം മാത്രമേ ഉള്ളൂവെങ്കിലും മാത്യുവിനെ മോഹന്‍ലാല്‍ ഉജ്ജ്വലമാക്കിയെന്നാണ് പ്രേക്ഷകാഭിപ്രായം. ഇപ്പോഴിതാ ജയിലറിലെ മോഹന്‍ലാലിന്‍റെ ഒരു രംഗം ചിത്രീകരിക്കുന്നതിന് സാക്ഷ്യം വഹിച്ച അനുഭവം പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ അനീഷ് ഉപാസന.
അനീഷ് ഉപാസനയുടെ കുറിപ്പ്
അസിസ്റ്റന്റ് ഡിറക്റ്റർ ലാൽ സാറിനെ വിളിക്കാൻ കാരവന്റെ അടുത്തെത്തിയപ്പോൾ ആരും ശ്രദ്ധിക്കാത്ത തരത്തിൽ ഞാൻ അയാളോട് ചോദിച്ചു..
“പൊളിക്കില്ലേ..??“
അവനൊന്ന് ചിരിച്ചു.
എനിക്കൊന്നും മനസ്സിലായില്ല
പെട്ടെന്ന് കാരവനിൽ നിന്നും ഇറങ്ങിയ ലാൽ സാർ..
“ഉപാസന പോയില്ലേ..??“
“ഇല്ല സാർ..സാറിനെയൊന്ന് ഈ ഡ്രസ്സിൽ കണ്ടിട്ട് പോകാന്ന് കരുതി..“
”കണ്ടില്ലേ…എങ്ങനെയുണ്ട്…?”
“സാർ..ഒരു രക്ഷേം ഇല്ല…“
മറുപടിയെന്നോണം ഒരു ചെറിയ പുഞ്ചിരി..
പിന്നെ നേരെ ഷോട്ടിലേക്ക്…
ഒരു തുറസ്സായ സ്ഥലം
പൊരി വെയിൽ
..ഏകദേശം 4 ക്യാമറകൾ.
ലാൽ സാറിന് മുന്നിലായി ലോറി കത്തിക്കരിഞ്ഞ് കിടപ്പുണ്ട്..
പുറകിലായി വെയിലത്ത് കത്തിക്കരിഞ്ഞ് നിൽക്കുന്ന ഞാനും 😂
സംവിധായകന്റെ ശബ്ദം.
“ലാൽ സാർ റെഡി…??
”റെഡി സാർ…!!“
“റോൾ ക്യാമറ..
ആക്ഷൻ…!!”
ലാൽ സാർ ഒരു സ്റ്റെപ്പ് മുന്നിലേക്ക് വെച്ചു. ശേഷം കയ്യിലെ സിഗാർ നേരെ ചുണ്ടിലേക്ക്…
എന്റെ പൊന്നേ…..മാസ്സ്…🔥
സത്യം പറഞ്ഞാൽ ആ റോഡിൽ നിലത്ത് മുട്ടും കുത്തി നിന്ന് ഉറക്കെ ഉച്ചയുണ്ടാക്കിയാലോ എന്ന് വരെ ചിന്തിച്ചു..😂
ബൗൺസേഴ്സ് എടുത്ത് പറമ്പിലേക്കെറിയും എന്ന ഒറ്റക്കാരണം കൊണ്ട് ഞാൻ അടങ്ങി..
ശേഷം ഞാൻ
“സാർ ഞാൻ പൊയ്ക്കോട്ടേ..?“
”ഇത്ര പെട്ടെന്നോ..??”
“എനിക്ക് ഇത് മതി സാർ…“
ചെറുതായൊന്ന് ചിരിച്ചു..
ഞാൻ തിരികെ നടക്കുമ്പോൾ ഒരു ചെറിയ ചിരിയോടെ അസിസ്റ്റന്റ്ഡയറക്ടർ എന്നെ നോക്കിനിൽക്കുന്നുണ്ടായിരുന്നു..
അതേ സമയം ഞാൻ കേൾക്കുന്നത് ആ ഷോട്ടിന് തീയറ്ററിൽ ലഭിക്കുന്ന കയ്യടികളും ആർപ്പ് വിളികളും മാത്രമായിരുന്നു.
Yes…this s the mohanlal…
ഇനി വാലിബന്റെ നാളുകൾ…
NB : നമ്മളെല്ലാം ആർത്ത് വിളിച്ചത് ലാൽ സാർ ചെയ്ത സിംഗിൾ ഷോട്ട് ആണ് 🔥
ഓഗസ്റ്റ് 10ന് റിലീസ് ചെയ്ത ചിത്രമാണ് ‘ജയിലർ’. നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രത്തിൽ രജനികാന്ത് നായകനായി എത്തിയപ്പോൾ, മലയാളത്തിന്റെ മോഹൻലാലും ശിവരാജ് കുമാറും കാമിയോ റോളിൽ എത്തി തിളങ്ങിയിരുന്നു.
ട്രേഡ് അനലിസ്റ്റ് ആയ മനോബാലയുടെ ട്വീറ്റ് പ്രകാരം, 15 കോടിയാണ് തിങ്കളാഴ്ച മാത്രം ചിത്രം നേടിയത്. ഇതോടെ 122 കോടിയാണ് തമിഴ്നാട്ടിൽ നിന്നും ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. അഞ്ച് ദിവസത്തിൽ 351.92കോടിയാണ് ലോകമെമ്പാടുമായി ചിത്രം കളക്ട് ചെയ്തത്. കേരളത്തിൽ ഇത് 28 കോടിയാണ്. ഇന്ന് 30 കോടി കടക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ നിന്നും അഞ്ച് ദിവസത്തിൽ 321 കോടിയാണ് പൊന്നിയൻ സെൽവൻ 2 നേടിയത്. ഈ റെക്കോർഡിപ്പോൾ ജയിലർ ഭേദിച്ചിരിക്കുകയാണ്.
രമ്യകൃഷ്ണന്‍, തമന്ന, തെലുങ്ക് താരം സുനില്‍ എന്നിവരും ചിത്രത്തിലുണ്ട്. സണ്‍ പിക്ചേര്‍സിന്‍റെ ബാനറില്‍ കലാനിധി മാരാനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനിരുദ്ധാണ് സംഗീതം. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന റിട്ടയേര്‍ഡ് പൊലീസ് ഓഫീസറായാണ് ജയിലറില്‍ രജനികാന്ത് എത്തിയത്. ചിത്രത്തിലെ പാട്ടുകളും ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നു.