24.1 C
Kottayam
Friday, June 5, 2026

ബ്രാ അഴിക്കാൻ അവർ പറഞ്ഞപ്പോൾ ഞാൻ ഞെട്ടി!കൈകൊണ്ട് മാറിടം മറച്ചപ്പോള്‍ ശകാരിച്ചു,സൗന്ദര്യമത്സരാര്‍ത്ഥികളുടെ വെളിപ്പെടുത്തലുകള്‍

Must read

ജക്കാര്‍ത്ത:“എന്റെ ബ്രാ അഴിക്കാൻ അവർ പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി! പക്ഷേ എനിക്ക് സംസാരിക്കാനോ വിസമ്മതിക്കാനോ കഴിഞ്ഞില്ല. ഞാൻ കൈകൊണ്ട് എന്റെ മാറിടം മറയ്ക്കാൻ ശ്രമിച്ചപ്പോൾ അവർ എന്നെ ശകാരിച്ചു, അലറി. ഞാൻ ആകെ ആശയക്കുഴപ്പത്തിലായി. പരിഭ്രമിച്ചു. അപമാനിതയായി തോന്നി.

പ്രത്യേകിച്ച്, എന്റെ ഇടതുകാൽ കസേരയിൽ ഉയർത്തിവയ്ക്കാൻ പറഞ്ഞപ്പോൾ”, മിസ്സ് യൂണിവേഴ്‌സ് ഇന്തോനേഷ്യ മത്സരത്തിൽ പങ്കെടുത്ത 23കാരിയുടെ തുറന്നുപറച്ചിലാണിത്. 2023 മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്തോനേഷ്യയെ പ്രതിനിധീകരിക്കുക എന്ന വലിയ സ്വപ്നവുമായി എത്തിയതായിരുന്നു അവർ‌. പക്ഷെ അതൊരും പേടിസ്വപ്നമായാണ് പിന്നീട് ഭവിച്ചത്. 

മിസ്സ് യൂണിവേഴ്‌സ് ഇന്തോനേഷ്യ മത്സരത്തെ വിവാദത്തിലാഴ്ത്തി ഏഴ് മത്സരാർഥികളാണ് സംഘാടകർക്കെതിരേ ലൈംഗികാതിക്രമ പരാതിയുമായി രം​ഗത്തെത്തിയിരിക്കുന്നത്. ഉൾവസ്ത്രം അഴിക്കാൻ പോലും നിർബന്ധിച്ചെന്നാണ് പരാതിയിലെ ആരോപണം. ആരോപണങ്ങളെ തുടർന്ന് ഇന്തോനേഷ്യൻ ഫ്രാഞ്ചൈസിയുമായുള്ള കരാർ മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ അവസാനിപ്പിച്ചു.

പോപ്പി കപെല്ല ഡയറക്ടറായ ബ്യൂട്ടി കമ്പനി പി ടി കാപ്പെല്ല സ്വസ്തിക കാര്യയുടെ കീഴിലുള്ള ഇന്തോനേഷ്യൻ ഫ്രാഞ്ചൈസിയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുകയാണെന്ന് മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷൻ ഔദ്യോഗിക പ്രസ്താവനയിറക്കി.

- Advertisement -

ജൂലൈ 29 മുതൽ ഓഗസ്റ്റ് മൂന്ന് വരെ ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലാണ് മിസ് യൂണിവേഴ്സ് ഇന്തോനേഷ്യ മത്സരം നടന്നത്. മത്സരത്തിന്റെ ഗ്രാൻഡ് ഫൈനൽ ഇവന്റിനു മുന്നോടിയായി ശരീരത്തിൽ മുറിപ്പാടുകളോ ടാറ്റൂവോ ഉണ്ടോയെന്ന് നോക്കണമെന്ന് പറഞ്ഞ് ശരീരപരിശോധനയ്ക്ക് നിർബന്ധിച്ചെന്നാണ് മത്സരാർത്ഥികളുടെ ആരോപണം, അഭിഭാഷകയായ മെലീസ ആൻഗ്രനി പറഞ്ഞു.

- Advertisement -

ഇങ്ങനെ ചെയ്യുമ്പോൾ അവിടെ 20-ൽ അധികം ആളുകൾ ഉണ്ടായിരുന്നു. തങ്ങളുടെ ടോപ്പ് ലെസ് ഫോട്ടോകൾ പകർത്തിയെന്ന് അഞ്ച് മത്സരാർത്ഥികൾ പരാതിയിൽ പറഞ്ഞു. സംഘാടകർ ശരീര പരിശോധന നടത്തിയെന്ന് തെളിയിക്കുന്ന ചില വിഡിയോകളടക്കം ലഭിച്ചിട്ടുണ്ടെന്നും അഭിഭാഷക കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

Popular this week