25.6 C
Kottayam
Thursday, June 4, 2026

മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് കേസ്; ഡി.ജി.പി അനില്‍കാന്തിന്റെ മൊഴിയെടുത്തു

Must read

തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പ് കേസില്‍ ഡിജിപി അനില്‍കാന്തിന്റെ മൊഴിയെടുത്തു. ക്രൈംബ്രാഞ്ച് ആണ് മൊഴി രേഖപ്പെടുത്തിയത് മോന്‍സണ്‍ പോലീസ് ക്ലബ്ബില്‍ തങ്ങിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഡിജിപിക്ക് മോന്‍സന്‍ ഉപഹാരം നല്‍കിയ ചിത്രവും പുറത്തു വന്നിരുന്നു. ഇതില്‍ ക്രൈംബ്രാഞ്ച് വ്യക്തത തേടി.

പ്രവാസി മലയാളി ഫെഡറേഷന്റെ ആറ് പേര്‍ തന്നെ കാണാന്‍ വന്നതായി ഡിജിപി മൊഴി നല്‍കി. അക്കൂട്ടത്തില്‍ മോന്‍സനും ഉണ്ടായിരുന്നു. ഇതല്ലാതെ, മോന്‍സണിനെ വ്യക്തിപരമായി അറിയില്ലെന്നാണ് അനില്‍കാന്തിന്റെ മൊഴി. ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കും.

കേസില്‍ ലോക്നാഥ് ബെഹ്റയുടെ മൊഴി ഇന്നലെ രേഖപ്പെടുത്തി. ബീറ്റ് ബോക്സ് വച്ചതിലും, മ്യൂസിയം സന്ദര്‍ശിച്ചതിലും വിവരങ്ങള്‍ തേടി. ട്രാഫിക് ഐജി ലക്ഷ്മണില്‍ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. ലക്ഷ്മണും മോന്‍സനും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. ലക്ഷ്മണ്‍ മോന്‍സന്റെ മകളുടെ വിവാഹ നിശ്ചയത്തിനും പങ്കെടുത്തിരുന്നു.

മോന്‍സണിന് ഉന്നത പോലീസ് ബന്ധങ്ങളുണ്ടെന്ന് നേരത്തെ തന്നെ ട്വന്റിഫോര്‍ കണ്ടെത്തിയിരുന്നു. മോന്‍സണ്‍ തട്ടിപ്പുകാരനെന്ന് പൊലീസിനെ അറിയിച്ചത് പ്രവാസി മലയാളിയായ സ്ത്രീയെ അസഭ്യം പറയാന്‍ മോന്‍സണ്‍ പൊലീസിന് നിര്‍ദേശം നല്‍കുന്ന ശബ്ദരേഖ ട്വന്റിഫോറിന് പുറത്ത് വിട്ടിരുന്നു. പരാതിക്കാരി ഇനി വിളിച്ചാല്‍ അസഭ്യം പറയണമെന്ന് ചേര്‍ത്തല സിഐ ശ്രീകുമാറിനോട് മോണ്‍സണ്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക്;20 എം.പിമാര്‍ ബി.ജെ.പിയിലേക്ക്‌

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ബംഗാൾ നിയമസഭയിൽ ഭരണകക്ഷിയെ പൂർണ്ണമായി പിടിച്ചുലച്ച കടുത്ത രാഷ്ട്രീയ തർക്കങ്ങൾ ഉടൻ...

ചെങ്ങന്നൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റിനെ ചേംബറില്‍ കയറി ആക്രമിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റിനെ ചേംബറില്‍ കയറി ആക്രമിക്കാന്‍ ശ്രമിക്കുകയും സ്ഥലത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത യുവാവിനെ നാട്ടുകാര്‍ മല്‍പ്പിടിത്തത്തിലൂടെ കീഴടക്കി. ചെങ്ങന്നൂര്‍ കോടതിയില്‍ മുന്‍സിഫ്-മജിസ്ട്രേറ്റ് അമലാ ലോറന്‍സിന്റെ ചേംബറില്‍ ബുധനാഴ്ച...

സീറ്റ് കവർ, ഡാഷ് കാം, സ്റ്റിക്കർ…. വാഹനങ്ങളിൽ 18 തരം മോഡിഫിക്കേഷൻ ആകാം, ഏറിയ പങ്കും നിലവിലുള്ള മാറ്റങ്ങള്‍ തന്നെ; സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുന്നു

തിരുവനന്തപുരം: കേരളത്തിൽ മോട്ടോർ വാഹനങ്ങളിൽ നിയമപരമായി അനുവദിക്കാൻ കഴിയുന്ന വിവിധ തരത്തിലുള്ള മോഡിഫിക്കേഷനുകളെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി ഗതാഗത കമ്മീഷണർ സർക്കാരിന് സമർപ്പിച്ചു. ഗതാഗത വകുപ്പ് തയ്യാറാക്കിയ ഈ വിശദമായ റിപ്പോർട്ട് കൃത്യമായി...

ഇതുവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന‘വിചിത്രവാദം’, വി.ഡി സതീശനെതിരേ പിണറായി, വായിച്ചു നോക്കാതെ മറുപടിയെന്ന് മുഖ്യമന്ത്രിസഭയിൽ പോര്

തിരുവനന്തപുരം: നിയമസഭയിൽ ധവളപത്രത്തെച്ചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്കുതർക്കം. കേരളം ഇന്നേവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശം വീണിടത്ത് കിടന്ന് ഉരുളലാണെന്ന് പ്രതിപക്ഷ...

Popular this week