31.1 C
Kottayam
Thursday, May 2, 2024

അനില്‍ കെ ആന്റണി കോണ്‍ഗ്രസ് വിട്ടു,ബി.ജെ.പിയിലേക്ക്‌?

Must read

തിരുവനന്തപുരം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകന്‍ അനില്‍ കെ.ആന്റണി കോണ്‍ഗ്രസ് വിട്ടു.കോണ്‍ഗ്രസിന്റെ ഐ.ടി.സെല്‍ ചെയര്‍മാന്‍ സ്ഥനവും രാജിവെച്ചതായി അനില്‍ ട്വിറ്ററില്‍ കുറിച്ചു.ബി.ബി.സി ഡോക്കുമെന്ററി വിവാദമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ നിന്നും ഉയര്‍ന്ന അസഹിഷ്ണുത നിറയുന്ന പെരുമാറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് രാജിയെന്ന്അനുല്‍ കെ ആന്റണി കുറിപ്പില്‍ പറയുന്നു.ബി.ജി.പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുമെന്ന സൂചനകളാണ് പുറത്തുവവരുന്നത്.

അഭിപ്രായ സ്വാതന്ത്ര്യത്തിനായി പോരാടുന്നവര്‍ ഒരു ട്വീറ്റിൻ്റെ പേരിൽ അസഹിഷ്ണത കാണിക്കുകയാണെന്നും ട്വീറ്റ് പിൻവലിക്കാനുള്ള അവരുടെ ആവശ്യം താൻ തള്ളിയെന്നും അനിൽ രാജിക്കത്ത് പങ്കുവച്ച് കൊണ്ട് ട്വിറ്ററിൽ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിന് ചുറ്റും സ്തുതിപാഠകരാണെന്നും തന്നോട് പ്രതികരിച്ചതെല്ലാം കാപട്യക്കാരാണെന്നും അനിൽ ട്വീറ്റ് ചെയ്തു. യോഗ്യതയുള്ളവരേക്കാൾ സ്തുതിപാഠകര്‍ക്കാണ് പാര്‍ട്ടിയിൽ സ്ഥാനമെന്നും അനിൽ വിമര്‍ശിച്ചു. 

ബിബിസി ഡോക്യുമെന്ററിയില്‍ കെപിസിസി മീഡിയ സെല്‍ കണ്‍വീനറും മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയുടെ മകനുമായ അനില്‍ ആന്റണി നടത്തിയ പ്രസ്താവനയെ തള്ളി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനുള്‍പ്പെടെയുള്ള നേതാക്കള്‍.

കെപിസിസി ഡിജിറ്റല്‍ സെല്ലിന്റെ പുനഃസംഘടന പൂര്‍ത്തീകരിക്കാനിരിക്കെ ഏതെങ്കിലും വ്യക്തികള്‍ നടത്തുന്ന പ്രസ്താവനകളുമായി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് സുധാകരന്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് കോണ്‍ഗ്രസ് എന്നും പ്രതിജ്ഞാബദ്ധമാണെന്നും സുധാകരന്‍ പറഞ്ഞു.

രാജ്യത്തിന്റെ പരമാധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണു ഡോക്യുമെന്ററിയിലെ പരാമര്‍ശങ്ങളെന്ന് അനില്‍ ആന്റണി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. അനില്‍ ആന്റണിയെ തള്ളി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ തന്നെ രംഗത്തെത്തിയിരുന്നു. താന്‍ പറയുന്നതാണ് ഔദ്യോഗിക അഭിപ്രായമെന്ന് ഷാഫി പറഞ്ഞു. അനില്‍ ആന്റണിക്കെതിരെ നടപടി വേണമെന്ന് റിജില്‍ മാക്കുറ്റി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം നടത്തിയിരുന്നു. തിരുവനന്തപുരം പൂജപ്പുരയില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച സ്ഥലത്തേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week