സ്വര്‍ണ വില വീണ്ടും കൂടി

കൊച്ചി: സ്വര്‍ണ വില വീണ്ടും കൂടി. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ പവന് 36,040 രൂപയിലും ഗ്രാമിന് 4,505 രൂപയുമായി. ഒക്ടോബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത്.

ഓഗസ്റ്റ് ഒന്നിന് 34,720 രൂപയായിരുന്നു വില. ഒരു മാസത്തിനിടെ പവന് 1,320 രൂപയുടെ വര്‍ധനവുണ്ടായി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനവ് രേഖപ്പെടുത്തുന്നത്. തിങ്കളാഴ്ച പവന് 80 രൂപയുടെ വര്‍ധനവുണ്ടായിരുന്നു.

ഒക്ടോബറില്‍ വില ഉയര്‍ന്നത് സ്വര്‍ണ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. പണപ്പെരുപ്പം ഉയരുന്നതിനാല്‍ വില താല്‍ക്കാലികമായി ഇടിഞ്ഞാലും സ്വര്‍ണ വില ഉയരാനുള്ള സാധ്യതകള്‍ നിരീക്ഷകര്‍ തുടക്കം മുതല്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് ഈ മാസത്തെ ഇതുവരെയുള്ള കുറഞ്ഞ നിരക്ക്. പിന്നീട് സ്വര്‍ണ വില ഉയരുകയായിരുന്നു.

സെപ്റ്റംബര്‍ നാലു മുതല്‍ ആറു വരെ ഒരു പവന്‍ സ്വര്‍ണത്തിന് 35,600 രൂപയായിരുന്നു വില. ഇതായിരുന്നു സെപ്റ്റംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. പിന്നീട് വില കുറഞ്ഞു. സെപ്റ്റംബര്‍ 30ന് കഴിഞ്ഞ അഞ്ച് മാസങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന നിരക്കില്‍ ആയിരുന്നു സ്വര്‍ണ വില. പവന് 34,440 രൂപയായിരുന്നു വില. ഈ മാസം വില ഉയര്‍ന്നെങ്കില്‍ കഴിഞ്ഞ മാസം പവന് 1,000 രൂപയാണ് കുറഞ്ഞത്.

ഓഹരികള്‍ കരുത്താര്‍ജിച്ചതും യുഎസ് ബോണ്ടുകളില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതും കഴിഞ്ഞ മാസം സ്വര്‍ണത്തിന് മങ്ങലേല്‍പ്പിച്ചിരുന്നു . ഡോളറിന്റെ വിനിമയ മൂല്യം ഉയര്‍ന്നതും തിരിച്ചടിയായി മാറിയിരുന്നെങ്കിലും ഇപ്പോള്‍ മൂല്യമേറുകയാണ്.

അതേസമയം വെള്ളി വില കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് 70.20 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എട്ട് ഗ്രാം വെള്ളിയ്ക്ക് 561.60 രൂപയാണ് വില. പത്ത് ഗ്രാം വെള്ളിക്ക് 702 രൂപയും ഒരു കിലോഗ്രാമിന് 70,200 രൂപയുമാണ് വില. ഇന്നലെ കിലോഗ്രാമിന് 70,300 രൂപയായിരുന്നു വില.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News