23.5 C
Kottayam
Sunday, November 17, 2024
test1
test1

‘നരകൾ വീണു തുടങ്ങിയ തലയിൽ ഉമ്മ വച്ചു പറഞ്ഞു എന്തുമാത്രം പൈസ തന്ന കൈ ആണിത്’; കനകലതയുടെ വീട്ടിലെത്തിയശേഷം വൈകാരിക കുറിപ്പുമായി അനീഷ് രവി

Must read

കൊച്ചി:മറവിരോഗവും പാർക്കിൻസൺസ് രോഗവും ബാധിച്ച് ദുരിതത്തിലായ നടി കനകലതെയ കുറിച്ചുള്ള വാർത്തകൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മൂന്ന് പതിറ്റാണ്ടിലേറെ സിനിമ-സീരിയലിൽ തിലങ്ങിയ കനകലതയുടെ ഇപ്പോൾ അവസ്ഥ ഏറെ ദയനീയമാണ്. ഇപ്പോഴിതാ കനകലതയെ നടൻ അനീഷ് രവി സന്ദർശിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. തന്നെ കണ്ടതും വിറയ്ക്കുന്ന ചുണ്ടുകളോടും നനയുന്ന മിഴികളോടുമായി ചിതറിയ ശബ്ദത്തിൽ ചേച്ചി പേര് പറയുന്നുണ്ടായിരുന്നെന്ന് അനീഷ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

‘എന്റെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി. ചേച്ചിയെ ഞാനും അപ്പുണ്ണിയും ചേർന്ന് പിടിച്ചെഴുന്നേല്പിച്ചു. പുറത്തു കൊണ്ട് വന്നിരുത്തി കുറെ നേരം ഞങ്ങൾ നോക്കിയിരുന്നു. നിശബ്ദ മായ കുറെ നിമിഷങ്ങൾ രാവിലെ എല്ലാവരോടും വാതോരാതെ ചിരിച്ചും തമാശകൾ പറഞ്ഞുമൊക്കെ ഇരുന്ന എന്റെ നാവുകൾ. ഈ ദിവസത്തിന്റെ രണ്ടാം പകുതിയിൽ. വറ്റി വരണ്ടത് പോലെ തോന്നി’- അനീഷ് ഫേസ്ബുക്കിൽ കുറിച്ചു.

അനീഷിന്റെ വാക്കുകളിലേക്ക്…

ഒരു പകലിന്റെ രണ്ടു പകുതികൾ
ഇന്നലെ 07/10/2023 ശനിയാഴ്ച്ച
വർഷങ്ങൾക്ക് ശേഷം ഇന്നലെ രാവിലെ വീണ്ടും ദൂരദർശൻ കേന്ദ്രത്തലേയ്ക്ക് …കലയും കാലവും എന്ന പുതിയ പ്രോഗ്രാമിന്റെ ഭാഗമായി ഒരിയ്ക്കൽക്കൂടി രഞ്ജത്തേട്ടനൊപ്പം .
ഒരുപാടു സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു നാളുകൾക്ക് ശേഷം തറവാട്ടലേക്ക് വരുമ്പോ ബന്ധുമിത്രാദികൾ ചുറ്റും കൂടി കുശലാന്വേഷണം നടത്തുന്ന ഒരു പ്രതീതി
എല്ലാവരോടും സ്‌നേഹംപങ്കുവച്ച് ദൂരദർശൻ കേന്ദ്രത്തിന്റെ അകത്തളങ്ങളിലൂടെ അങ്ങനെ നടക്കുമ്പോ എന്തോ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു
പതിനാലാം നൂറ്റാണ്ടിൽ തെക്കൻ തിരുവിതാം കൂറിൽ രൂപം കൊണ്ട കഥാകഥനം വില്പാട്ട് ..!

വില്ലടിച്ചാൻ പാട്ടെന്നും വില്ലുകൊട്ടി പാട്ടൊന്നുമൊക്കെ അറിയപ്പെടുന്ന കലാരൂപത്തിനെക്കുറിച്ചും ആ കലാരൂപത്തോടൊപ്പം സഞ്ചരിയ്ക്കുന്ന ശുദ്ധകലാകാരന്മാരോടൊപ്പവുമായി കുറേ നിമിഷങ്ങൾ ….!
പുനലൂർ പിള്ള സർ കലൈ
ഗ്രാമണി ശ്രീ അയ്യപ്പൻ അവർകൾ
തോന്നയ്ക്കൽ മണികണ്ഠൻ ചേട്ടൻ
ഭാഷാ പണ്ഡിതൻ തോട്ടം ഭുവനേശ്വരൻ നായർ
തുടങ്ങിയ പ്രതിഭകൾക്കൊപ്പം അവരുടെ അറിവിന്റെ,
അനുഭവ സമ്പത്തിന്റെ ,ആത്മാർപ്പണത്തിന്റെ ജീവിത വഴികളിലൂടെ ഒരു യാത്ര
ഒരുപാടു സന്തോഷം തോന്നിയ നിമിഷങ്ങൾ ….

അയ്യപ്പൻ സർ അനുഷ്ടാന കലയായ തമിഴ് വിൽപാട്ടിനെ പറ്റി വാചാലനാകുമ്പോൾ ..തൊട്ടടുത്ത് വിൽപാട്ട് എന്ന ജനകീയ കലയെ കുറിച്ചു രസ ചരടിൽ കോർത്ത് 78 കാരനായ പിള്ള സാർ ചുറുചുറുക്കോടെ പറഞ്ഞു തുടങ്ങും ..അപ്പോഴേയ്ക്കും ഒപ്പമിരുന്ന ഞങ്ങളെ മുഴുവൻ അത്ഭുതപ്പെടുത്തികൊണ്ട് ദാനധർമ്മിയായ കർണ്ണന്റെ കഥ പറഞ്ഞ് മണികണ്ഠൻ ചേട്ടൻ ഞങ്ങളുടെ മുഴുവൻ കണ്ണു നനയിച്ചു

ഭാഷ യുടെ മനോഹരമായ പദസമ്പത്തുകൊണ്ട് തോട്ടം സർ ഞങ്ങളുടെ ഒക്കെ മനസിൽ പുതിയ വെളിച്ചം വിതറി
അങ്ങനെ കലയുടെ അറിയാത്ത വഴികളിലൂടെ കുറേ ഏറെ നിമിഷങ്ങൾ ….
മംഗളം പാടി വിൽപ്പാട്ടു ചരിതം അവസാനിപ്പിയ്ക്കുമ്പോ വല്ലാത്ത ഒരാത്മ സംതൃപ്തി …നന്ദി ദൂരദർശൻ കേന്ദ്രം
നന്ദി പ്രിയപ്പെട്ട രഞ്ജത്തേട്ടൻ ..!

ഇനി
രണ്ടാം പകുതി
ഷൂട്ട് കഴിഞ്ഞ് നേരെ
പൊറ്റയലേയ്ക്ക് (മങ്കാട്ടു കടവിന് സമീപം )
അവിടെ കനകം എന്ന വീട്ടലേയ്ക്ക് ..
ഉള്ളിലുള്ളത് പറഞ്ഞാലല്ലേ അറിയൂ എന്ന്
ചിലർ ചിലപ്പോ പറയാറുണ്ട് എന്നാൽ …..

എത്രപറഞ്ഞാലും മറ്റുള്ളവർക്ക് മനസിലാകാത്ത ചില ബന്ധങ്ങൾ കൂടി ഉണ്ട് ..!പരസ്പരം കാണുമ്പോ …ഒന്നും പറയാതെ തന്നെ …കണ്ണുകളിൽ നിറയുന്ന നനവിന്റെ സ്‌നേഹ ജലം അലിഞ്ഞിറങ്ങുന്നത് …ഇന്നലെ ഞാൻ കണ്ടു ….ജീവിതത്തിന്റെ പകുതി മുക്കാലും കുടുംബത്തിനായി മാറ്റിവച്ച് ചെയ്തു തീർക്കണമെന്ന് മനസ്സിലാഗ്രഹിച്ച കാര്യങ്ങളൊക്കെ ചെയ്തു തീർത്ത്
പിന്നെ ഒന്നുമറിയാത്ത ബാല്യത്തലേയ്‌ക്കൊരു തിരിഞ്ഞു പോക്ക് എങ്കിലും …എന്നെ കണ്ടതും വിറയ്ക്കുന്ന ചുണ്ടുകളോടും നനയുന്ന മിഴികളോടുമായി ചിതറിയ ശബ്ദത്തിൽ ചേച്ചി പറയുന്നുണ്ടായിരുന്നു

അ നീ ..ശ് ഷ്
എന്റെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി …
ചേച്ചിയെ ഞാനും അപ്പുണ്ണിയും ചേർന്ന് പിടിച്ചെഴുന്നേല്പിച്ചു
പുറത്തു കൊണ്ട് വന്നിരുത്തി കുറെ നേരം ഞങ്ങൾ നോക്കിയിരുന്നു …
നിശബ്ദ മായ കുറെ നിമിഷങ്ങൾ
രാവിലെ എല്ലാവരോടും വാതോരാതെ ചിരിച്ചും തമാശകൾ പറഞ്ഞുമൊക്കെ ഇരുന്ന എന്റെ നാവുകൾ
ഈ ദിവസത്തിന്റെ രണ്ടാം പകുതിയിൽ
വറ്റി വരണ്ടത് പോലെ തോന്നി …….
കണ്ണുകൾ തുളുമ്പുന്നത് കൊണ്ടാവും
ഇടയ്ക്കിടയ്ക്ക് എനിയ്ക്ക് ചേച്ചിയുടെ മുഖം വ്യക്തമാകുന്നുണ്ടായിരുന്നില്ല …
ഒന്നും പറയാതെ മിണ്ടാതിരിയ്ക്കുമ്പോഴും
എന്റെ ഓർമ്മകൾ വര്ഷങ്ങള്ക്കു പിന്നലേയ്ക്ക് ഓടിനടക്കുകയായിരിന്നു
ഞാൻ ആദ്യമായി ഒരു
മെഗാ ഷോയ്ക്ക് അവതാരകന്റെ വേഷം കെട്ടുന്നത്
സ്റ്റേജിൽ ഡാൻസ് കളിയ്ക്കുന്നത്
സ്‌കിറ്റ് കളിയ്ക്കുന്നതൊക്കെ
കൈരളി കലാമന്ദിർ
ടീമിനൊപ്പമാണ്
അതിന്റെ അമരക്കാരാണ് ഗുരു തുല്യരായ കാര്യവട്ടം ശശികുമാറും
കനക ലത
ചേച്ചിയും …
അന്ന് പാപ്പനം കോടുള്ള അവരുടെ മനോഹരമായ വീട്ടിലായിരുന്നു ഞങ്ങളെല്ലാം …
സായചേട്ടനും (സായ്കുമാർ )കല്പനച്ചേച്ചിയും തുടങ്ങി പത്തിരുപതോളം പേർ
എത്ര എത്ര യാത്രകൾ വേദികൾ ….
ഓർമ്മകൾ തിരികെ എത്തുമ്പോ …വന്ന നേരം മുതൽ ചേച്ചി ചോദിച്ച ചോദ്യം വീണ്ടും ആവർത്തിച്ചു
എങ് ങി നെ യാ വന്നേ ….
ഞാൻ വീണ്ടും പറഞ്ഞു കാറിൽ …
ഇടക്കിടയ്ക്ക് പരിശ്രമിച്ചുയർത്തിയ കൈ കൊണ്ട് എന്റെ കവിളിൽ തൊട്ട് ഉമ്മ വയ്ക്കും …
എന്റെ അമ്മയായും ചേച്ചിയായും ഒക്കെ സ്‌ക്രീനിൽ വന്നു മാഞ്ഞ് പോയെങ്കിലും
മനസിൽ മായാതെ നിൽക്കുന്ന അതിലും വലിയ ഒരു ആത്മ ബന്ധം ഉള്ളതുപോലെ എനിയ്ക്കു തോന്നുന്നു ..അതാണ് ഇന്നലെ എന്നെ അവിടെ എത്തിച്ചത് …
എത്രയോ ഇടങ്ങളിൽ എനിയ്ക്കവസരം നേടിത്തന്ന ആളാണ് ….
വിജയകുമാരി ചേച്ചിയും അപ്പുണ്ണിയും ചേച്ചിയെ പൊന്നുപോലെ നോക്കുന്നത് കണ്ടപ്പോ ഒരുപാട് സന്തോഷമായി
യാത്ര പറഞ്ഞിറങ്ങുമ്പോ ഓറഞ്ച് വാങ്ങാനായി ഞാൻ കൊടുത്ത പൈസ വാങ്ങാൻ കൂട്ടാക്കാതെ തിരികെ തരാൻ ശ്രമിയ്ക്കുന്നുണ്ടായിരുന്നു
മുടിമുറിച്ച നരകൾ വീണു തുടങ്ങിയ തലയിൽ ഉമ്മ വച്ചു കൊണ്ട് ഞാൻ പറഞ്ഞു
എന്ത് മാത്രം പൈസ തന്ന കൈ ആണ് ഇത് …
വീണ്ടും വരും എന്ന് പറഞ്ഞിറങ്ങുമ്പോ എന്റെ ശബ്ദവും ചേച്ചിയുടേതെന്നപോലെ ചിതറുന്നുണ്ടായിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മണിപ്പൂരിൽ വീണ്ടും സംഘ‍ർഷം കനക്കുന്നു ; ഇന്റർനെറ്റ് റദ്ദാക്കി, ഇംഫാലിൽ കർഫ്യൂ

ഇംഫാൽ: അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മണിപ്പൂരിൽ ഇന്റർനെറ്റിന് നിരോധനം ഏർപ്പെടുത്തി. ഏഴ് ജില്ലകളിലെ ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപൂർ, തൗബൽ, കാക്‌ചിംഗ്, കാങ്‌പോക്‌പി, ചുരാചന്ദ്പൂർ ജില്ലകളിലാണ്...

കൊച്ചിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു; വീട് പൂർണമായും കത്തിനശിച്ചു

കൊച്ചി: എറണാകുളം മുളന്തുരുത്തിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് ഒരാൾ മരിച്ചു. ചിറയ്ക്കൽ സ്വദേശി അനിൽ കുമാറാണ് മരിച്ചത്. മുളന്തുരുത്തി പെരുമ്പള്ളിയിലാണ് സംഭവം. ഗുരുതര പരിക്കുകളോടെ അനിവൽകുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ഭർത്താവിന് അയല്‍ക്കാരിയുമായി അവിഹിത ബന്ധം,  മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; യുവാവിൻ്റെ ജാമ്യാപേക്ഷ തള്ളി

തൃശൂര്‍: അയല്‍ക്കാരിയുമായുള്ള ഭര്‍ത്താവിന്റെ ബന്ധത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തൃശൂര്‍ പഴയന്നൂര്‍ വില്ലേജ് വലപ്പാറ ദേശത്ത് ഈച്ചരത്ത് വീട്ടില്‍ രമേഷ് എന്ന സുരേഷിന്റെ (35)...

പോലീസിൻ്റെ കയ്യിൽ നിന്നും ചാടിപ്പോയ കുറുവാ സംഘത്തിൽ ഉൾപ്പെട്ട ആൾ പിടിയിൽ

ആലപ്പുഴ: ചാടിപ്പോയ കുറുവാ സംഘത്തിൽ ഉൾപ്പെട്ട ആൾ പിടിയിൽ.പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍ പിടിയില്‍. സന്തോഷ് സെല്‍വം എന്നയാളാണ് പിടിയിലായത്. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി...

ചേവായൂർ ബാങ്ക് ഭരണം സിപിഎം പിന്തുണയുള്ള വിമതർക്ക്; 61 കൊല്ലത്തെ കോൺഗ്രസ് ഭരണത്തിന് അന്ത്യം

കോഴിക്കോട്: 61 വർഷമായി കോൺഗ്രസ് ഭരിക്കുന്ന ചേവായൂർ സർവീസ് സഹകരണ ബാങ്ക് പിടിച്ചെടുത്ത് ജനാധിപത്യ സംരക്ഷണ സമിതി. സി.പി.എം. പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് വിമതരാണ് ബാങ്ക് ഭരണം പിടിച്ചെടുത്തത്. ജി.സി. പ്രശാന്ത് കുമാർ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.